പാകിസ്ഥാന് വേണ്ടി ചാര പ്രവർത്തനം;വനിതാ വ്ളോഗർ ഉൾപ്പെടെ ആറ് പേർ പിടിയിൽ
ന്യൂഡല്‍ഹി: പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ വനിത ട്രാവല്‍ വ്‌ളോഗര്‍ അറസ്റ്റില്‍. ഹരിയാന ഹിസര്‍ സ്വദേശി ജ്യോതി മല്‍ഹോത്രയാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് വ്‌ളോഗര്‍ ഉള്‍പ്പെടെ ആറ് പേരെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നാണ് സൂചന. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയും മുന്‍ പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘ട്രാവല്‍ വിത്ത് ജോ’ എന്നാണ് ജ്യോതി മല്‍ഹോത്രയുടെ യുട്യൂബ് അക്കൗണ്ടിന്റെ പേര്. ജ്യോതിക്ക് പുറമെ പഞ്ചാബ് സ്വദേശിനി ഗുസാല, യാമീന്‍ മുഹമ്മദ്, ഹരിയാന സ്വദേശികളായ ദേവീന്ദര്‍ സിങ് ധില്ലണ്‍,…

