ജീവനു ഭീഷണിയുണ്ട്, സംരക്ഷണം വേണമെന്ന് നടി ഗൗതമി

ചെന്നൈ: ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമി പൊലീസിൽ പരാതി നൽകി. ചെന്നൈ പൊലീസ് കമ്മീഷണർക്കാണ് അവർ പരാതി നൽകിയത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് പല വ്യക്തികളിൽ നിന്നായി തനിക്കു ഭീഷണി വരുന്നുവെന്നു അവർ പരാതിയിൽ പറയുന്നു. നേരത്തെ നീലങ്കരയിലെ തന്റെ ഒൻപത് കോടി വില വരുന്ന വസ്തു അഴകപ്പൻ എന്നയാൾ കൈവശപ്പെടുത്തിയെന്നു ആരോപിച്ച് ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. കോടതി ഉത്തരവിനെ തുടർന്നു വസ്തു മുദ്ര വച്ചിരിക്കുകയാണ്. പ്രദേശത്തെ അനധികൃത…

Read More

നവജാത ശിശുക്കള്‍ക്കും ഇനി മുതൽ ആധാര്‍; 5,10 വയസുകളില്‍ പുതുക്കണം, അല്ലാത്തവ അസാധുവാകും

തിരുവനന്തപുരം: ഇനിമുതല്‍ നവജാത ശിശുക്കള്‍ക്ക് ആധാറിന് എന്റോള്‍ ചെയ്യാനാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുന്നത് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും.അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും 15 വയസ്സിലെ പുതുക്കല്‍ 17 വയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ പുതുക്കല്‍ സൗകര്യം സൗജന്യമായി ലഭിക്കൂ. പുതുക്കല്‍ നടത്താത്തവ അസാധുവായേക്കും. കൃത്യസമയത്ത് ബയോമെട്രിക്…

Read More

കേരളത്തിന് വീണ്ടും കേന്ദ്ര സർക്കാരിൻ്റെ ഇരുട്ടടി; കടമെടുക്കാവുന്ന തുകയിൽ നിന്നും 3,300 കോടി രൂപ വെട്ടിക്കുറച്ചു

തിരുവനന്തപുരം: കേരളത്തിന് വീണ്ടും കേന്ദ്രസർക്കാരിന്റെ ഇരുട്ടടി. കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഈ സാമ്പത്തിക വർഷം കടമെടുക്കാവുന്ന തുകയിൽ നിന്നും 3,300 കോടി രൂപയാണ് കേന്ദ്രസർക്കാർ ഒറ്റയടിക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. കേരളം റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇപ്പോൾ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിരിക്കുന്നത്. കേരളത്തിന് ഈ വർഷം ഡിസംബർ വരെ കടമെടുക്കാവുന്ന തുക 29,529 കോടി രൂപയാണെന്നറിയിച്ചു കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയം കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അതിൽ നിന്നു 3,300 കോടി രൂപ…

Read More

കളമശ്ശേരിയിൽ മിന്നലേറ്റ് സ്ത്രീക്ക് ദാരുണാന്ത്യം

കളമശ്ശേരി:കളമശ്ശേരിയിൽ മിന്നലേറ്റ് ഒരു മരണം. ലൈല എന്ന സ്ത്രീയാണ് മരിച്ചത്.രാത്രി 10.45 ലൈലയ്ക്ക് മിന്നലേറ്റത്. ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. മെയ് 19, 20 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.മെയ് 19ന് വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും 20ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.തെക്കൻ ബംഗാൾ ഉൾക്കടലിൽ…

Read More

ഡോണൾഡ് ട്രംപിന്റെ ഭാര്യ മിലാനിയ ട്രംപിന്റെ വെങ്കല പ്രതിമ കാണാതായി; വെങ്കല പ്രതിമ സ്ഥാപിച്ചത് മരത്തടിയിൽ തീർത്ത ആദ്യ പ്രതിമ കത്തിനശിച്ചതിനെ തുടർന്ന്

വാഷിങ്ടൺ: അമേരിക്കയുടെ പ്രഥമ വനിതയായ മിലാനിയ ട്രംപിന്റെ വെങ്കല പ്രതിമ കാണാതായി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ മിലാനിയ ട്രംപിന്റെ ജന്മനാടായ മധ്യ സ്ലോവേനിയയിലെ സെവ്നികയുടെ സമീപം സ്ഥാപിച്ച വെങ്കല പ്രതിമയാണ് കാണാതായത്. സംഭവത്തിൽ സ്ലോവേനിയ പൊലീസ് അന്വേഷണം തുടങ്ങി. ട്രംപ് ആദ്യമായി യു.എസ് പ്രസിഡന്റായ ശേഷം 2020ലാണ് പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ മോഷണം പോയതിനെക്കുറിച്ച് ചൊവ്വാഴ്ചയാണ് വിവരം ലഭിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വക്താവ് അലെങ്ക ദ്രെനിക് റങ്കൂസ് പറഞ്ഞു. കണങ്കാലിന്റെ…

Read More

ദേശീയ പാതയിൽ കൊച്ചി മെട്രോയ്ക്ക് താഴെ കഞ്ചാവ് ചെടി കണ്ടെത്തി

          കൊച്ചി : ദേശീയപാതയിൽ കൊച്ചി മെട്രോയ്ക്ക് താഴെ കഞ്ചാവ് ചെടി കണ്ടെത്തി. കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപം മെട്രോ പില്ലര്‍ 87 ന് താഴെയാണ് മറ്റൊരു ചെടിക്കൊപ്പം 63 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി എക്‌സൈസ് സി.ഐ. അഭിദാസിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്. ഇതാരാണ് നട്ടുവളർത്തിയതെന്ന് അറിയില്ലെന്നും ഒരുപക്ഷേ ആരെങ്കിലും ഉപയോഗിച്ചതിന്റെ വിത്ത് മുളച്ചതാകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനകള്‍ക്ക് എക്‌സൈസ് ഉദ്യോഗസ്ഥരായ എ.ബി. സജീവ് കുമാര്‍, സുരേഷ് ബാബു എം.എം. അരുണ്‍ കുമാര്‍, സി.എസ്. വിഷ്ണു, രഞ്ജിത് ആര്‍….

Read More

പിഎഫ് പാസ്സാക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

കോഴിക്കോട് : കോഴിക്കോട് വടകര പാക്കയിൽ പ്രൊവിഡന്റ് ഫണ്ട്‌ പാസ്സാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. പാക്കയിൽ ജൂനിയർ ബെയ്സിക്ക് സ്കൂളിലെ അധ്യാപകൻ ഇ.വി രവീന്ദ്രനാണ് പിടിയിലായത്. മൂന്നുലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് എടുത്തു നൽകാൻ ഒരുലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഈ മാസം വിരമിക്കാനിരിക്കെയാണ് കൈക്കൂലി കേസില്‍ അധ്യാപകന്‍ പിടിയിലാകുന്നത്. മൂന്ന് ലക്ഷം രൂപ ലോണ്‍ എടുക്കാനായാണ് അധ്യാപിക പ്രധാനാധ്യാപകനെ സമീപിച്ചത്. ഇതിനിടെയാണ് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കാര്യം വിജിലന്‍സില്‍…

Read More

സഹകരണ സംഘങ്ങളിലെ പ്രതിസന്ധി പരിഹരിക്കാൻ ജീവനക്കാർ ശ്രദ്ധയോടെ പ്രവർത്തിക്കണം: ജി ആർ അനിൽ

തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ജീവനക്കാർ ശ്രദ്ധയോടെ പ്രവർത്തിക്കണമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു. കെസിഇസി തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് എസ് ആർ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, കെസിഇസി സംസ്ഥാന പ്രസിഡന്റ് വി എം അനിൽ, സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് അംഗം മുരളി പ്രതാപ്, കെസിഇസി സംസ്ഥാന വൈസ് പ്രസിഡൻ്റമാരായ പ്രകാശ് ലക്ഷ്മണൻ, വി…

Read More

കാളികാവിൽ കടുവ അക്രമിച്ചുകൊന്ന ഗഫൂറിന്റെ  കഴുത്തിൽ ആഴത്തിൽ കടിയേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

മലപ്പുറം: കാളികാവിൽ കടുവ അക്രമിച്ചുകൊന്ന ഗഫൂറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഗഫൂറിന്റെ കഴുത്തിൽ ആഴത്തിൽ കടിയേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിന്റെ പിൻഭാഗത്താണ് മുറിവ്. പ്രദേശത്തെ മാംസം കടിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിനേറ്റ ആഴത്തിലുള്ള കടിയാണ് മരണകാരണം. ആഴത്തിലുള്ള മുറിവിൽ നിന്ന് രക്തം വാര്‍ന്നതുമാണ് മരണത്തിനിടയാക്കിയത്. ശരീരമാസകലം കടുവയുടെ പല്ലിന്റെയും നഖത്തിന്റെയും പാടുകള്‍ ഉണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. അതേസമയം ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂ‍ടാൻ തിരച്ചിൽ ഊ‍ജിതമാക്കിയിരിക്കുകയാണ്. ഇതിനായി വനം വകുപ്പ് കൂടുകളും…

Read More

ബന്ധുവീട്ടിൽ പോയി വീട്ടിലേക്ക് ബൈക്കിൽ മടങ്ങിയ ദമ്പതികളെ കാറിടിച്ചു ബൈക്കിൽ നിന്ന് വീണ ഭാര്യ മരിച്ചു

കൊച്ചി: ബന്ധുവീട്ടിൽ പോയി വീട്ടിലേക്ക് ബൈക്കിൽ മടങ്ങിയ ദമ്പതികളെ കാറിടിച്ച് അപകടം. അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്ന് വീണ ഭാര്യ മരിച്ചു. ഭർത്താവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിൻ്റെ ഭാര്യ മിഥിലയാണ് മരിച്ചത്. 32 വയസായിരുന്നു. ഭർത്താവ് ജിജിലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി അത്താണി- ചെങ്ങമനാട് റോഡിലായിരുന്നു അപകടം. അത്താണി കെഎസ്ഇബിക്ക് സമീപം കൈലാസ് വളവിൽ വച്ച് എയർപോർട്ടിലേക്ക് വരുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial