Headlines

കനത്ത ചൂട് ഇന്നും തുടരും, താപനില മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കാം; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ചൂട് കൂടിയേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില ഉയരുമെന്നാണ് അറിയിപ്പ്. പാലക്കാട് ജില്ലയിലാകും ഉയർന്ന ചൂട്. 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. തൃശൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം,…

Read More

വര്‍ക്കലയില്‍ ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി, അമ്മയും മകളും മരിച്ചു, 5 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ടു മരണം. വർക്കല പേരേറ്റിൽ രോഹിണി (53), മകൾ അഖില (19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്കാണ് റിക്കവറി വാഹനം ഇടിച്ചുകയറിയത്. വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. അമിതവേഗതയില്‍ വന്ന റിക്കവറി വാഹനം ഒരു സ്‌കൂട്ടിയില്‍ ഇടിച്ച ശേഷം റോഡിലൂടെ നടന്നു പോവുകയായിരുന്നവരെ…

Read More

വിവാദ ഭാഗങ്ങൾ വെട്ടിമാറ്റിയ എമ്പുരാൻ റീ എഡിറ്റ് പതിപ്പ് ഇന്ന്  വൈകുന്നേരം തിയേറ്ററുകളിലെത്തും

തിരുവനന്തപുരം: വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്‍റെ പേരും മാറ്റിയേക്കും. ഉടന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍ര്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം. സിനിമയിലെ വിവാദങ്ങളില്‍ മോഹന്‍ലാ‍ല്‍ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു. കഥയൊരുക്കിയ…

Read More

മാലിന്യകുഴിയിൽ വീണ 16 വയസുകാരൻ മുങ്ങി മരിച്ചു

കോവളം : കുട്ടികൾ താമസിച്ച് പഠിക്കുന്ന കെട്ടിടത്തിന് സമീപത്തെ മാലിന്യക്കുഴിയിൽ ഒഴുകിയെത്തിയ വെളളക്കെട്ടിൽ വഴുതിവീണ 16-കാരൻ മുങ്ങിമരിച്ചു. വെളളാർ വാർഡ് കെ.എസ്.റോഡിൽ മുട്ടയ്ക്കാടുളള പെന്തകോസ്ത് മിഷന്റെ നിയന്ത്രണത്തിലുളള ക്രിസ്തുനിലയത്തിലെ അന്തേവാസിയും കാട്ടാക്കട ഉറിയക്കോട് സ്വദേശികളായ കൃഷ്ണകുമാറിന്റെയും നിഷയുടെയും മകനുമായ മിഥുൻ ആണ് മരിച്ചത്. മരുതൂർക്കോണം പി.ടി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. ഞായറാഴ്ച വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം. ജല അതോറിറ്റിയുടെ മുട്ടയ്ക്കാടുളള ജലസംഭരണിയുടെ പരിധിയിൽപ്പെട്ട വിവിധയിടങ്ങളിൽ പൈപ്പ്ലൈനുകൾ പൊട്ടിയിരുന്നു. ഇതേത്തുടർന്ന് ഇവിടങ്ങളിലേക്കുളള കുടിവെളള വിതരണത്തിന്റെ…

Read More

നായയുടെ പെരുമാറ്റത്തിൽ മാറ്റം ഒടുവിൽ കണ്ടെത്താനായത്  പറമ്പിലെ കയ്യാലയിൽ 31 മുട്ടകളുമായി മൂർഖൻ പാമ്പിനെ

കാണക്കാരി: വളർത്തുനായയുടെ അസാധാരണ പെരുമാറ്റത്തിൽ കണ്ടെത്തിയത് മൂർഖന്റെ 31 മുട്ടകൾ. പറമ്പിലെ കയ്യാലയിലാണ് വിരിയാറായ മുട്ടകളുമായി എട്ട് അടിയോളം നീളമുള്ള മൂർഖൻ പാമ്പ് അടയിരുന്നത്. കോട്ടയം കാണക്കാരിയിലാണ് സംഭവം. കാണക്കാരി നെല്ലിക്കുന്ന് ചെരിവ് പുരയിടം എൻഎം ജോസഫിന്റെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കയ്യാലയിൽ നിന്നാണ് അടയിരിക്കുന്ന മൂർഖൻ പാമ്പിനേയും വിരിയാറായ മുട്ടകളും കണ്ടെത്തിയത്. ജോസഫിന്റെ വളർത്തുനായ രണ്ട് ദിവസമായി അസാധാരണമായ രീതിയിൽ കയ്യാലയിലെ പൊത്തിലേക്ക് നോക്കി കുരയ്ക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് കയ്യാലയിലെ പൊത്ത് വീട്ടുകാർ ശ്രദ്ധിച്ചത്. തുടർച്ചയായി…

Read More

എമ്പുരാൻ സിനിമയുടെ വിവാദത്തിൽ പ്രതികരിച്ച് മല്ലികാ സുകുമാരൻ

എമ്പുരാൻ സിനിമയുടെ വിവാദത്തിൽ പ്രതികരിച്ച് മല്ലികാ സുകുമാരൻ. എമ്പുരാൻ’ എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുക ആയിരുന്നു.ഈ ചിത്രത്തിന്റെ സംവിധായകൻ എന്റെ മകൻ പൃഥ്വിരാജ് ആണ് എന്നതിന് അപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. പ്രതികരിക്കേണ്ട എന്നായിരുന്നു തന്റെ നിലപാട്. എന്നാൽ എന്നാൽ എമ്പുരാൻ എടുത്തതിലൂടെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലർ മനഃപൂർവം പ്രചാരണം നടത്തുകയും ചില മാദ്ധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ….

Read More

എമ്പുരാന്റെ തിരക്കഥ വായിച്ചില്ലെന്ന് പറയുന്നത് അവിശ്വസനീയം; ഖേദം പ്രകടിപ്പിച്ചിട്ടും മോഹന്‍ലാലിനെ വിടാതെ ആര്‍എസ്എസ്

മോഹൻലാൽ എമ്പുരാൻ്റെ തിരക്കഥ വായിച്ചില്ലെന്നും ചിത്രം നിർമിച്ച ഗോകുലം ഗോപാലൻ സ്ക്രിപ്റ്റ് കണ്ടില്ലേയെന്നും പറയുന്നത് അവിശ്വസനീയമാണെന്ന് ആർ എസ് എസ് മുഖപത്രം ഓർഗനൈസർ. തിരക്കഥ വായിക്കാതെ മോഹൻലാൽ അഭിനയിക്കുമെന്ന് കരുതുന്നില്ലെന്നും മുഖപത്രം വിമർശിക്കുന്നു. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചിട്ടും ആർഎസ്എസ് ആക്ഷേപം തുടരുകയാണ്. എമ്പുരാനെതിരെയും മോഹൻലാലിനെതിരെയും ഓർഗനൈസറിൻ്റെ വെബ് പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമർശനമുയരുന്നത്. എമ്പുരാനെതിരായ തങ്ങളുടെ പ്രതിഷേധം ഫലം കാണുകയാണെന്നും അതുകൊണ്ടാണ് സിനിമയിലെ 17 കട്ടുകൾ സെൻസർ ചെയ്ത് കളയാൻ സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ തീരുമാനിച്ചതെന്നും…

Read More

ശവ്വാലൊളി തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു .ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്‌ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. Share on FacebookTweetFollow us

Read More

കഴകൂട്ടത്തു പോലീസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: പോലീസും എക്സൈസും ചേർന്ന് കഴക്കൂട്ടത്തും സമീപങ്ങളിലുമായി നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആയിരക്കണക്കിന് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. മേനംകുളം ആറ്റിൻകുഴി പരിസരത്തെ വീട്ടിൽ സൂക്ഷിച്ചിരുന്ന 3000 കിലോയോളം വരുന്ന പുകയില ഉത്പന്നങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളി അജ്മലിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളിൽ വിൽപ്പന നടത്തിയിരുന്നത് ഇയാളാണെന്ന് എക്സൈസ് പറഞ്ഞു. നെയ്യാറ്റിൻകരയിൽ പിടിയിലായ ഇതരസംസ്ഥാന…

Read More

കുരുമുളക് പറിക്കുന്നതിനിടെ കാട്ടാന ആക്രമണത്തിൽ രണ്ടു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

പാലക്കാട്: മംഗലം ഡാം അയ്യപ്പന്‍പാടിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. അസം സ്വദേശികളായ മുന്നു, പിങ്കി എന്നിവര്‍ക്കാണ് പരുക്കേറ്റത്. കുരുമുളക് പറിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഓടി മാറുന്നതിനിടയില്‍ നിലത്തേക്ക് വീണ പിങ്കിയെയും മുന്നുവിനേയും ആന ചവിട്ടി പരുക്കേല്‍പ്പിച്ചു. പിങ്കിക്ക് കാലിനും,മുന്നുവിന് കൈക്കുമാണ് പരുക്ക് പറ്റിയിരിക്കുന്നത്. ഒറ്റയാനാണ് ആക്രമണം നടത്തിയത് എന്ന് പരിക്കേറ്റ പിങ്കിയുടെ ഭര്‍ത്താവ് തിലേശ്വര്‍ പറഞ്ഞു. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial