താമരശ്ശേരിയിൽ ലഹരി ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരി ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പനംതോട്ടത്തില്‍ നൗഷാദി നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ബിഎന്‍എസിലെ വിവിധ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പ്രതിക്കെതിരെ കേസ് എടുത്തിരുന്നത്. പിന്നാലെയാണ് നാട്ടിൽ നിന്നും നൗഷാദിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ മർദ്ദിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. താമരശ്ശേരി അമ്പയത്തോട് സ്വദേശി നസ്ജയും മകളുമാണ് ക്രൂര മർദനത്തിന് ഇരയായത്. രാത്രിയിൽ ഭർത്താവ് മർദിച്ചതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങി…

