സംസ്ഥാന സ്കൂൾ പ്രവേശനോത്സവം: വിദ്യാർഥികൾക്കായി റീൽസ്, പോസ്റ്റർ മത്സരം

സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് റീൽസ്, പോസ്റ്റർ  രചനാ  മത്സരം നടത്തുന്നു. ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തിയാണ് പോസ്റ്ററും റീൽസും നിർമ്മിക്കേണ്ടത്. മികച്ച പോസ്റ്ററിന് 5000 രൂപയും റീൽസിന് 10,000 രൂപയും പ്രശസ്തിപത്രവും നൽകുന്നതാണ്. stateschoolpravesanam2025@gmail.com എന്ന ഇ മെയിൽ വിലാസത്തിലാണ്  സൃഷ്ടികൾ അയക്കേണ്ടത്. മത്സരാർത്ഥിയുടെ ബയോഡേറ്റയും സ്കൂൾ പ്രധാന അധ്യാപികയുടെ സാക്ഷ്യപത്രവും പ്രത്യേകമായി അറ്റാച്ച് ചെയ്യണം. കേരളത്തിലെ സർക്കാർ, എയിഡഡ് സ്കൂൾ വിദ്യാർഥികൾക്ക്  മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. സൃഷ്ടികൾ  മേയ് 24 ന് മുമ്പായി അയക്കണമെന്ന്…

Read More

ശൈഖ് ഹസീനയായി വേഷമിട്ട നടി നുസ്രാത് ഫരിയ അറസ്റ്റിൽ; പിടിയിലായത് വധശ്രമക്കേസിൽ

ധാക്ക: ശൈഖ് ഹസീനക്കെതിരായ പ്രക്ഷോഭത്തിൽ വധശ്രമവുമായി ബന്ധപ്പെട്ട കേസിൽ നടി നുസ്രാത് ഫരിയ അറസ്റ്റിൽ. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന സിനിമയിൽ ശൈഖ് ഹസീനയായി വേഷമിട്ട നടിയാണ് അറസ്റ്റിലായത്. ബംഗ്ലാദേശിൽ വച്ചാണ് 31 കാരിയായ നടി നുസ്രാത് ഫരിയ അറസ്റ്റിലായത്. തായ്‌ലന്‍ഡിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. 2024 ജൂലൈയിൽ ശൈഖ് ഹസീനക്കെതിരായ പ്രക്ഷോഭത്തിൽ വധശ്രമവുമായി ബന്ധപ്പെട്ട കേസാണ് നടിക്കെതിരെയുള്ളത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2023-ൽ പുറത്തിറങ്ങിയ പ്രസ്തുത ചിത്രത്തിലൂടെ നടിക്ക്…

Read More

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു

കൊല്ലം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു. കൊട്ടിയം കണ്ണനല്ലൂരിലാണ് ചികിത്സയിലിരിക്കെ ചേച്ചിക്ക് പിന്നാലെ അനിയത്തിയും മരിച്ചത്. ചേരിക്കോണം സ്വദേശിനി 15 വയസ്സുകാരിയായ നീതു ആണ് മരിച്ചത്. നീതുവിന്‍റെ സഹോദരി 19 കാരിയായ മീനാക്ഷി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവരുടെ 10 വയസ്സുകാരനായ സഹോദരൻ അമ്പാടിയും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. അമ്പാടിക്കാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. അനിയന് മീനാക്ഷിയും നീതുവും ആശുപത്രിയിൽ കൂട്ടിരുന്നിരുന്നു. ഇതിനിടെ രണ്ടാഴ്ച മുമ്പ് നീതുവിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.തുടർന്ന് തിരുവനന്തപുരം മെഡിക്കൽ…

Read More

ഗീവർഗീസ് മാർ കൂറിലോസിനെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു

പത്തനംതിട്ട: രണ്ടു വർഷം മുമ്പ് സ്ഥാനമൊഴിഞ്ഞ ഗീവർഗീസ് മാർ കൂറിലോസിനെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു. 2023ൽ ഭദ്രാസിനാധിപ സ്ഥാനത്ത് കൂറിലോസ് സ്വയം സ്ഥാനമൊഴിഞ്ഞിരുന്നു. രണ്ട് വർഷം പിന്നിടുമ്പോൾ യാക്കോബായ സഭ അദ്ദേഹത്തെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയോഗിച്ചിരിക്കുകയാണ്. നിയമന ഉത്തരവ് നൽകി ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സർക്കുലർ പുറത്തിറങ്ങി. Share on FacebookTweetFollow us

Read More

ലിയോ പതിനാലാമൻ പുതിയ മാർപാപ്പയായി ചുമതലയേറ്റു; ചടങ്ങിന് സാക്ഷിയായി ആയിരങ്ങൾ

        ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയായി ചുമതലയേറ്റെടുത്ത് ലിയോ പതിനാലാമൻ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന സ്ഥാനാരോഹരണ ചടങ്ങിന് സാക്ഷിയായി ആയിരങ്ങൾ. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി തുടങ്ങിയ ലോകനേതാക്കൾ ചടങ്ങിൽ പങ്കെടുത്തുന്നു. സ്നേഹത്തിനും ഐക്യവുമാണ് പ്രധാനമെന്ന് ചുമതലയേറ്റെടുത്ത ശേഷം ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. വിശുദ്ധ പത്രോസിൻറെ കബറിടത്തിലെത്തി പ്രാർത്ഥിച്ചതിനുശേഷമാണ് സെൻറ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. ചടങ്ങുകൾ…

Read More

ലഷ്‌കര്‍ ഭീകരന്‍ സൈഫുള്ള ഖാലിദ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

      ലഷ്‌കര്‍ ഇ ത്വയിബ ഭീകരന്‍ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സൈഫുള്ള നിസാം എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ വച്ചാണ് കൊല്ലപ്പെട്ടത്. നേപ്പാളില്‍ നിന്ന് ദീര്‍ഘകാലമായി ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരികയായിരുന്നു. ഇന്ത്യയില്‍ മൂന്ന് ഭീകരാക്രമങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. സിന്ധിലെ,മത്‌ലി ഫാല്‍ക്കര ചൗക്കിലെ വീട്ടിന് മുന്നില്‍ വച്ചാണ് സൈഫുള്ള ഖാലിദ കൊല്ലപ്പെട്ടത്. റാംപൂരില്‍ 2001ല്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണം സൈഫുള്ള ഖാലിദ് ആസൂത്രണം ചെയ്തതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്….

Read More

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ കടയ്ക്ക് വൻ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു

         കോഴിക്കോട് : കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ കടക്ക് വൻ തീപിടുത്തം. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ തുണിക്കടയിൽ ആണ് തീപിടുത്തമുണ്ടായത്. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമിക്കുന്നു. തീ മറ്റുകടകളിലേക്കും വ്യാപിച്ചതായി സൂചന. കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു തീപിടുത്തം. ഗോഡൗണിൽ നിന്ന് തീ സെയിൽസ് വിഭാഗത്തിലേക്ക് തീ പടരുകയാണ്. കടയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നിരുന്നു. സ്‌കൂട്ടർ കത്തി…

Read More

പാലക്കാട് റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച പട്ടാളക്കാരൻ പിടിയിൽ

പാലക്കാട്: മണ്ണൂർ കമ്പനിപ്പടിയിൽ റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച പട്ടാളക്കാരൻ പിടിയിൽ. കേരളശ്ശേരി വടശ്ശേരി സ്വദേശിയായ അരുൺ (30) ആണ് മങ്കര പൊലീസിന്റെ പിടിയിലായത്. ഹരീഷ് വേങ്ങശ്ശേരി എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ കടയുടെ പൂട്ട് പൊളിച്ചാണ് സൈനികൻ മോഷണം നടത്തിയത്. 400 കിലോ റബ്ബർ ഷീറ്റും അടക്കയുമാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രിയോടെ തന്‍റെ ഓൾട്ടോ കാറിലെത്തിയ പട്ടാളക്കാരൻ കടയ്ക്ക് സമീപത്തെത്തി. പിന്നീട് പൂട്ടുപൊളിച്ച് മോഷണം നടത്തുകയായിരുന്നു. മോഷണ മുതൽ പിറ്റേ ദിവസം മറ്റൊരു കടയിൽ…

Read More

ദൃശ്യം മോഡൽ കൊലപാതകം; 15 വർഷം മുമ്പ് കാണാതായ പെൺകുട്ടി മരിച്ചെന്ന് കണ്ടെത്തി; തെളിവു നശിപ്പിക്കാൻ പ്രതി നടത്തിയത് ദൃശ്യം സിനിമയിലേതിന് സമാനമായ രീതി

കാസർകോട്: മോഹൻലാൽ നായകനായ ദൃശ്യം സിനിമ കൊലപാതക കേസുകളിൽ തെളിവു നശിപ്പിക്കാൻ ക്രിമിനലുകളെ സഹായിക്കുന്നു എന്നാണ് പൊതുവെയുള്ള പഴി. എന്നാൽ ദൃശ്യം സിനിമ ഇറങ്ങുന്നതിനും വർഷങ്ങൾക്ക് മുൻപ് ഒരു ദൃശ്യം മോഡൽ കൊലപാതകം നടന്നു. കാഞ്ഞങ്ങാട് അമ്പലത്തറയിൽ 15 വർഷംമുമ്പ് കാണാതായ പെൺകുട്ടി മരിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയ കേസിലാണ് പ്രതി തെളിവുകൾ നശിപ്പിക്കാൻ ദൃശ്യം സിനിമയിലേതിനു സമാനമായ രീതികൾ പ്രയോഗിച്ചത്. 2013ലാണ് ദൃശ്യം സിനിമ ഇറങ്ങിയത് എങ്കിൽ അതിനു മുമ്പ് 2010ലാണ് ഈ മരണം നടന്നിരിക്കുന്നത്….

Read More

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ റോഷൻ ഉല്ലാസ് അറസ്റ്റിൽ

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന തൃശൂർ സ്വദേശിനിയുടെ പരാതിയില്‍ സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍.കൊച്ചി കളമശ്ശേരി പൊലീസാണ് ബലാത്സംഘം കുറ്റം ചുമത്തി റോഷനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കരയിലും തൃശ്ശൂരിലും കോയമ്പത്തൂരിലും വച്ച്‌ 2022ല്‍ പീഡിപ്പിച്ചെന്നും ഈ വര്‍ഷം ഫെബ്രുവരിയില്‍ കോയമ്പത്തൂരിലെത്തിച്ച്‌ വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് പരാതി. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial