കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി കേന്ദ്രസർക്കാർ. ഇതിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധവും ഉയരുകയാണ്. മേരാ യുവഭാരത് എന്നാകും നെഹ്റു യുവ കേന്ദ്ര ഇനി അറിയപ്പെടുക. എൻവൈകെയുടെ വെബ്സൈറ്റിലും മേരാ യുവഭാരത് എന്ന് പേര് മാറ്റിയിട്ടുണ്ട്. 1972ൽ പ്രവർത്തനം ആരംഭിച്ച നെഹ്റു യുവ കേന്ദ്ര താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ യുവജന സംഘടനയാണ്. ഇന്നലെയാണ് പേരുമാറ്റം സംബന്ധിച്ച് നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർമാർക്കും നോഡൽ ഓഫീസർമാർക്കും അറിയിപ്പ് ലഭിക്കുന്നത്. 2023…

Read More

സ്‌കൂൾ തുറന്നാൽ രണ്ടാഴ്ച കുട്ടികൾക്ക് ക്ലാസിൽ പുസ്തക പഠനമില്ല

തിരുവനന്തപുരം : സ്കൂൾ തുറന്നാൽ കുട്ടികൾക്ക് ആദ്യ രണ്ടാഴ്ച പുസ്തക പഠനമുണ്ടാവില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനു പകരം ലഹരി മുതൽ പൊതുമുതൽ നശിപ്പിക്കൽവരെയുള്ള സാമൂഹികവിപത്തുകളെ കുറിച്ച് കുട്ടികളിൽ ജാഗ്രത വളർത്തുന്നതിന്റെ ഭാഗമായി ബോധവത്കരണം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഇതിനായി പൊതുമാർഗരേഖയുണ്ടാക്കി അധ്യാപകർക്ക് രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. ജൂൺ രണ്ടിനാണ് ഇത്തവണ സ്കൂൾ തുറക്കുന്നത്. പതിവ് പോലെ പ്രവേശനോത്സവം നടത്തും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ…

Read More

തൃശ്ശൂരിൽ ഒറ്റ രാത്രികൊണ്ട് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത് അഞ്ചേക്കറിലെ കൃഷി; കർഷകന് ലക്ഷങ്ങളുടെ നഷ്ടം

തൃശൂർ: പുതുക്കാട് അളഗപ്പനഗർ പഞ്ചായത്തിലെ കാവല്ലൂർ പച്ചളിപ്പുറത്ത് കാട്ടുപന്നിക്കൂട്ടം പ്രദേശത്തെ കൃഷിയിടങ്ങൾ വിഹാരകേന്ദ്രങ്ങളാക്കുന്നു. മാസങ്ങളായി പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണ്. പഞ്ചായത്തിന്റെയും കർഷകരുടെയും നേതൃത്വത്തിൽ പല തവണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നിരുന്നുവെങ്കിലും പന്നികൾ ഇപ്പോഴും ദുരിതം വിതച്ചു കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം കുഴുപ്പിള്ളി രവിയുടെ അഞ്ച് ഏക്കറോളം പടവലം കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. ഏഴ് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് രവി കൃഷിയിറക്കിയിരുന്നത്. വിളവെടുത്ത് തുടങ്ങിയ കൃഷി നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് ഉണ്ടായത്. 600 ഓളം വരുന്ന പടവലത്തിന്റെ കടഭാഗത്തെ…

Read More

കാക്കൂരില്‍ കെമിക്കല്‍ ഉപയോഗിച്ച് പശുക്കളെ പൊള്ളിച്ച് ക്രൂരത

കോഴിക്കോട്: കാക്കൂരില്‍ കെമിക്കല്‍ ഉപയോഗിച്ച് പശുക്കളെ പൊള്ളിച്ച് ക്രൂരത. കാക്കൂര്‍ സ്വദേശി ഡാനിഷിന്റെ ഉടമസ്ഥതയിലുളള ഫാമിലെ ഏഴ് പശുക്കളെയാണ് അയല്‍വാസികള്‍ പൊളളലേല്‍പ്പിച്ചത്. മൂന്ന് പേര്‍ക്കെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. ഫാമില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായും മാലിന്യം ഒലിച്ചിറങ്ങി കിണറുകള്‍ മലിനമാകുന്നതായും ആരോപിച്ച് അയല്‍വാസികള്‍ പരാതി നല്‍കിയിരുന്നു. ചേളന്നൂര്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധിച്ച് പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി തള്ളിയിരുന്നു. പിന്നാലെയാണ് ക്രൂരത. Share on FacebookTweetFollow us

Read More

ചരിത്രത്തിലാദ്യമായി വനിതകളെ ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി മുസ്‌ലിം ലീഗ്

ചെന്നൈ: ചരിത്രത്തിലാദ്യമായി വനിതകളെ ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി മുസ്‌ലിം ലീഗ്. ചെന്നൈയില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് വനിതകളെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തില്‍ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്ന് ഫാത്തിമ മുസഫറെയും ഉള്‍പ്പെടുത്തി. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് ദേശീയ കൗൺസിൽ യോഗം നടന്നത്. വനിതാ പ്രാതിനിധ്യം മുസ്‌ലിംലീഗ് ചരിത്രത്തിൽ തന്നെ ഇത് ആദ്യമാണ്. സാദിഖ് അലി തങ്ങൾ ആണ് വനിതകളെ ഉൾപ്പെടുത്തിയ പ്രഖ്യാപനം നടത്തിയത്. വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ്…

Read More

വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷയെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തില പ്രതി ബെയ്ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷയെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തില പ്രതി ബെയ്ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. സംഭവം വളരെ ഗൗരവതരമെന്നും കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും നിയമ മന്ത്രി പി രാജീവ് ഇന്നലെ പറഞ്ഞിരുന്നു. മർദ്ദനത്തിനിരയായ അഭിഭാഷകയെ വഞ്ചിയൂരിൽ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി പി രാജീവ്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരും നിയമപരിധിയിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി. സീനിയർ അഭിഭാഷകർ ജൂനിയർ…

Read More

സ്‌കൂൾ തുറന്നാൽ രണ്ടാഴ്ച കുട്ടികൾക്ക് ക്ലാസിൽ പുസ്തകപഠനമുണ്ടാവില്ല

സ്‌കൂൾ തുറന്നാൽ രണ്ടാഴ്ച കുട്ടികൾക്ക് ക്ലാസിൽ പുസ്തകപഠനമുണ്ടാവില്ല. പകരം ലഹരിമുതൽ പൊതുമുതൽ നശിപ്പിക്കൽവരെയുള്ള സാമൂഹികവിപത്തുകളിൽ കുട്ടികളെ ജാഗ്രതപ്പെടുത്താനുള്ള ബോധവത്കരണം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഇതിനായി പൊതുമാർഗരേഖയുണ്ടാക്കി അധ്യാപകർക്ക് രണ്ടുദിവസത്തെ ശില്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. ജൂൺ രണ്ടുമുതൽ രണ്ടാഴ്ച ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകാർക്കും ജൂലായ് 18 മുതൽ ഒരാഴ്ച ഹയർസെക്കൻഡറി വിദ്യാർഥികൾക്കുമാണ് ക്ലാസ്. ജൂൺ രണ്ടിന് പതിവുപോലെ പ്രവേശനോത്സവം നടത്തും.നല്ലനടപ്പിനുള്ള പാഠങ്ങള്‍ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന, പരിസര ശുചിത്വം, വ്യക്തി…

Read More

900 കണ്ടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. 900 വെഞ്ചേഴ്സിൻ്റെ ടെൻ്റ് ഗ്രാമിലാണ് അപകടം ഉണ്ടായത്. അതേസമയം കോഴിക്കോട് അറപ്പുഴ പാലത്തിന് സമീപം ദേശീയപാതയിൽ അപകടം ഉണ്ടായി. പുലർച്ചെ 5 മണിയോടെ ഡിവൈഡറിൽ ഇടിച്ച് കാർ കത്തി. കാറിൽ…

Read More

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള…

Read More

വെടിവയ്പ്പ്; മണിപ്പുരിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു, ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ഇംഫാൽ: മണിപ്പുരിൽ സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു. മ്യാൻമർ അതിർത്തി പ്രദേശമായ ചന്ദേൽ ജില്ലയിലാണ് ഏറ്റുമുട്ടൽ. അസം റൈഫിൾസ് യൂണിറ്റുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുകയാണെന്നു സേന വ്യക്തമാക്കി. ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തു. തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ.ചന്ദേലിലെ ന്യൂ സാംതാൽ ഗ്രാമത്തിനു സമീപത്തു വച്ചാണ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. Share on FacebookTweetFollow…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial