രാജ്യത്ത് വീണ്ടും കൊവിഡ് പടരുന്നു; ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു

ദില്ലി: വീണ്ടും കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകള്‍ ആയിരം കടന്നു. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി മെയ് 19 മുതല്‍ കേരളത്തില്‍ 335 കേസുകള്‍ കൂടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. നിലവില്‍ കേരളത്തില്‍ ആകെ 430 ആക്ടീവ് കേസുകളെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്താകെ മെയ് 19 ന് ശേഷം കൂടിയത് 752 കേസുകളാണ്. 305 പേർ രോഗമുക്തരായി….

Read More

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് ഇടഞ്ഞ് പി.വി അൻവർ

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് ഇടഞ്ഞ് പി.വി അൻവർ. സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ നിര്‍ത്താനുള്ള സാധ്യതയില്‍ താല്‍പര്യക്കുറവ് അൻവർ പരസ്യമായി പ്രകടമാക്കി. ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ആരെയെങ്കിലും എം എൽഎ ആക്കാനല്ല രാജിവച്ചത്.പിണറായിസത്തെ തോൽപ്പിക്കാൻ ചെകുത്താന്‍റെ ഒപ്പം നിൽക്കും, പക്ഷെ ചെകുത്താൻ നല്ലത് ആയിരിക്കണം.താൻ തന്നെ മത്സരിക്കുമോ എന്നത് തള്ളുകയും കൊള്ളുകയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പ്രവേശനം വൈകുന്നതിൽ കടുത്ത എതിർപ്പും പി വി അൻവർ ഉന്നയിച്ചു. അസോസിയേറ്റഡ് മെമ്പർ ആക്കും എന്നാണ്…

Read More

മൂന്നാറിൽ ബാർ ഹോട്ടൽ ഉടമ അഞ്ചാം നിലയിൽ നിന്നും താഴെ വീണ് മരിച്ചു

മൂന്നാര്‍: കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമ മൂന്നാറിൽ മരിച്ച നിലയിൽ. കാക്കനാട് സ്വദേശി 53 കാരിയായ ജിനി ജോസഫ് ആണ് മരിച്ചത്. മൂന്നാറിലെ ഒരു ഹോട്ടലിൻ്റെ അഞ്ചാം നിലയിൽ നിന്ന് താഴെ വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഓൾഡ് മൂന്നാറിലെ ഹോട്ടലിൽ വച്ചാണ് സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ച് മൂന്നാർ പൊലീസ്. Share on FacebookTweetFollow us

Read More

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു; പവന് 320 രൂപയാണ് കുറഞ്ഞത്

കൊച്ചി: വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവിലയില്‍  ഇന്ന് ഇടിവ്. പവന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. 71,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 8950 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ…

Read More

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്: തിരുവനന്തപുരം, തൃശൂർ, കൊല്ലം കോർപ്പറേഷനുകൾ ലക്ഷ്യമിട്ട് ബിജെപി

ഈ വർഷം അവസാനം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ ബിജെപി, പുതിയ സംസ്ഥാന നേതൃത്വത്തിന് കീഴിൽ, സംഘടനാപരമായ തന്ത്രങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയാണ്. പ്രാരംഭമായി , തിരുവനന്തപുരം, തൃശൂർ, കൊല്ലം എന്നീ മൂന്ന് നഗര കോർപ്പറേഷനുകളിൽ വിജയം ലക്ഷ്യമിട്ടാണ് കരുനീക്കം. തന്ത്രപരമായി നിർണായകമായ ചില പോക്കറ്റുകളിൽ വിജയസാധ്യതകൾ മനസ്സിലാക്കി, കോൺഗ്രസ്, എൻഎസ്എസ്, ക്രിസ്ത്യൻ ശക്തികേന്ദ്രങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിലവിൽ യു.ഡി.എഫിനൊപ്പം നിൽക്കുന്ന സീറ്റുകൾ പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ…

Read More

മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതി ലൈന്‍ പൊട്ടി തോട്ടിലേക്ക് വീണു; സഹോദരന്മാര്‍ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് : താമരശ്ശേരി കോടഞ്ചേരിയില്‍ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. കുന്നേല്‍ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിഥിന്‍ ബിജു (13), ഐബിന്‍ ബിജു (11) എന്നിവരാണ് മരിച്ചത്. വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീണതില്‍ നിന്ന് ഷോക്കേറ്റ് ആണ് അപകടം. ഞായറാഴ്ച വൈകീട്ടാണ് സംഭവം. തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്‍ വലിയ മരം ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീഴുകയും അതില്‍ നിന്ന് കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയുമായിരുന്നു. വൈദ്യുതി ലൈന്‍…

Read More

കഴക്കൂട്ടത്ത് ഹണി ട്രാപ്പ് വഴി ഔഡി കാറും സ്വർണ്ണാഭരണവും മൊബൈലുകളും തട്ടിയെടുത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് ഹണി ട്രാപ്പ് വഴി ഔഡി കാറും സ്വർണ്ണാഭരണവും മൊബൈലുകളും തട്ടിയെടുത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശി കാർത്തിക്, പേയാട് സ്വദേശി അർഷാദ്, പാലോട് സ്വദേശി ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് കഴക്കൂട്ടം പൊലീസിന്റെ അന്വേഷണത്തിലാണ് ആലപ്പുഴയിൽ നിന്നും കാർത്തിക് പിടിയിലായത്.വെള്ളിയാഴ്ച രാത്രിയാണ് കാട്ടാക്കട മാറനല്ലൂർ രാജ് ഭവനിൽ അനുരാജിന്റെ ഔഡി കാറും പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും തട്ടിയെടുത്തത്. യുവതിയെ ഉപയോഗിച്ച് കഴക്കൂട്ടത്തേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പ് വഴിയായിരുന്നു യുവാവിന്റെ കാറും…

Read More

മാനന്തവാടിയിൽ യുവതിയെ കുത്തിക്കൊന്നു

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ യുവതിയെ കുത്തിക്കൊന്നു. ഇടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത് പങ്കാളിയായ ഗിരീഷ് ആണ് കൊലപാതകത്തിന് പിന്നില്‍. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഗിരീഷിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. വാകേരി അപ്പപ്പാറയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. ആക്രമണത്തില്‍ പ്രവീണയുടെ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ല. ആക്രമണത്തിനിടെ കുട്ടി ഓടി രക്ഷപ്പെട്ടതാണോ പ്രവീണ്‍ കുട്ടിയുമായി കടന്നുകളഞ്ഞതാണോ എന്നതില്‍ വ്യക്തതതയില്ല. കുട്ടിയ്ക്കായി പ്രദേശത്ത് ഇന്നലെ രാത്രി തിരച്ചില്‍ നടത്തിയിരുന്നു. കനത്ത…

Read More

ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പെരുങ്കുളം മലവിള പൊയ്ക സ്വദേശി താഹയെയാണ് തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയവേ കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്. മുദാക്കൽ ആയിലം ചരുവിള പുത്തൻവീട്ടിൽ അക്ഷയ്, മണനാക്ക് പെരുംകുളം പുത്തൻവീട്ടിൽ നൗഷാദ് എന്നിവരെയാണ് കടയ്ക്കാവൂർ മണനാക്ക്‌ ജങ്‌ഷനിലെ ഹോട്ടലിൽ വച്ച് തർക്കത്തിനൊടുവിൽ വെട്ടിപരിക്കേൽപ്പിച്ചത്.അക്രമം നടത്തിയ ശേഷം ഒളിവിൽപ്പോയ താഹയെ പിടികൂടുന്നതിനായി വർക്കല ഡിവൈഎസ്പി ഗോപകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. ഇവർ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാഗർകോവിലിനു…

Read More

ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മെക്കാനിക്ക് അതേ ബസ് കയറി മരിച്ചു

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മെക്കാനിക്ക് അതേ ബസ് കയറി മരിച്ചു. ഇന്നലെ രാവിലെയാണ് ദാരുണ സംഭവം. വെസ്റ്റ്ഹിൽ പുത്തലത്ത് പി മോഹനൻ (62) ആണ് മരിച്ചത്. ബ്രെയ്ക്ക് ശരിക്കുന്നതിനായി സ്റ്റാൻഡിലെ ട്രാക്കിനു പുറത്താണ് ബസ് നിർത്തിയിട്ടിരുന്നത്. ഈ സമയത്ത് മോഹനൻ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ട്രാക്ക് ഒഴിഞ്ഞതു കണ്ട് ഡ്രൈവർ ബസിൽ കയറി വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവർക്കെതിരെ കസബ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial