തെരുവുനായ ആക്രമണത്തിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് കടിയേറ്റു ;കുഞ്ഞടക്കം ഏഴ് പേരെ തെരുവുനായ ആക്രമിച്ചു

പെരിന്തൽമണ്ണ:പുത്തനങ്ങാടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഏഴ് പേർക്ക് പരിക്ക്. മൂന്ന് മാസം പ്രായമായ കുഞ്ഞിനാണ് നായയുടെ കടിയേറ്റത്. കുഞ്ഞ് അമ്മയുടെ തോളിൽ കിടക്കവെ നായ കടിക്കുകയായിരുന്നു. കുട്ടിയെ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുളളവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. Share on FacebookTweetFollow us

Read More

പത്താം ക്ലാസുകാര്‍ക്ക് 24,400 രൂപ ശമ്പളത്തോടെ ജോലി; പോസ്റ്റ്‌ ഓഫീസില്‍ ജിഡിഎസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫീസുകളിലായി 21,413 ഒഴിവുകള്‍. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്താനാണ് ഇന്ത്യ പോസ്റ്റ് വിജ്ഞാപനം പുറത്തിറക്കിയത് കേരളത്തില്‍ മാത്രം 1385 ഒഴിവുകളാണ് ഉള്ളത്. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in ലൂടെ 2025 മാർച്ച്‌ 3 വരെ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാം. ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ഛത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു & കശ്മീർ, ജാർഖണ്ഡ്,…

Read More

വ്യക്തി വൈരാഗ്യം; പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കുത്തിപ്പരിക്കേൽപ്പിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. വരോട് സ്വദേശി അഫ്സറിനാണ് വാരിയെല്ലിന് പരുക്കേറ്റത്. ആക്രമണത്തിനിടെ സഹപാഠിയായ 17കാരനും പരിക്കേറ്റു.ഇരുവരും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് ഒറ്റപ്പാലം പൊലീസ് പറയുന്നു. വാക്കുതർക്കം പിന്നീട് ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നു Share on FacebookTweetFollow us

Read More

അമ്പൂരിയിൽ കാട്ടുതീ പടർന്നു പിടിച്ചു; 150 ഏക്കറോളം കത്തിനശിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയിൽ കാട്ടുതീ പടർന്നുപിടിച്ചു. അമ്പൂരി പഞ്ചായത്തിലെ കണ്ടംതിട്ട വാര്‍ഡില്‍ കുറിച്ചി പ്രദേശങ്ങളിലാണ് കാട്ടുതീ പടര്‍ന്നത്. ഉൾ പ്രദേശത്ത് ആൾത്താമസമില്ലാത്ത ഭാഗത്താണ് തീ പടർന്നത്. അടിക്കാടിന് തീപിടിച്ചാണ് കാട്ടുതീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞദിവസം വൈകുന്നേരംഈ പ്രദേശത്ത് തന്നെ ചെറിയ കാട്ടുതീ പടര്‍ന്നിരുന്നു. ഇത് ശ്രദ്ധയിൽപെട്ട നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേർന്ന് തീ അണച്ചിരുന്നു. എന്നാൽ, ഇന്ന് ഉച്ചയോടെ അതേ സ്ഥലത്ത് വീണ്ടും തീ ആളിപ്പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘവും പ്രദേശവാസികളും സമീപ ഭാഗത്തേക്ക് തീ പടരാതെ കരിയിലകളും…

Read More

വ്യാജ ലോട്ടറി ടിക്കറ്റ് നിർമ്മാണവും വിൽപനയും നടത്തിവന്ന പ്രതി അറസ്റ്റിൽ

കൊല്ലം: വ്യാജ ലോട്ടറി ടിക്കറ്റ് നിർമ്മാണവും വിൽപനയും നടത്തിവന്ന പ്രതി അറസ്റ്റിൽ. കൊല്ലം പുനലൂരിൽ വാളക്കോട് കുഴിയിൽ വീട്ടിൽ ബൈജു ഖാൻ ആണ് അറസ്റ്റിലായത്. പുനലൂർ ടി.ബി ജംഗ്ഷനിലെ അൽഫാന ലക്കി സെന്‍റര്‍ ഉടമയാണ് പ്രതി. പുനലൂരിലെ മറ്റൊരു ലോട്ടറി കട ഉടമ നൽകിയ പാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലക്കി സെന്‍ററിൽ പൊലീസെത്തി പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്. Share on FacebookTweetFollow us

Read More

അശ്വതി ശ്രീനിവാസ് സപ്ലൈകോയുടെ പുതിയ മാനേജിംഗ് ഡയറക്ടർ

തിരുവനന്തപുരം: അശ്വതി ശ്രീനിവാസ് സപ്ലൈകോയുടെ പുതിയ മാനേജിംഗ് ഡയറക്ടർ. തിരുവനന്തപുരം സബ് കലക്ടർ, എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച അശ്വതി ശ്രീനിവാസ് 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. കോട്ടയം സ്വദേശിനിയായ അശ്വതി 2022 ഒക്ടോബറിലാണ് തിരുവനന്തപുരം സബ് കള്കടറായി ചുമതലയേറ്റത്. നിതി ആയോഗ് അസിസ്റ്റന്റ് സെക്രട്ടറി, പാലക്കാട് അസിസ്റ്റന്റ് കളക്ടർ എന്നീ പദവികളിലും അശ്വതി ജോലി ചെയ്തിരുന്നു. മെഡിക്കൽ ബിരുദദാരിയായ അശ്വതി, സിവിൽ സർവീസ് പരീക്ഷയിൽ 40ാം റാങ്ക് സ്വന്തമാക്കി, തന്റെ നാലാമത്തെ…

Read More

കായിക മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ. ദേശീയ ഗെയിംസിൽ കേരളം പിന്തള്ളപ്പെടാൻ കാരണം മന്ത്രിയും സ്പോർട്സ് കൗൺസിലുമാണെന്നായിരുന്നു ആരോപണം. ദേശീയ ഗെയിംസിൽ കേരളത്തിൻ്റേത് ഏറ്റവും മോശപ്പെട്ട പ്രകടനമാണെന്നും ഇതിന് ഉത്തരവാദി കായിക മന്ത്രിയും സ്പോർട് കൗൺസിലുമാണെന്നും ഒളിമ്പിക് അസോസിയേഷൻ ആരോപിച്ചു. കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂർണ പരാജയമായി മാറി. നാലു വർഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നൽകാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസിൽ കാണാൻ കഴിഞ്ഞത്. മന്ത്രി…

Read More

അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസ്

കണ്ണൂർ: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ കേസ്. മൂന്ന് വിദ്യാർത്ഥികൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവർ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളാക്കിയാണ് പ്രചരിപ്പിച്ചത്. കണ്ണൂരിലെ മൂന്ന് കോളേജ് വിദ്യാർഥികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷാൻ, അഖിൽ,ഷാരോൺ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ കരിക്കോട്ടക്കരി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വകാര്യ കോളേജിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ നടപടി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Share on…

Read More

കുട്ടിഡ്രൈവര്‍ ഓട്ടോ ഓടിച്ചു; ആര്‍.സി ഉടമക്കെതിരെ  പോലീസ് കേസെടുത്തു

പരിയാരം: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തില്‍ ആര്‍.സി ഉടമക്കെതിരെ കേസ്‌. ആലക്കോട്‌ നെടുവോട്‌ സ്വദേശിയും ഇപ്പോള്‍ ഏര്യത്ത്‌ താമസക്കാരനുമായ ബത്താലീരകത്ത്‌ വീട്ടില്‍ ബി.എ അബ്‌ദുള്‍റഷീദിന്റെ(44) പേരിലാണ്‌ പരിയാരം പോലീസ്‌ കേസെടുത്തത്‌. ഇന്നലെ വൈകുന്നേരം 4.30 ന്‌ പട്രോളിങ്ങിനിടെ പരിയാരം എസ്‌.എച്ച്‌.ഒ എം.പി വിനീഷ്‌കുമാറാണ്‌ പിലാത്തറ എസ്‌.ബി.ഐ എ.ടി.എമ്മിന്‌ സമീപത്തുവെച്ച്‌ കെ.എല്‍59 ബി3587 ഓട്ടോറിക്ഷ ഓടിക്കുന്ന കുട്ടിയെ പിടികൂടിയത്‌. ഓട്ടോറിക്ഷ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. 55,000 രൂപയാണ്‌ പോലീസ്‌ ഈ കേസില്‍ പിഴയായി ഈടാക്കുക. Share on FacebookTweetFollow…

Read More

റംസാന് അവധിയില്ല;
മാർച്ച് 31 ന് ബാങ്കുകൾ തുറന്ന് പ്രവ‍ർത്തിക്കണമെന്ന് ആ‍ർബിഐ

ദില്ലി:റംസാൻ പ്രമാണിച്ച് അവധിയാണെങ്കിലും 2025 മാ‍ർച്ച് 31 തിങ്കളാഴ്ച, രാജ്യത്തെ ബാങ്കുകൾ തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽപെട്ട ബാങ്കുകൾക്കാണ് നിർദേശം ബാധകമാവുക. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം, റംസാൻ പ്രമാണിച്ച് അവധിയായ പശ്ചാത്തലത്തിലാണ് പ്രത്യേക നിർദേശം. പൊതുമേഖലാ ബാങ്കുകളും  സ്വകാര്യ ബാങ്കുകളും റംസാൻ പ്രമാണിച്ച് അടച്ചിടേണ്ടതായിരുന്നു. 2024-25 സാമ്പത്തിക വർഷത്തെ സര്‍ക്കാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾ പൂര്‍ത്തിയാക്കാനാണ് മാർച്ച് 31 പ്രവൃത്തി ദിനമാക്കിയത്. ഏപ്രിൽ ഒന്ന് മുതൽ മാർച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial