കോഴിക്കോട് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂളുകൾ തുറക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടർ

കോഴിക്കോട്: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂളുകൾ തുറക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടർ. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന നിർദ്ദേശം പാലിക്കാത്ത കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ സ്‌കൂളുകളിലാണ് ക്ലാസുകള്‍ ആരംഭിക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്‌കൂളുകളിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകര്‍…

Read More

കേരളത്തിൽ വരുന്ന അഞ്ച് ദിവസം ശക്തമായ മഴയും കാറ്റും

തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ച് ദിവസം ശക്തമായ മഴയും കാറ്റും. പുതിയ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാറാത്തവാഡക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദമാണ് ശക്തമായ മഴയ്ക്കും കാറ്റിനും കാരണം. മേയ് 27 ഓടെ മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും 30 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതുണ്ടെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…

Read More

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പി വി അൻവറിന് ടിഎംസി ദേശീയ നേതൃത്വം അനുമതി നൽകി

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ‌ പി.വി അൻവറിന് ടിഎംസി ദേശീയ നേതൃത്വം അനുമതി നല്‍കി.മത്സരിക്കുന്ന കാര്യം അൻവറിന് തീരുമാനിക്കാമെന്ന് ടിഎംസി നേതൃത്വം അറിയിച്ചു. സ്ഥാനാർഥിയാകണോ എന്ന കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ അനുമതിക്കായി അൻവർ കാത്തുനില്‍ക്കേണ്ട കാര്യമില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. പി.വി അൻവറിന്റെ എതിർപ്പ് തള്ളിയാണ് ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരില്‍ മത്സരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചത്. ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ഇന്ന് രാവിലെ അൻവർ പരസ്യമായി രംഗത്തെത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കണം എന്ന ആവശ്യമാണ് അൻവർ പ്രധാനമായും യുഡിഎഫ് നേതൃത്വത്തിന് മുന്നില്‍വെച്ചത്….

Read More

ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി, ചെറിയകടവ്, കൈതവേലി പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം

ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി, ചെറിയകടവ്, കൈതവേലി പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം. കടൽ ഭിത്തി തകർന്നു കിടക്കുന്ന ഈ പ്രദേശങ്ങളിലുള്ള വീടുകളിൽ കടൽ വെള്ളം ഇരച്ചു കയറി. വഴികൾ വെള്ളം മൂടി. തീരദേശ ഹൈവെ കണ്ണമാലി മുതൽ വടക്കോട്ട് സൗദി വരെ കടൽവെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഇരുചക്രവാഹനങ്ങളിൽ ഈ പ്രദേശത്തുകൂടി യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. നിരവധി ഇരുചക്രവാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കവെ വെള്ളം കയറി നിന്നുപോയത്. ഈ മേഖലയിലെ ജനങ്ങൾ കഴിഞ്ഞ ദിവസം കടലിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ‘കല്ലില്ലെങ്കിൽ കടലിലേക്ക്’…

Read More

കടലിൽ വീണ കണ്ടെയ്നറുകളിൽ ശക്തികുളങ്ങര തീരത്ത് അടിഞ്ഞ ചുവന്ന കണ്ടെയ്നറിൽ നിന്ന് തേയിലപ്പൊടിയും കരയ്ക്ക് അടിഞ്ഞു

കൊല്ലം: അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിൽനിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ ശക്തികുളങ്ങര തീരത്ത് അടിഞ്ഞ ചുവന്ന കണ്ടെയ്നറിൽ നിന്ന് തേയിലപ്പൊടിയും കരയ്ക്ക് അടിഞ്ഞു. ചൈന ഗ്രീൻ ടീ ആണ് ഈ കണ്ടെയ്നറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. തേയിലയുടെ മണവും വരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഒരു കണ്ടെയ്നറിൽ മാത്രമേ തേയില ഉള്ളൂവെന്നും ബാക്കിയെല്ലാം ശൂന്യമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. കപ്പലിനകത്ത് സൂക്ഷിക്കുന്ന 28 പേർക്ക് സഞ്ചരിക്കാവുന്ന റെസ്ക്യൂ ബോട്ടും ഈ ഭാഗത്ത് തന്നെ അടിഞ്ഞിട്ടുണ്ട്. കൊല്ലം ജില്ലയിലെ…

Read More

നിലമ്പൂരിൽ ഒറ്റ പേര്; ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും

മലപ്പുറം : നിലമ്പൂരില്‍ ഒറ്റപ്പേരിലേക്ക് യുഡിഎഫ്. ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും. പിവി അൻവർ ഉയർത്തുന്ന സമ്മർദ്ദത്തിന് യുഡിഎഫ് വഴങ്ങിയില്ല.ഇതോടെയാണ് സാധ്യത ആര്യാടൻ ഷൗക്കത്തിലേക്ക് തന്നെ ചുരുങ്ങിയത്. ആര്യാടൻ ഷൗക്കത്ത് എന്ന ഒറ്റപേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം. അവസാന നിമിഷം വി എസ് ജോയിക്ക് വേണ്ടി പിവി അൻവർ നടത്തിയ വിലപേശലിന്റെ വഴങ്ങേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന നേതാക്കള്‍ വിഎസ് ജോയിയുമായി സംസാരിച്ചു. പാർട്ടി സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ നല്‍കുമെന്ന് ജോയി ഉറപ്പ് നല്‍കി. ഇന്ന്…

Read More

ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ  പോരാടിയ സിസ്റ്റർ അനുപമ സഭാ വസ്ത്രം ഉപേക്ഷിച്ചു: ഇനി ഡാറ്റ എൻട്രി ഓപ്പറേറ്റർ

ആലപ്പുഴ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ ഇരയായ കന്യാസ്ത്രീയ്ക്ക് വേണ്ടി പോരാടിയ സിസ്റ്റർ അനുപമ സഭാ വസ്ത്രം ഉപേക്ഷിച്ചു. കോട്ടയം കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന സന്യാസ മഠത്തിൽ നിന്ന് ഒന്നര മാസം മുൻപാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവില്‍ വീടിനു സമീപത്തുള്ള പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. അനുപമയ്ക്ക് പിതാവ് സമര വേദിയിൽ പിന്തുണയുമായി എത്തിയിരുന്നു. ബിഷപ്പിനെ കുറ്റവിമുക്തമാക്കിയ ശേഷം കുറവിലങ്ങാട്ടെ…

Read More

അബ്ദുൽ റഹീം കേസിൽ വിധി; 20 വർഷം തടവ് ശിക്ഷ; മോചനം അടുത്ത വർഷം

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ. പൊതുഅവകാശ (പബ്ലിക് റൈറ്റ്സ്) പ്രകാരം 20 വർഷത്തേക്കാണ് തടവുശിക്ഷ വിധിച്ചത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതി. നിലവിൽ ശിക്ഷാ കാലാവധി 19 വർഷം പൂർത്തിയായതിനാൽ മാസങ്ങൾക്കകം റഹീമിന് പുറത്തിറങ്ങാനാകും. റിയാദ് ക്രിമിനൽ കോടതിയിൽ സൗദി സമയം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9.30ന് നടന്ന സിറ്റിങ്ങിലാണ് തീർപ്പുണ്ടായത്.അതിനുശേഷം…

Read More

ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവം; പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി.

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകനായ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് കീഴടങ്ങിയത്. സുകാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ. കേസിൽ പുറത്ത് വന്ന തെളിവുകൾ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇനിയും നിരവധിയായ തെളിവുകൾ സുകാന്തിനെതിരെ പുറത്ത് വരേണ്ടതുണ്ട് എന്നും കോടതി നിരീക്ഷിച്ചിരുന്നു. അതിനാൽ കേസിൽ അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകാനാകില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ…

Read More

വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പുന്നംപറമ്പ് നഗറിൽ സുരേഷിൻ്റെ ഭാര്യ രേണുകയാണ് മരിച്ചത്. 41വയസായിരുന്നു. ഇന്നലെ ശക്തമായ മഴയും ഇടിമിന്നലുമുണ്ടായ സമയത്ത് വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യുമ്പോഴാണ് ഷോക്കേറ്റത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ അപകടവും വ്യാപക നാശവും. തൃശൂർ-ഗുരുവായൂർ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശൂര്‍ അമല പരിസരത്ത് ആണ് സംഭവം. റെയിൽവേ ട്രാക്കിൽ ഇലക്ട്രിക് ലൈനിലേക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial