എയർലൻസ് വിമാനത്തിൽ ശുദ്ധവായു ശ്വസിക്കാനായി വിമാനത്തിൻ്റെ വാതിൽ തുറന്നു,യാത്രക്കാർ പരിഭ്രാന്തരായി.
ചാങ്ഷായ്: ചൈന ഈസ്റ്റേൺ എയർലൈൻസ് വിമാനം ലാൻഡ് ചെയ്ത ഉടനെ ശുദ്ധവായു ശ്വസിക്കാനായി യാത്രക്കാരൻ വിമാനത്തിൻ്റെ വാതിൽ തുറന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ചാങ്ഷായിൽ നിന്ന് കുൻമിങ്ങിലേക്ക് എത്തിയ എംയു5828 വിമാനം റൺവേയിൽ ടാക്സി നടത്തുന്നതിനിടെയാണ് ഒരു യാത്രക്കാരൻ ഹാൻഡിൽ വലിച്ച് എവാക്വേഷൻ സ്ലൈഡ് പുറത്തിറക്കിയത്. മേയ് 11ന് ആയിരുന്നു സംഭവം. യാത്രക്കാരൻ്റെ വിചിത്രമായ പ്രവൃത്തി കാബിനിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായ ശേഷം 20 മിനിറ്റിന് ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറങ്ങാൻ അനുവദിച്ചത്. ചൈനയിൽ,…

