വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതിക്ക് 20 വര്‍ഷം കഠിനതടവും 55,500 രൂപ പിഴയും
പത്തനംതിട്ട | വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷവും ഒരു മാസവും കഠിനതടവും 55,500 രൂപ പിഴയും ശിക്ഷ. കോന്നി അരുവാപ്പുലം മുതുപേഴുങ്കല്‍ മുറ്റാക്കുഴി നടുവിലെ തറ വീട്ടില്‍ കുട്ടന്‍ എന്ന അജയകുമാര്‍ (50)നെയാണ് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി-മൂന്ന് ജഡ്ജി ഡോ. പി കെ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 15 മാസവും ഏഴു ദിവസവും വെറും തടവ് അനുഭവിക്കണം. 2018 മേയ് 20നാണ് സംഭവം. പ്രതിയുടെ അയല്‍വാസിയായ വിനോദിനി (58)യെയാണ് വീട്ടുമുറ്റത്ത്…

