മുന്നറിയിപ്പ്, 2 ദിവസം ജലവിതരണം മുടങ്ങും, അരുവിക്കരയിലെ ജലശുദ്ധീകരണശാല പ്രവർത്തനം നിർത്തിവയ്ക്കുന്നു
തിരുവനന്തപുരം: അരുവിക്കരയിലെ ജലശുദ്ധീകരണശാല പൂര്‍ണമായും പ്രവർത്തനം നിർത്തിവയ്ക്കുന്നു. തലസ്ഥാനത്ത് വിവിധ മേഖലകളിൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങും. മൂന്ന് നിർമ്മാണ പ്രവർത്തനങ്ങളേത്തുടർന്നാണ് 26.03.2025 തീയതി രാവിലെ 8 മണി മുതല്‍ 28.03.2025 തീയതി രാവിലെ 8 മണി വരെ കുടിവെള്ള വിതരണം നിർത്തിവയ്ക്കുന്നത്. ജല അതോറിറ്റിയുടെ അരുവിക്കരയില്‍ നിന്നും ഐരാണി മുട്ടത്തേക്കു പോകുന്ന, ട്രാന്‍സ്മിഷന്‍ മെയിനിലെ പി.ടി.പി വെന്‍ഡിങ് പോയിന്റിനു സമീപമുള്ള കേടായ ബട്ടർഫ്ളൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ് ഘടിപ്പിക്കുന്നതും പി.ടി.പി നഗറില്‍ നിന്നും…

