Headlines

ഡിസിസി ഉദ്ഘാടന വേദിയിൽ പരാതിയുമായി  എൻ എം വിജയൻ്റെ കുടുംബം

കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വേദിയിലാണ് കുടുംബം പരാതിയുമായി കുടുംബം എത്തിയത്. നേതാക്കന്‍മാരെ വിളിച്ചാല്‍ ആരും ഫോണ്‍ എടുക്കുന്നില്ലെന്നും നിവൃത്തിയില്ലാതയപ്പോള്‍ എല്ലാ നേതാക്കാന്‍മാരെയും ഒരുമിച്ച് കാണാമെന്ന് കരുതിയാണ് ഇവിടെയെത്തിയതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ‘ചെറിയ വര്‍ധനയെങ്കിലും നല്‍കി സമരം അവസാനിപ്പിച്ചുകൂടേ, ഇവര്‍ അഭയാര്‍ഥികളാണോ?’: സച്ചിദാനന്ദന്‍ ‘പല തവണ നേതാക്കന്‍മാരെ ഫോണില്‍ വിളിച്ചു. ആരും ഫോണ്‍ എടുക്കുന്നില്ല. ടി സിദ്ദിഖും…

Read More

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു;  ജസ്‌ന സലീമിനെതിരേ കേസ്

        തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്‌ന സലീമിനെതിരേ കേസെടുത്ത് പോലീസ്. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കൃഷ്ണഭക്ത എന്ന നിലയില്‍ നേരത്തേ വൈറലായിരുന്നു ജസ്‌ന സലീം. ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയില്‍ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു….

Read More

ഭാര്യയുടെയോ, ഭര്‍ത്താവിന്റെയോ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കാന്‍ ഇനി വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട; നടപടി ലളിതമാക്കി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ടില്‍ പേര് ചേര്‍ക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന് പകരം ഇനിമുതല്‍ സംയുക്ത പ്രസ്താവന മതിയെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഭാര്യയുടെയോ, ഭര്‍ത്താവിന്റെയോ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കേണ്ടി വരുമ്പോള്‍, ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവന ഹാജരാക്കിയാല്‍ മതി. പുതിയ നയത്തിന്റെ വിശദമായ മാതൃക പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് അപേക്ഷ നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സംയുക്ത പ്രസ്താവനയുടെ മാതൃക അനുബന്ധം (ജെ)യിലാണ് പ്രസിദ്ധീകരിച്ചത്. ഈ മാതൃക ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോ…

Read More

സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ കേസില്‍ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ലെന്നും കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണക്ക് അറിയാമെന്നും ശിവന്‍കുട്ടി പറഞ്ഞു പി എംശ്രീയിലെ നിലപാടിലും ശിവന്‍കുട്ടി ബിനോയ് വിശ്വത്തിനെ വിമര്‍ശിച്ചു. പദ്ധതിയുടെ പേരില്‍ 1500 കോടി രൂപ കിട്ടാനുണ്ട് എന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയുമണ്ടെങ്കില്‍ ഓഫീസില്‍ ചെന്ന് കണക്ക് ബോധ്യപ്പെടുത്തി നല്‍കാമെന്ന് മന്ത്രി പറഞ്ഞു. രണ്ട് കമ്പനികള്‍ക്കെതിരായ കേസാണ് മുഖ്യമന്ത്രിയുടെ…

Read More

‘തത്കാല്‍ ബുക്കിങ് സമയക്രമത്തില്‍ മാറ്റമില്ല’ ; വ്യക്തത വരുത്തി ഐആര്‍സിടി

തത്കാല്‍, പ്രീമിയം തത്കാല്‍ ബുക്കിങ്ങുകള്‍ക്കുള്ള സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ അടുത്തയിടെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ടിക്കറ്റിംഗ് ഷെഡ്യൂളുകളില്‍ ഒരു മാറ്റവുമില്ലെന്ന് ഔദ്യോഗികമായി പ്രസ്താവിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍. ഓണ്‍ലൈനില്‍ തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ വിശദീകരണം. ഇത്തരത്തിലുള്ള പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് റെയില്‍വേ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. യാത്ര ചെയ്യേണ്ട ദിവസത്തിന് ഒരു ദിവസം മുമ്പാണ് തത്ക്കാല്‍ ബുക്ക് ചെയ്യുന്നത്. പത്തു മണിക്ക് എസി ക്ലാസിലേക്കുള്ള തത്ക്കാല്‍ ടിക്കറ്റ്…

Read More

ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചു; ആലപ്പുഴയിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

          കായംകുളം: ആലപ്പുഴ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചതിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജിത്- ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മി (9)യാണ് മരിച്ചത്. കായംകുളം എബ്നൈസർ ആശുപത്രിക്കെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ 10-ാം തീയതി ആണ് കുട്ടിയെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ശരീരവേദനയും വയറുവേദനയും ഉണ്ടായിരുന്നു. പനി മുർച്ഛിച്ചതോടെ ഇന്ന് രാവിലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മരിച്ചത്. കുഞ്ഞിന് പനി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന…

Read More

ബ്രിട്ടൻ ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചു; മുൻ റഷ്യൻ മന്ത്രിക്ക് 3 വർഷം തടവുശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി

ലണ്ടൻ: റഷ്യൻ രാഷ്ട്രീയ നേതാക്കൾക്കെതിരെ 2014 ൽ ബ്രിട്ടൻ ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചു. മുൻ റഷ്യൻ മന്ത്രിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അടുത്ത അനുയായിയുമായ ദിമിത്രി ഒവ്സിയാനിക്കോവിന് മൂന്നു വർഷത്തിലേറെ തടവുശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. ക്രീമിയയിലെ സെവസ്റ്റോപോളിലെ മുൻ ഗവർണറുമായിരുന്ന ഇദ്ദേഹത്തെ ലണ്ടനിലെ സൗത്ത്‍വാർക് ക്രൗൺ കോടതിയാണ് ശിക്ഷിച്ചത്. 2014ൽ ക്രീമിയ പിടിച്ചെടുത്ത ശേഷമാണ് റഷ്യൻ രാഷ്ട്രീയ നേതാക്കൾക്കെതിരെ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയത്. എന്നാൽ, ഇതാദ്യമായാണ് ഉപരോധം ലംഘിച്ചതിന്റെ പേരിൽ റഷ്യൻ രാഷ്ട്രീയ നേതാവിനെ…

Read More

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ തുടങ്ങും

കല്‍പ്പറ്റ: ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ തുടങ്ങും. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഇന്നലെ സർക്കാർ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം എസ്റ്റേറ്റിലെത്തി ഭൂമി ഏറ്റെടുക്കുന്നതായി നോട്ടീസ് പതിച്ചു. ഹൈക്കോടതി ഉത്തരവ് ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് നോട്ടീസ് പതിച്ചത്. കോടതി നിർദ്ദേശപ്രകാരം 17 കോടി രൂപയും സർക്കാർ കോടതിയിൽ കെട്ടി വച്ചിട്ടുണ്ട്. എസ്റ്റേറ്റ് ഉടമകൾ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത് കൂടി…

Read More

ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികൾ നിരന്തരം പരിഹസിച്ചു; മനംനൊന്ത് പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കി

ചെന്നൈ: ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികൾ നിരന്തരം പരിഹസിച്ചതിലും റാഗ് ചെയ്തതിലും മനംനൊന്ത് പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കി. അമ്മയുടെ കൺമുന്നിലാണ് വിദ്യാർത്ഥി താമസിച്ചിരുന്ന അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നു ചാടി ചെത്പെട്ട് മഹർഷി വിദ്യാ മന്ദിർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കിഷോർ (17) ആണ് മരിച്ചത്. ഫോൺ ചെയ്യാനെന്ന പേരിൽ മുകളിലെത്തിയ വിദ്യാർഥി മാതാവു നോക്കി നിൽക്കെ താഴേക്കു ചാടുകയായിരുന്നു. തടി കൂടുതലാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് 3 മാസമായി സഹപാഠികളുടെ തുടർച്ചയായ കളിയാക്കലും റാഗിങ്ങും നേരിട്ട…

Read More

സ്വർണ വില 70000 കടന്ന്; 3 ദിവസത്തിനിടെ കൂടിയത് 4360 രൂപ

പിടിച്ചാല്‍ കിട്ടാതെ സ്വർണ വില. സംസ്ഥാനത്ത് ശനിയാഴ്ച പവന് 200 രൂപ കൂടി 70,160 രൂപയിലെത്തി. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വർധന 4,360 രൂപ. ഒരു ഗ്രാം സ്വർണം ലഭിക്കാൻ 8,770 രൂപയാണ് നിലവില്‍ നല്‍കേണ്ടത്. പണിക്കൂലിയും ജിഎസ്ടിയും വേറെ. രാജ്യാന്തര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് ഇതാദ്യമായി 3,235 ഡോളറിലെത്തി. അപ്രതീക്ഷിതമായി സ്വർണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നില്‍. വിവിധ രാജ്യങ്ങള്‍ക്ക് ചുമത്തിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial