Headlines

ഓറഞ്ച് പൂച്ചയുടെ ആരാധകരാണോ നിങ്ങൾ ? മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ‘ഓറഞ്ച് എഐ പൂച്ച’യുടെ വീഡിയോകൾക്ക് പിന്നിലെ അപകടങ്ങൾ വെളിപ്പെടുത്തി കേരളാ പോലീസ് രംഗത്ത്. നിരുപദ്രവമെന്ന് തോന്നിക്കുന്ന ഈ വീഡിയോകൾ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ദൂരവ്യാപകമായ സ്വാധീനമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോകൾ കാണാത്തവർ ഇന്ന് വളരെ വിരളമായിരിക്കും. പലതരം സൂത്രവിദ്യകൾ ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്ന ഈ പൂച്ചയുടെ ദൃശ്യങ്ങൾ കാഴ്ചയിൽ രസകരമായി തോന്നാമെങ്കിലും, ഇതിലെ ഉള്ളടക്കം അതീവ ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്താണ്…

Read More

ബിഹാറില്‍ മന്ത്രവാദത്തിന്‍റെ പേരിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ജീവനോടെ ചുട്ടുകൊന്നു

പാട്ന: ബിഹാറിലെ പുര്‍ണിയയില്‍ മന്ത്രവാദത്തിന്‍റെ പേരിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ജീവനോടെ ചുട്ടുകൊന്നു. കുടുംബം മന്ത്രവാദക്രിയകൾ നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണത്തിന് കാരണമായത് ഈ മന്ത്രവാദമാണെന്നും ആരോപിച്ച് നാട്ടുകാരാണ് അഞ്ചുപേരെയും ക്രൂരമായി മര്‍ദിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം. മന്ത്രവാദ ആരോപണത്തെ തുടർന്ന് ബബുലാൽ ഒറോൺ, ഭാര്യ സീത ദേവി, മാതാവ് കാതോ ദേവി, മകൻ മഞ്ജിത് ഒറോൺ, മരുമകൾ റാണി ദേവി എന്നിവരെ 250 ഓളം…

Read More

ലോറിയുടെ ടയർ മാറ്റാൻ പിൻവശത്തെ കാരിയർ ഉയർത്തുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: ലോറിയുടെ ടയർ മാറ്റാൻ പിൻവശത്തെ കാരിയർ ഉയർത്തുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി. ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരി ബൈപ്പാസിനു സമീപത്താണ് സംഭവം നടന്നത്. മാമ്പുഴക്കേരി നെടിയകാലപറമ്പിൽ രാജുവിന്റെയും സാന്റിയുടെയും മകൻ സിജോ രാജുവാണു മരിച്ചത്. ലോറിയുടെ പിൻവശത്തെ കാരിയർ ഉയർത്തുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടുമ്പോൾ ലോറിയിൽ പിടിച്ച് നിൽക്കുകയായിരുന്ന സിജോയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ ഉടനെ സിജോയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. കഴിഞ്ഞ 10 വർഷമായി സിജോ…

Read More

ബംഗാളിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ച് ബിജെപി

കൊൽക്കത്ത: കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ച് ബിജെപി. പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യയാണ് കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ ഒരുമിച്ച് നിൽക്കാമെന്നായിരുന്നു സമിക് ഭട്ടാചാര്യ പ്രഖ്യാപിതച്ചത്. സിപിഎമ്മും കോൺഗ്രസും ബിജെപിയോടൊപ്പം ചേർന്ന് മഹാസഖ്യം രൂപീകരിക്കണം എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രഖ്യാപനം. ശ്യാമപ്രസാദ് മുഖർജ് ജന്മവാർഷികത്തോടൊനുബന്ധിച്ച് കൊൽക്കത്ത റെഡ് റോഡിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സമിക് ഭട്ടാചാര്യ. ബംഗാളിലെ ഇസ്‌ലാമിക മതമൗലികവാദവും മതഭ്രാന്തും…

Read More

വൈറലാകണം കുട്ടിക്കൂട്ടത്തിന്റെ അതിരുവിട്ട പ്രവർത്തി കണ്ട് ഞെട്ടിത്തരിച്ച് സൈബർ ലോകം, കസ്റ്റഡിയിൽ

ഭുവനേശ്വർ: ഒഡീഷയിലെ പുരുണപാണി റെയിൽവേ സ്റ്റേഷന് സമീപമുള്ള ദാലുപാലിക്കടുത്ത് നടന്ന അതിരുവിട്ട സംഭവവികാസങ്ങളാണ് ഇപ്പോൾ സൈബറിടത്ത് ചർച്ചയാകുന്നത്. റീൽ ചിത്രീകരിക്കാനായി മൂന്ന് ആൺകുട്ടികൾ ചെയ്ത സാഹസികതയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇനി ഇവർ എന്ത് സാഹസികതയാണ് കാണിച്ചതെന്നല്ലേ? റെയിൽവേ ട്രാക്കിൽ ട്രെയിൻ വരുന്ന സമയം ട്രാക്കിനോട് ചേർന്ന് ഒരു ആൺകുട്ടി കിടക്കുന്നതാണ് കുട്ടികൾ ചിത്രീകരിച്ച വീഡിയോയിൽ കാണുന്നത്. ഭാഗ്യമെന്നോ, ദൈവാനുഗ്രഹമെന്നോ, ആയുസെത്തിയില്ലെന്നോ എന്ത് വേണമെങ്കിലും പറയാം ആ…

Read More

കുട്ടികളെ ഉപേക്ഷിച്ച് കാമുകനോപ്പം പോയ യുവതി റിമാന്റിൽ

നെന്മാറ : രണ്ട് വയസ്സുള്ള മകനെയും അഞ്ചു വയസ്സുള്ള മകളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതി അറസ്റ്റിൽ. നെന്മാറ വല്ലങ്ങിയിലെ 24കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ സംരക്ഷണം ആവശ്യമുള്ള ചെറുപ്രായത്തിലുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയതിനാണ് കേസ്. ഭർത്താവിന്റെ പരാതിയിലാണ് നെന്മാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടികളുടെ അമ്മയെയും അച്ഛനെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ യുവതിയോട് പൊലീസ് ആവശ്യപ്പെട്ടു. കുട്ടികളെ നോക്കാൻ തയ്യാറാകാതിരുന്നതിനാലാണ് യുവതിയുടെ പേരിൽ കേസെടുത്തത്. കോടതി ഇവരെ റിമാൻഡ്…

Read More

ചർച്ച പരാജയം : നാളെ സ്വകാര്യ ബസ് സമരം

പാലക്കാട് : സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. ഗതാഗത വകുപ്പുമായി ബസ്സുടമകളുടെ സംയുക്ത സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. ബസ്സുടമകളുടെ ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും. അതിനു മുൻപ് പ്രശ്ന‌ം പരിഹരിക്കുമെന്നാണ് സമിതിയുടെ പ്രതീക്ഷ. 140 കിലോമീറ്ററിൽ അധിക ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് സർക്കാർ പുതുക്കി നൽകുന്നില്ലെന്ന് സമിതി നേതാക്കൾ പറഞ്ഞു. ഒട്ടേറെപ്പേർക്ക് ഇതുകാരണം തൊഴിൽ നഷ്‌ടപ്പെട്ടു. വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ വർധനനടപ്പിലാക്കണം. കൺസഷൻ കാർഡ് വിതരണം…

Read More

സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരം

തിരുവനന്തപുരം : സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും. രാവിലെ 9:45-ന് ആരംഭിച്ച്‌ വൈകിട്ട് 4:15 വരെയാണ് പുതിയ സ്‌കൂള്‍ സമയം. സ്‌കൂള്‍ ഉച്ചഭക്ഷണം പുതുക്കിയ മെനു അനുസരിച്ച്‌ വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വര്‍ദ്ധിപ്പിച്ചു നല്‍കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍…

Read More

പോസ്റ്റൽ വകുപ്പിന്റെ ഈ സർവീസുകൾ ഇനി വീട്ടിലുരുന്ന് തന്നെ ചെയ്യാം

പോസ്റ്റൽ വകുപ്പിന്റെ ഈ സർവീസുകൾ ഇനി വീട്ടിലുരുന്ന് തന്നെ ചെയ്യാം. രജിസ്‌ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ്, പാഴ്‌സൽ തുടങ്ങിയ സർവീസുകളാണ് വീട്ടിൽ ഇരുന്ന് തന്നെ ഇനി മുതൽ ബുക്ക് ചെയ്യാൻ സാധിക്കുക. ഇതിനായി തപാല്‍വകുപ്പിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്താൽ മതിയാകും. ഏത് സർവീസാണോ ബുക്ക് ചെയുന്നത്, ആ സമയത്ത് തന്നെ ബന്ധപ്പെട്ട പോസ്റ്റ്മാന് സന്ദേശം ലഭിക്കും. പോസ്റ്റ്മാന്‍ വീട്ടിലെത്തി തപാല്‍ ഉരുപ്പടി ശേഖരിക്കും. തപാൽ വകുപ്പ് ഇതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ ഉടന്‍ തന്നെ നടപ്പിലാക്കും. പുതിയ സർവീസുകൾ നിലവില്‍…

Read More

കാളികാവിൽ കൂട്ടിലായ നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു

മലപ്പുറം: മലപ്പുറം കാളികാവിൽ കൂട്ടിലായ നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. നാട്ടുകാരെ രണ്ടു മാസമായി ഭീതിയുടെ മുൾമുനയിൽ നിർത്തിയ കടുവയാണ് കൂട്ടിലായത്. ഇന്നലെ രാത്രി വളരെ വൈകിയാണ് കടുവയെ തൃശൂരിൽ എത്തിച്ചത്. കടുവയെ ഇനി 21 ദിവസം പാർക്കിലെ ക്വാറന്റൈൻ സെന്ററിൽ പാർപ്പിക്കും. ഇന്നലെ പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികൾ കൂട്ടിലായ നിലയിൽ കടുവയെ കാണുകയും ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial