രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില വർധിപ്പിച്ചു

ന്യൂഡൽഹി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില എണ്ണ കമ്പനികൾ കൂട്ടി . സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. 1776 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ എണ്ണ കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതി മാറ്റം വരുത്താറുണ്ട് അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചിരുന്നു. കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ്…

Read More

യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമം

ടെഹ്‌റാൻ: യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമം. ശനിയാഴ്ച പുലർച്ചെഓഫീസ് കെട്ടിടത്തിനുള്ളിൽ വെച്ചാണ് ഖമനയി കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അക്രമണം ആരംഭിച്ചതിൻ്റെ ആദ്യമണിക്കൂറിൽ തന്നെ ഖമനേയിയെ വധിച്ചുവെന്നും ഡ്രോൺ അല്ലെങ്കിൽ ജെറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 35 വർഷമായി ഇറാന്റെ പരമോന്നത നേതാവാണ് ആയത്തുള്ള അലി ഖമനയി. പശ്ചിമേഷ്യയിൽ ഏറ്റവും അധികകാലം…

Read More

രണ്ട് സ്‌കൂളുകളിലായി ഇസ്രായേല്‍ കൊന്നത് 87 കുരുന്നുകളെ; കുഞ്ഞുങ്ങളെ കൊന്നതിന് മറുപടി നല്‍കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്

തെഹ്‌റാന്‍: യുഎസ് സഹായത്തോടെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്‍. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ മിനാബില്‍ പ്രൈമറി ഗേള്‍സ് സ്‌കൂള്‍ ഉള്‍പ്പെടെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് എൻമ്പതിലധികം കുരുന്നുകള്‍ കൊല്ലപ്പെട്ടത്. കുഞ്ഞുങ്ങളെ കൊന്നതിന് മറുപടി നല്‍കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇതുവരെ പ്രയോഗിച്ചത് പഴയ ആയുധ ശേഖരമാണെന്നും വരാന്‍ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങളാണെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ കൊട്ടാരം ആക്രമണത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്….

Read More

എസ്ഐആർ: ബംഗാളിൽ 64 ലക്ഷംപേർ പുറത്ത്‌

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർപ്പട്ടിക ത‍ീവ്രപുനഃപരിശോധനയ്‌ക്ക്‌ ശേഷമുള്ള വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 63.66 ലക്ഷത്തോളം പേർ പുറത്തായി. ആകെ വോട്ടർമാരുടെ എണ്ണം 7.66കോടി ഉണ്ടായിരുന്നത്‌ പുതിയ പട്ടിക പ്രകാരം 7.04കോടിയായി ചുരുങ്ങി. സുപ്രിം കോടതി നിർദ്ദേശ പ്രകാരം ആറു ലക്ഷത്തോളം പരാതികൾ പരിശോധനയിലാണെന്നും അത് പൂർത്തിയാക്കിയ ശേഷം അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞടുപ്പ് ആഫീസർ അറിയിച്ചു. പുതുക്കിയ പട്ടിക പ്രകാരം ഇപ്പോൾ സംസ്ഥാനത്ത് ആകെ 7,04,59,284 വോട്ടർമാരുണ്ട്. നാദിയ, ഉത്തര കൊൽക്കത്ത, ദക്ഷിണ കൊൽക്കത്ത, ഉത്തര 24…

Read More

ഇറാൻ-ഇസ്രായേൽ സംഘര്‍ഷത്തെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള 16 വിമാനങ്ങൾ കൂടി റദ്ദാക്കി

കൊച്ചി: ഇറാൻ-ഇസ്രായേൽ സംഘര്‍ഷത്തെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള 16 വിമാനങ്ങൾ കൂടി റദ്ദാക്കി. ദുബൈ, സലാല, ദോഹ അബൂദബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. മസ്കറ്റിലേക്കും ജിദ്ദയിലേക്കുമുള്ള സർവീസ് റദ്ദാക്കിയിട്ടില്ല. ഇന്നലെ മിഡിൽ ഈസ്റ്റിലേക്കുള്ള എല്ലാ എയർ ഇന്ത്യ വിമാനങ്ങളും താൽക്കാലികമായി റദ്ദാക്കിയിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ നിലനിർത്താൻ പ്രതിജ്ഞാബദ്ധമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് യുഎഇയിലെ വ്യോമപാത അടച്ചിട്ടുണ്ട്. കരിപ്പൂരിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ സർവീസ് നിർത്തിവെച്ചതായും എയർപോർട്ട് അധികൃതർ ഇന്നലെ…

Read More

ഇന്ന് മാർച്ച് 1 ഇന്ത്യയിൽ മെസേജിങ് ആപ്പുകൾക്ക് പുതിയ സിം ബൈൻഡിങ് നിയമം

സൈബർ തട്ടിപ്പുകൾ തടയുന്നതിൻ്റെ ഭാഗമായാണ് ടെലികോം വകുപ്പ് ഈ മാറ്റങ്ങൾ കൊണ്ടുവന്നത്. വാട്‌സ് ആപ്പ്,ടെലിഗ്രം,സ്‌നാപ് ചാറ്റ്,ഷെയർ ചാറ്റ്,ജോഷ് തുടങ്ങി ആപ്പുകളൊന്നും ആക്ടീവ് സിം കാർഡ് ഇല്ലാതെ പ്രവർത്തിക്കില്ല. സിംകാർഡ് ഉണ്ടെങ്കിൽ മാത്രമേ സേവനങ്ങൾ പ്രവർത്തിക്കുന്നുളളു എന്ന് ഉറപ്പാക്കാൻ നവംബർ 28ന് ഇന്ത്യൻ ടെലി കമ്യൂണിക്കേഷൻ വകുപ്പ് ഔദ്യോഗികമായി നിർദേശിച്ചിരുന്നു. ഉത്തരവ് പാലിക്കാൻ 90 ദിവസത്തെ സമയം നൽകിയിരുന്നു. ഫെബ്രുവരി 28 ന് അവസാനിക്കുന്ന സമയപരിധി,120 ദിവസത്തിനുളളിൽ ഒരു കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിക്കണം. മാർച്ച് 1 മുതൽ പ്രബല്യത്തിൽ…

Read More

മാർച്ച് മാസത്തിൽ കെ എസ് ഇ ബി ഉപഭോക്താക്കൾക്ക്  ഇന്ധനസർചാർജ് തിരികെ ലഭിക്കും

ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഇന്ധന സർചാർജ്  വൈദ്യുതിബില്ലിൽ കുറവുചെയ്തു നൽകുന്നത്. 2026 ജനുവരി മാസത്തിൽ വൈദ്യുതി വാങ്ങൽച്ചെലവിലുണ്ടായ കുറവാണ് കെ എസ് ഇ ബി ഉപഭോക്താക്കൾക്ക് കൈമാറുന്നത്. താപവൈദ്യുത നിലയങ്ങളിൽനിന്നും വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു നൽകിയ ചെലവിൽ ഉണ്ടായ കുറവുകാരണം ജനുവരി മാസത്തെ ഇന്ധന സർചാർജ്  (-)2 പൈസ/യൂണിറ്റ് ആയി കണക്കാക്കിയിട്ടുണ്ട്. മാർച്ച് മാസത്തെ ബില്ലിൽ കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2 പൈസയും ദ്വൈമാസ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1…

Read More

ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴ: ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പി.എസ്.ഹരികുമാറാണ് മരിച്ചത്. രാമപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കായംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. Share on FacebookTweetFollow us

Read More

ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച്‌ ഇറാൻ; അന്ത്യമാകുന്നത് ഒരു യുഗത്തിന്

ടെഹ്റാൻ :ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട വിവരം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികള്‍ സ്ഥിരീകരിച്ചു ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്നിം (Tasnim), ഫാർസ് (Fars) എന്നിവയാണ് 86 വയസ്സുകാരനായ ഖാംനഈയുടെ മരണം സ്ഥിരീകരിച്ചത്. ശനിയാഴ്ച അമേരിക്കയും ഇസ്റാഈലും സംയുക്തമായി ടെഹ്‌റാനിലെ ഖാംനഈയുടെ വസതി ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ…

Read More

തൃശൂര്‍ ടോള്‍ബൂത്തില്‍ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി ജീവനക്കാരന്‍ മരിച്ചു

  തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടെ ടോൾ കമ്പനി ജീവനക്കാരൻ ലോറിയിടിച്ച് മരിച്ചു. ആളൂർ താണിപ്പാറ സ്വദേശി പാട്ടത്ത് വീട്ടിൽ മണികണ്ഠൻ (58) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അപകടം. സംഭവത്തിൽ ഹരിയാന സ്വദേശിയായ ട്രെയിലർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. തൃശ്ശൂർ ഭാഗത്തേക്കുള്ള നാലാമത്തെ ടോൾ ബൂത്തിലായിരുന്നു അപകടം. ഫാസ്ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് ഒരു ടോറസ് ലോറി ട്രാക്കിൽ കുടുങ്ങിയിരുന്നു. ഈ ലോറിയെ ട്രാക്കിൽ നിന്ന് മാറ്റുന്നതിനായി തൊട്ടുപിന്നിലുണ്ടായിരുന്ന ട്രെയിലർ ലോറി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial