കോവളത്തു ഇതര സംസ്ഥാന തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു.

തിരുവനന്തപുരം: കോവളത്ത് വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. ബംഗാൾ സ്വദേശി അലോക് ദാസ്(35) ആണ് മരിച്ചത്. കോവളം ജഗ്ഷന് സമീപത്തുള്ള വാടക വീട്ടിലാണ് അലോക് ദാസ് കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച രാത്രി വീടിന് പുറത്തിറങ്ങി തിരികെ വീട്ടിലേക്ക് കയറുന്നതിനിടെയാണ് ഇയാൾക്ക് പാമ്പുകടിയേറ്റത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ അലോക് ദാസിനെ ആശുപത്രയിൽ എത്തിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ കോവളം പോലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചു….

Read More

വില്ലേജ് ഓഫീസിൽ പോയി ക്യൂ നിൽക്കാതെ ഓൺലൈനായി ഭൂമി നികുതി അടയ്ക്കാം

വില്ലേജ് ഓഫിസീൽ പോയി ക്യൂനിൽക്കാതെ ഓൺലൈനായി സ്‌ഥലത്തിൻ്റെ കരമടയ്ക്കാം. എന്നാൽ ഒന്നിൽക്കൂടുതൽ ഉടമസ്ഥാവകാ ശമുള്ള ഫ്ലാറ്റ്, അപ്പാർട്‌മെന്റ്റ്സ് എന്നിവയുടെ ഭൂമിയാണെങ്കിൽ നേരിട്ടു പോയി അട‌യ്ക്കേ ണ്ടിവരും. Step 1 https://www.revenue.kerala.gov.in/-സസിൽ ലോഗിൻ ചെയ്യുക. ന്യൂ റിക്വസ്‌റ്റിൽ ചെന്ന് ലാൻഡ് ടാക്സ് എന്ന ഓപ്ഷൻ സെലക്‌ട് ചെയ്യുക. അതിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾ നൽ കുക. Step 2 വ്യൂ ആഡ് ബട്ടൻ എന്നിവയിൽ ക്ലിക് ചെയ്ത് കൊടുത്ത വിവരങ്ങളെല്ലാം ശരിയാണെന്നു ഉറപ്പുവരുത്തുക.അതിനുശേഷം സബ്‌മിറ്റ് ക്ലിക് ചെയ്യുക. കൊടുത്ത വിവരങ്ങളെല്ലാം…

Read More

ഇന്ത്യ- പാക് സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും

ഇന്ത്യ- പാക് സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിൽ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് കോലിയുടെ ബെംഗളൂരു ഇന്ന് കൊല്‍ക്കത്തയെ നേരിടുന്നത്. 16 പോയിന്റുള്ള ആര്‍സിബി രണ്ടാം സ്ഥാനത്തും 11 പോയിന്റുള്ള കെകെആര്‍ ആറാമതും. സ്വപ്നതുല്യമായ സീസണ്‍ പാതിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബെംഗളൂരുകാര്‍. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ആര്‍സിബി ജയിച്ചാല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. മിന്നും…

Read More

ഉമേഷ് അനുഗ്രഹ
കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി

കൊല്ലം :കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ ജനറൽ സെക്രട്ടറിയായി സാംസ്ക്കാരിക പ്രവർത്തകനും ചിറയിൻകീഴ് അനുഗ്രഹയുടെ സംഘാടകനുമായ ഉമേഷ് അനുഗ്രഹ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷൻ്റെ മുപ്പതാംവാർഷിക സമ്മേളനത്തിലാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ അയിലം ഉണ്ണികൃഷ്ണൻ നഗറിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡൻറ്  കെ  കെ മണി പതാക ഉയർത്തി.  പൊതുസമ്മേളനം  സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ രാധാകൃഷ്ണൻ, നാടക രചയിതാവ് പ്രൊഫസർ ജി. ഗോപാലകൃഷ്ണൻ, പരമേശ്വരൻ കുര്യാത്തി,രവിവർമ്മ എന്നിവർ പങ്കെടുത്തു. …

Read More

ഒമാനിൽ മാലിന്യം കളയാൻ പോയ മലയാളി നഴ്‌സ്‌ മാൻഹോളിൽ വീണു ഗുരുതര പരിക്ക്

സലാല: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്സിന് ഗുരുതര പരിക്ക്. ആരോഗ്യ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സായ കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറിന് (34)ആണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് മസ്‌യൂന എന്ന പ്രദേശത്ത്ആണ് ലക്ഷ്മി താമസിച്ചിരുന്നത്. താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോഴാണ് അറിയാതെ മാൻ ഹോളിൽ വീണതെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ഇവരെ തൊട്ടടുത്ത ആശുപത്രിയിലും…

Read More

ഇഡി ഏജന്റ് ചമഞ്ഞ് തട്ടിപ്പ്, കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ട് കോടി; രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: കൊട്ടാരക്കരയിലെ കശുവണ്ടിവ്യവസായിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട രണ്ടുപേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇഡിയുടെ ഏജന്റുമാരെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടാന്‍ ശ്രമിച്ചത്. എറണാകുളം തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നരം മൂന്ന് മണിക്ക് എറണാകുളം പനമ്പിള്ളി നഗറില്‍ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വില്‍സണെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് മുരളി മുകേഷിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് ഇയാളെയും…

Read More

കോടതികള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ല: സംസ്ഥാന വിവരാവകാശ കമ്മിഷന്‍

കോടതികള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍. സംസ്ഥാനത്തെ ചില കോടതി ജീവനക്കാര്‍ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നുവെന്നും ഇത് കുറ്റമാണെന്നും വിവരാവകാശ കമ്മിഷന്‍ നിരീക്ഷിച്ചു.സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ അബ്ദുള്‍ ഹക്കിം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. റൂള്‍ 12 പ്രകാരം എല്ലാ വിവരങ്ങളും നല്‍കുന്നത് കോടതികള്‍ക്ക് നിഷേധിക്കാന്‍ സാധിക്കില്ലെന്ന് വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ പ്രൊസീഡിംഗ്‌സ് അല്ലാതെ മറ്റൊരു വിവരവും നിഷേധിക്കാന്‍ കോടതികള്‍ക്ക് സാധിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.സുപ്രിംകോടതി ഉള്‍പ്പെടെ കോടതി നടപടിക്രമങ്ങള്‍ അടക്കം…

Read More

ദിവസവും നടത്തം ശീലമാക്കുന്നതിലൂടെ കാൻസറിനെ പ്രതിരോധിക്കാനാവുമെന്ന് പഠനം

    ശാരീരികാരോഗ്യം നിലനിർത്തുന്നതിൽ നടത്തത്തിന്റെ പങ്ക് വളരെ വലുതാണ്. നടത്തം ശീലമാക്കുന്നതിലൂടെ ജീവിതശൈലീരോഗങ്ങളേയും അകാലമരണത്തേയും വിഷാദരോഗത്തേയുമൊക്കെ പ്രതിരോധിക്കാനാവുമെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടത്തവും കാൻസറും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നൊരു പഠനമാണ് പുറത്തുവന്നിരിക്കുന്നത്. നടത്തം ശീലമാക്കുന്നതിലൂടെ കാൻസറിനെ പ്രതിരോധിക്കാനാവുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഓക്സ്ഫ‍ഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ദിവസവും നടക്കുന്നതിലൂടെ പതിമൂന്നിനം കാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. യു.കെ.യിലെ 85,000 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ആറുവർഷത്തോളം പഠനത്തിൽ പങ്കാളികളായവരെ നിരീക്ഷിച്ചതിനുശേഷമാണ് വിലയിരുത്തലിലെത്തിയത്. എത്രത്തോളം നടക്കുന്നോ,…

Read More

മെസി കേരള സന്ദർശനം ഒഴിവാക്കിയതിൽ സ്പോൺസർമാർക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസമായ മെസി കേരള സന്ദർശനം ഒഴിവാക്കിയതിൽ സ്പോൺസർമാർക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരുമാണ് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. കരാർ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിയമനടപടി. കേരളത്തിൽ 2 മത്സരം നടത്താൻ വേണ്ടി അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാർ ഒപ്പിട്ടിരുന്നു. കരാർ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നൽകണം എന്നാണ് വ്യവസ്ഥ. എന്നാൽ സമയം നീട്ടി നൽകിയിട്ടും സ്പോൺസർ…

Read More

യുവാവ് കൊക്കയിലേക്ക് വീണ് അപകടം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ യുവാവിന്റെ ജീവൻ രക്ഷിച്ചു

ഇടുക്കി: വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ യുവാവ് കൊക്കയിലേക്ക് വീണ് അപകടം. ചീങ്കൽ സിറ്റി സ്വദേശി സാംസൺ (23) ആണ് കൊക്കയിലേക്ക് വീണത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായി. സുഹൃത്തുക്കൾക്കൊപ്പം ഇന്ന് പുലർച്ചെയാണ് സാംസൺ കോട്ടപ്പാറ വ്യൂ പോയിന്റിലെത്തിയത്. കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ അബദ്ധത്തിൽ കൽ വഴുതി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. എഴുപത് അടി താഴ്ചയിലേക്കാണ് സാംസൺ വീണത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെത്തുടർന്നാണ് തൊടുപുഴ ഫയർഫോഴ്‌സ് സംഭസ്ഥലത്തെത്തിയത്. പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial