സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ യാത്രയയപ്പു ചടങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ യാത്രയയപ്പു ചടങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. ഭരതന്നൂർ ഗവ. എച്ച്എസ്എസ് ഹിന്ദി അധ്യാപകൻ കോരാണി ചെമ്പകമംഗലം ആലപ്പുറംകുന്ന് പൊയ്കയിൽവിളവീട്ടിൽ എസ്. പ്രഫുലൻ (56) ആണ് മരിച്ചത്. യാത്രയയപ്പു ചടങ്ങിൽ മറുപടി പ്രസംഗം നടത്തിയതിന് പിന്നാലെയാണ് പ്രഫുലൻ മരിച്ചത്. സംസ്കാരം ഇന്നു രാവിലെ 10.30-ന് വീട്ടുവളപ്പിൽ നടക്കും. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സ്കൂളിൽനിന്നു വിരമിക്കുന്ന പ്രഫുലനും ഇവിടെനിന്നു മറ്റ് സ്കൂളുകളിലേക്കു സ്ഥലംമാറ്റം ലഭിച്ച എട്ട് അധ്യാപകർക്കുമാണ് സ്കൂളിൽ യാത്രയയപ്പു ചടങ്ങ് സംഘടിപ്പിച്ചത്….

