വൈദ്യുതി കണക്ഷൻ നൽകാൻ കൈക്കൂലി കൈപ്പറ്റിയ കെഎസ്ഇബി ഓവർസിയറെ അറസ്റ്റ് ചെയ്തു

മുട്ടിൽ: വൈദ്യുതി കണക്ഷൻ നൽകാൻ കൈക്കൂലി കൈപ്പറ്റിയ കെഎസ്ഇബി ഓവർസിയറെ അറസ്റ്റ് ചെയ്തു. മുട്ടിൽ കെഎസ്ഇബി ഓഫീസിലെ ഓവർസിയർ ചെല്ലപ്പനാണ് അറസ്റ്റിലായത്. തൃക്കൈപ്പറ്റ സ്വദേശിയിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ചെല്ലപ്പൻ വയനാട് വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്. പരാതിക്കാരൻ പുതുതായി നിർമിക്കുന്ന വീട്ടിൽ നിർമാണ പ്രവൃത്തികൾക്കായി വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് മേയ് രണ്ടാംവാരം ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. അപേക്ഷ നൽകി രണ്ടുദിവസത്തിനുശേഷം മുട്ടിൽ കെഎസ്ഇബി ഓഫീസിൽനിന്ന് ഓവർസിയറെത്തി സ്ഥലം പരിശോധിച്ചു. വൈദ്യുതി കണക്‌ഷന് ഫീസ് അടയ്ക്കാനും…

Read More

സംസ്ഥാനത്ത് മെയ് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കണക്കുകൂട്ടൽ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി 18ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 19ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ…

Read More

ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം. ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു….

Read More

സംസ്ഥാന സര്‍ക്കാറിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ സ്വര്‍ണമാല നഷ്ടമായ വിദ്യാര്‍ഥിനിക്ക് മാല വാങ്ങി നല്‍കി മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ സ്വര്‍ണമാല നഷ്ടമായ വിദ്യാര്‍ഥിനിക്ക് മാല വാങ്ങി നല്‍കി മന്ത്രി. മാല ലഭിച്ച വിദ്യാര്‍ഥിനിയുടെ അച്ഛനാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. സര്‍ക്കാരിന്റെ കിക്ക്‌സ് ഡ്രഗ്‌സ് പരിപാടിയില്‍ പങ്കെടുത്തു മടങ്ങവേയാണ് മകള്‍ ലക്ഷ്മിയുടെ സ്വര്‍ണ്ണ മാല സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നഷ്ടപ്പെട്ടതെന്ന് അച്ഛന്‍ പിരപ്പന്‍കോട് സ്വദേശിയായ വിമല്‍കുമാര്‍ കുറിപ്പില്‍ പറഞ്ഞു. ‘എന്നെ അറിയിക്കാതെ അവള്‍ സ്റ്റേഡിയത്തില്‍ നോക്കാന്‍ വന്നപ്പോള്‍ സെക്യൂരിറ്റി യുടെ നിര്‍ദേശപ്രകാരം മൈക്കില്‍ വിളിച്ചു പറഞ്ഞു. ഈ സമയം…

Read More

സംയുക്ത ട്രേഡ് യൂണിയൻ്റെഅഖിലേന്ത്യാ പണിമുടക്ക് ജൂലൈ 9ലേക്ക് മാറ്റിവെച്ചു

ന്യൂഡല്‍ഹി: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 20ന് നടത്താന്‍ തീരുമാനിച്ച അഖിലേന്ത്യാ പണിമുടക്ക് മാറ്റിവെച്ചു. ജൂലൈ ഒമ്പതിലേക്കാണ് പണിമുടക്ക് മാറ്റിവച്ചത്. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം എന്ന്‌ സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയായിരുന്നു സംയുക്ത ട്രേഡ് യൂണിയനുകള്‍ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചത്. 14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും, ബാങ്ക് ഇന്‍ഷുറന്‍സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേര്‍ന്നാണ്, ദേശീയ പണിമുടക്കിനാഹ്വാനം നല്‍കിയിരിക്കുന്നത്. Share on…

Read More

പണി സിനിമയിലെ അഭിനേതാക്കളായ സാഗർ സൂര്യയെയും ജുനൈസിനെയും ഉദാഹരണമാക്കി മലയാള സിനിമയെ പുകഴ്ത്തി കമൽഹാസൻ

ജോജു ജോർജ് സംവിധാനം ചെയ്ത പണി സിനിമയിലെ അഭിനേതാക്കളായ സാഗർ സൂര്യയെയും ജുനൈസിനെയും ഉദാഹരണമാക്കി മലയാള സിനിമയെ പുകഴ്ത്തി കമൽഹാസൻ. പുതിയതായി വരുന്നവർക്ക് പോലും എങ്ങനെയാണ് ഇത്രയും സിനിമ അറിയാവുന്നത് എന്ന് അത്ഭുതപ്പെടുമെന്ന് കമൽഹാസൻ പറഞ്ഞു. തന്റെ പുതിയ സിനിമയായ തഗ്ഗ് ലൈഫിന്റെ പ്രെമോഷനോട് അനുബന്ധിച്ച് പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമൽഹാസൻ. മലയാള സിനിമ കണ്ട് നോക്കാനും ചെറിയ ബഡ്ജറ്റിൽ എടുക്കുന്ന മലയാള സിനിമയിൽ, ചെറിയ വേഷം ചെയ്ത അഭിനേതാക്കളെ പോലും ഓർമയുണ്ടാകും, കാരണം…

Read More

ആൺ സുഹൃത്തിനെ ഫോൺ ചെയുമ്പോൾ ശല്യം ചെയ്തതിന് അമ്മ മകനെ പൊള്ളിലേൽപിച്ചതായി പരാതി

കാസർകോട് ബേക്കലിൽ ആൺ സുഹൃത്തിനെ ഫോൺ ചെയുമ്പോൾ ശല്യം ചെയ്തതിന് അമ്മ മകനെ പൊള്ളിലേൽപിച്ചതായി പരാതി. പള്ളിക്കര കീക്കാനം സ്വദേശിയുടെ പരാതിയിൽ ഭാര്യക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. യുവതിയെ കാണാതായതിന് പിന്നാലെയാണ് പത്തുവയസുകാരനെതിരായ അതിക്രമ വിവരം പുറത്ത് വന്നത്. പള്ളിക്കര കീക്കാനം സ്വദേശിയായ 10 വയസ്സുകാരന് അമ്മയിൽ നിന്ന് ക്രൂരമായ അതിക്രമം നേരിട്ടതായി ബേക്കൽ പൊലീസിലാണ് പരാതി ലഭിച്ചത്. കഴിഞ്ഞ മാസം 28നാണ് സംഭവം. ആൺ സുഹൃത്തിനെ വീഡിയോ കോൾ ചെയ്യുന്നത് കണ്ട പത്ത് വയസുകാരൻ ആരാണെന്ന്…

Read More

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേൽ

ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേൽ. ഭീകരതക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെയും ഇസ്രയേൽ സൈനിക മേധാവി മേജർ ജനറൽ ആമിർ ബറം പ്രശംസിച്ചു. തീവ്രവാദത്തിനെതിരേ ഇന്ത്യയുടെ നീതിപൂർവമായ നടപടികളെ പിന്തുണയ്ക്കുമെന്നും ഇസ്രയേൽ പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇസ്രയേൽ സൈനിക മേധാവി തങ്ങളുടെ നിലപാട് അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കാനും ധാരണയായി. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം എക്സ്…

Read More

വിവാഹജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു

വിവാഹജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ബ്ലെസി സംവിധാനം ചെയ്ത ‘100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിയുടെ ഏറ്റവും പുതിയ എപ്പിസോഡിലെ ഭാഗമാണ് ഇപ്പോൾ വൈറലാകുന്നത്. പരസ്പരം ഒരു ബന്ധവുമില്ലാത്ത സ്ത്രീയും പുരുഷനും തമ്മിൽ ചേരുന്നതോടെയാണ് ഒരിക്കലും പിരിയാനാകാത്ത മറ്റെല്ലാ ബന്ധങ്ങളും ഉണ്ടാകുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും ശക്തമായി കാത്തുസൂക്ഷിക്കേണ്ട ബന്ധം ദാമ്പത്യമാണെന്നും മമ്മൂട്ടി പറയുന്നു. ‘ഒരു ബന്ധവുമില്ലാത്ത പുരുഷനും സ്ത്രീയും തമ്മിൽ ചേരുന്നതോടെയാണ്…

Read More

എല്ലാവരെയും തുല്യമായി പരിഗണിച്ചാല്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാം: അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: ഒരു മുസ്ലീം യുവാവ് തന്റെ എല്ലാ ഭാര്യമാരെയും തുല്യമായി പരിഗണിക്കുന്നിടത്തോളം കാലം ഒന്നിലധികം വിവാഹം കഴിക്കാൻ അർഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു ഖുർആൻ പ്രകാരം ബഹുഭാര്യത്വം വ്യവസ്ഥാപിതമായി അനുവദിച്ചിട്ടുള്ളതാണെന്നും എന്നാല്‍ പുരുഷന്മാർ “സ്വാർത്ഥ താല്പര്യങ്ങളാല്‍ ” അത് മുതലെടുക്കുകയാണെന്നും കോടതി കണ്ടെത്തി. മൊറാദാബാദിലെ കോടതി പുറപ്പെടുവിച്ച ഫുർകാൻ എന്നയാള്‍ക്കെതിരെയുള്ള കുറ്റപത്രം, കോഗ്നിസൻസ്, സമൻസ് എന്നീ ഉത്തരവുകള്‍ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അരുണ്‍ കുമാർ സിംഗ് ദേസ്വാളിന്റെ സിംഗിള്‍ ബെഞ്ച് പരാമർശം നടത്തിയത്. 2020 ല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial