Headlines

2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം 2025 ഏപ്രില്‍ 16ന്

2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം 2025 ഏപ്രില്‍ 16 ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ഷാജി എന്‍. കരുണിന് മുഖ്യമന്ത്രി സമ്മാനിക്കും. പൃഥ്വിരാജ് സുകുമാരന്‍, ഉര്‍വശി, ബ്‌ളെസി, വിജയരാഘവന്‍, റസൂല്‍ പൂക്കുട്ടി, വിദ്യാധരന്‍ മാസ്റ്റര്‍, ജിയോ ബേബി, ജോജു…

Read More

ആർത്തവമുള്ള വിദ്യാർത്ഥിനിയെ ക്ലാസ് മുറിയ്ക്ക് പുറത്തിരുത്തി പരീക്ഷയെഴുതിപ്പിച്ചു; സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ആർത്തവമുള്ള വിദ്യാർത്ഥിനിയെ ക്ലാസ് മുറിയ്ക്ക് പുറത്തിരുത്തി പരീക്ഷയെഴുതിച്ചെന്ന സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ മാതാപിതാക്കളാണ് സ്വകാര്യ സ്കൂളിനെതിരെ പരാതി നൽകിയത്. തുടർച്ചയായി രണ്ട് ദിവസം പട്ടികജാതിക്കാരിയായ കുട്ടിയെ സ്റ്റെപ്പിൽ ഇരുത്തി പരീക്ഷ എഴുതിച്ചു. പെൺകുട്ടിയുടെ അമ്മ സ്കൂളിൽ എത്തിയപ്പോഴാണ് മകൾ പുറത്തിരുന്ന് പരീക്ഷ എഴുതുന്നത് കണ്ടത്. ആർത്തവമായതിനാൽ പ്രിൻസിപ്പാൾ തന്നെ പുറത്താക്കിയതെന്നാണ് പെൺകുട്ടി പറഞ്ഞു. സ്കൂൾ അധികൃതരുടെ പ്രവൃത്തിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാൽ കുട്ടിയെ ഒറ്റയ്ക്കിരുത്തി പരീക്ഷയെഴുതിക്കാൻ വീട്ടുകാർ…

Read More

പുതിയ തട്ടിപ്പ് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടെലികോം വകുപ്പ്

പുതിയ തട്ടിപ്പ് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടെലികോം വകുപ്പ്. വാട്‌സ്ആപ്പിലൂടെയാണ് ഈ പുതിയ തട്ടിപ്പ്. അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യരുതെന്നും പണം നഷ്ടമാകുമെന്നുമാണ് മുന്നറിയിപ്പ്. ചിത്രങ്ങള്‍ അയച്ചാണ് സ്‌കാമര്‍മാര്‍ തട്ടിപ്പിന് തുടക്കമിടുന്നത്. ചില സന്ദര്‍ഭങ്ങളില്‍, വാട്‌സ്ആപ്പ് വഴി അയച്ച ചിത്രത്തിലെ വ്യക്തിയെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെടുന്നു. ഉപയോക്താവ് ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ തട്ടിപ്പുകാര്‍ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കും. ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ച് അതിലെ രഹസ്യമായ വിവരങ്ങള്‍…

Read More

കള്ളിനെ കേരളത്തിന്റെ തനത് പാനീയമാക്കി മാറ്റുമെന്നും സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ ആധുനികവത്കരിക്കുമെന്നും മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം: പുതിയ മദ്യ നയത്തിന്റെ ഭാഗമായി കള്ളിനെ കേരളത്തിന്റെ തനത് പാനീയമാക്കി മാറ്റുമെന്നും സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ ആധുനികവത്കരിക്കുമെന്നും മന്ത്രി എം.ബി. രാജേഷ്. മുന്‍വര്‍ഷത്തെ മദ്യനയത്തിന്റെ തുടര്‍ച്ചയാണ് പുതിയ മദ്യനയമെന്നും മന്ത്രി പറഞ്ഞു. ലഹരിയോടുള്ള ആസക്തി കുറയ്ക്കുക എന്നതാണ് മദ്യനയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മയക്കുമരുന്നും രാസലഹരിയും തടയാനുള്ള ഇടപെടലും മദ്യനയം മുന്നോട്ടുവയ്ക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കുക എന്നതും മദ്യനയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ തലത്തിലും ജില്ലാ തലത്തിലുമുള്ള ജാഗ്രതാ സമിതികള്‍ തുടര്‍ച്ചയായി യോഗം ചേര്‍ന്ന്…

Read More

ഷൂട്ടിംഗ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നും കഞ്ചാവ് പിടിച്ചു

തിരുവനന്തപുരം: തലസ്ഥാന ‘ത്ത് ഷൂട്ടിംഗ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നും കഞ്ചാവ് പിടിച്ചു. സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ആണ് കഞ്ചാവ് പിടികൂടിയത്. സ്റ്റണ്ട് മാസ്റ്റർ മഹേശ്വരനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയതെന്ന് എക്സൈസ് സംഘം അറിയിച്ചു. ‘ബേബി ഗേൾ’ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിലാണ് പരിഗോധന നടന്നത്. ഒരു ഇംഗ്ലീഷ് ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 16 ഗ്രാം കഞ്ചാവാണ് പിടികൂടിയത് Share on FacebookTweetFollow us

Read More

ചില്ലുകൂട്ടില്‍ കുടുങ്ങിയ കുരുവിക്ക് ജില്ലാ ഭരണകൂടം ഇടപെടലില്‍ മോചനം

കണ്ണൂര്‍: കേസിന്റെ പേരില്‍ പൂട്ടിയ ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തിലെ ചില്ലുകൂട്ടില്‍ കുടുങ്ങിയ കുരുവിക്ക് ജില്ലാ ഭരണകൂടം ഇടപെടലില്‍ മോചനം. കണ്ണൂര്‍ ഉളിക്കലിലാണ് നിയമ കുരുക്കിനും ചില്ലുകൂടിനും ഉള്ളില്‍ കുഞ്ഞിക്കുരുവിയുടെ ജീവിതം തടങ്കലിലായത്. കിളിയുടെ നിസ്സഹായാവസ്ഥ കണ്ട നാട്ടുകാർ അറിയിച്ചതിനെ തുട‍ന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ ഇടപെട്ടാണ് മോചനത്തിന് വഴിയൊരുക്കിയത് ഉളിക്കലിലെ ടെക്‌സ്‌റ്റൈല്‍ സ്ഥാപനം കേസില്‍ പെട്ട് കോടതി ഉത്തരവ് പ്രകാരം പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. ഇതിനിടെയാണ് സ്ഥാപനത്തിന്റെ മുന്‍വശത്തുള്ള ചില്ലുകൂടില്‍ കുരുവി കുടുങ്ങിയത്. കടപൂട്ടി സീല്‍…

Read More

തഹാവൂർ റാണയുമായുള്ള വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ(64)യുമായുള്ള വിമാനം ഡൽഹിയിലെത്തി. സുരക്ഷ മുൻനിർത്തി വിമാനം ഇറങ്ങുന്ന സമയം വെളിപ്പെടുത്തിയിരുന്നില്ല. ഡൽഹി പൊലീസിന്റെ വാഹനങ്ങൾ വിമാനത്താവളത്തിലെത്തി. ജയിൽവാൻ, പൈലറ്റ് കാർ, എസ്കോർട്ട് കാർ എന്നിവയും എയർപോർട്ടിലെത്തിയിരുന്നു. എൻഐഎയുടെ ഓഫീസിലേക്ക് പ്രതിയെ കൊണ്ടുവരുമ്പോൾ സുരക്ഷ ഒരുക്കാനാണ് ഈ വാഹനങ്ങൾ.ഡൽഹി പൊലീസിന്റെ തേർഡ് ബെറ്റാലിയൻ ടീമിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. അതേസമയം, തഹാവൂർ റാണയുടെ വരവിന് മുന്നോടിയായി ഡൽഹിയിലെ പല പ്രദേശങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പാകിസ്താൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ…

Read More

പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിൽ

മലപ്പുറം: ചട്ടിപ്പറമ്പിൽ അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച ഫാത്തിമയുടെ മകൻ അബൂബക്കർ സിദ്ദീഖ് ആണ് മലപ്പുറം പൊലീസിൻ്റെ പിടിയിൽ ആയത്. അന്നേ ദിവസം അബൂബക്കർ സിദ്ദീഖ് ആണ് ഫാത്തിമയെ സിറാജുദ്ദീൻ്റെ വീട്ടിൽ എത്തിച്ചത്. അസ്മയുടെ മരണത്തിൽ നേരത്തെ ഭര്‍ത്താവ് സിറാജുദ്ദീനെയും പ്രസവത്തിനായി സഹായിച്ച ഒതുക്കങ്ങൽ സ്വദേശി ഫാത്തിമയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഭാര്യ അസ്മയെ വീട്ടില്‍…

Read More

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് രാജി വെച്ച ബാലുവിന്റെ ഒഴിവിലേക്ക് വീണ്ടും ഈഴവ ഉദ്യോഗാർത്ഥിയെ നിയമിക്കാൻ തീരുമാനം

തൃശൂർ: ജാതിവിവേചനം മൂലം കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് രാജി വെച്ച ബാലുവിന്റെ ഒഴിവിലേക്ക് വീണ്ടും ഈഴവ ഉദ്യോഗാർത്ഥിയെ നിയമിക്കാൻ തീരുമാനം. തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന് അഡ്വൈസ് മെമ്മോ അയച്ചത്. കൂടൽമാണിക്യം ദേവസ്വമാണ് അഡ്വൈസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടത്. വിവാദ വിഷയമായതിനാൽ ദേവസ്വം ഭരണസമിതിയിൽ ഇക്കാര്യം വച്ചേക്കുമെന്നാണ് കരുതുന്നത്. റിക്രൂട്ട്മെൻറ് ബോർഡിന്റെ തീരുമാനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് നേരത്തെ തന്നെ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു….

Read More

വഖഫ് ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമപോരാട്ടത്തിന് സിപിഐയും. വഖഫ് ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ സുപ്രീംകോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം മുസ്‌ലിം സമുദായത്തിന്റെ മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സിപിഐ ആരോപിക്കുന്നത്. നിയമം റദ്ദാക്കണമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു. പാർലമെന്റിലും സിപിഐ വഖഫ് ഭേദഗതി ബില്ലിനെ എതിർത്തിരുന്നു. വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെയും സിപിഐ പിന്തുണച്ചിരുന്നു Share…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial