അമ്മ വഴക്ക് പറഞ്ഞ മനോവിഷമത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി തൂങ്ങിമരിച്ചു
പാലക്കാട്: പാലക്കാട് പത്താംക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അലനല്ലൂരിലാണ് പത്താംക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാഴി സ്വദേശി മുഹമ്മദലിയുടെ മകൻ ആദിൽ (14) ആണ് മരിച്ചത്. അമ്മ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് നാട്ടുകൽ പോലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. Share on FacebookTweetFollow us

