ഒരേ കുറ്റത്തിന് രണ്ട് തവണ ശിക്ഷിക്കപ്പെടാന്‍ പാടില്ല; സുപ്രീംകോടതിയെ സമീപിച്ച് മോന്‍സന്‍ മാവുങ്കല്‍

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മോന്‍സന്‍ മാവുങ്കല്‍ സുപ്രീംകോടതിയെ സമീപിച്ചു. വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത കേസില്‍ മോന്‍സന് എറണാകുളം പോക്‌സോ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.എന്നാല്‍ പ്രായപൂര്‍ത്തിയായതിന് ശേഷം പീഡിപ്പിച്ച കേസിലാണ് പൊലീസ്…

Read More

എല്‍ഡിഎഫിലേക്കുള്ള ജോസ് കെ മാണിയുടെ ക്ഷണം തമാശയെന്ന്  അപു ജോണ്‍ ജോസഫ്.

കോട്ടയം: എല്‍ഡിഎഫിലേക്കുള്ള ജോസ് കെ മാണിയുടെ ക്ഷണം തമാശയെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്. കേരള കോണ്‍ഗ്രസിന്റെ യഥാര്‍ഥ തറവാട് പിജെ ജോസഫ് നയിക്കുന്ന പാര്‍ട്ടിയാണ്. മുന്നണിയില്‍ പ്രശ്‌നമുണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. 10 സീറ്റ് കേരള കോണ്‍ഗ്രസിനുണ്ടെന്നും അതില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍തികളെ നിര്‍ത്താനാണ് തീരുമാനമെന്നും അപു ജോണ്‍ ജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മാണി വിഭാഗത്തെക്കാള്‍ കൂടുതല്‍ നേട്ടം ജോസഫ് വിഭാഗം ഉണ്ടാക്കി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. 10 സീറ്റുകള്‍…

Read More

വെമ്പായത്ത് കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് ബേക്കറിയിലേക്ക് ഇടിച്ചു കയറി; കൊഞ്ചിറ സ്വദേശി മരിച്ചു

വെമ്പായം: വെമ്പായത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ബേക്കറിയിലേക്ക് ഇടിച്ചു കയറി വൻ അപകടം. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കൊപ്പത്ത് അന്താരാഷ്ട്ര നീന്തൽ കുളത്തിന് സമീപമുള്ള ബേക്കറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബേക്കറിക്ക് മുന്നിൽ ഉണ്ടായിരുന്ന രണ്ട് ബൈക്ക് യാത്രികർ അതിനടിയിൽപ്പെടുകയും ചെയ്തു.അതിൽ ഒരാളാണ് മരണപ്പെട്ടത്.കൊഞ്ചിറ ശ്രീനികേതനിൽ ജയചന്ദ്രൻ ( 57 ) ആണ് മരിച്ചത്.നിരവധി പേർക്ക് പരിക്കേറ്റു. നാട്ടുകാരും വെഞ്ഞാറമൂട് പോലീസും ചേർന്ന് പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു…

Read More

ചുരിദാർ ധരിച്ചെത്തിയ എച്ച്എമ്മിനെ തടഞ്ഞ സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

കൊല്ലം: കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം സ്‌കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകി. പ്രധാന അധ്യാപിക സിന്ധു എസ്. നായരെയാണ് സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റിൽ തടഞ്ഞത്. സ്‌കൂൾ മാനേജരുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാരോപിച്ച് അധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അധ്യാപികയെ അന്യായമായി തടഞ്ഞുവെച്ചതിന് സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. കേസെടുത്തതിന്…

Read More

സിസിടിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തം 4 പേരും വന്നത് ബൈക്കിൽ, 2 പേർ കാവൽ നിന്നു, തിരുവനന്തപുരത്ത് ഒരേ രാത്രി മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം

തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഒരേ രാത്രിയിൽ മോഷണം നടന്ന സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി പൊലീസ്. അമ്പലത്തറ ശിവക്ഷേത്രം, കൊഞ്ചിറവിള ഭഗവതി ക്ഷേത്രം, പാപ്പനംകോട് അനന്ത നാഗരാജ ക്ഷേത്രം എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച പുലർച്ചെ മോഷണം നടന്നത്. കൊഞ്ചിറവിളയിലും പാപ്പനംകോട് ക്ഷേത്രത്തിലുമാണ് സിസി ടിവി ഉണ്ടായിരുന്നത്. അമ്പലത്തറയിൽ ക്യാമറകളില്ല. മൂന്നിടത്തും ഒരേ സംഘമാണോ മോഷണം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സിസി ടിവി ദൃശ്യത്തിൽ കുടുങ്ങിയ പ്രതിയുടെ ദൃശ്യം പൊലീസ് പുറത്തുവിട്ടു. ശിവക്ഷേത്രത്തിന്‍റെ വാതിൽ പൊളിച്ച്…

Read More

കോഴിക്കോട് വൻ കഞ്ചാവ് വേട്ട, ഓട്ടോ ഡ്രൈവറുടെ വീട്ടിൽ നിന്ന് 34.186 കിലോ കഞ്ചാവ് പിടികൂടി

        കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ വൻ കഞ്ചാവ് വേട്ട. 34.186 കിലോ കഞ്ചാവ് പിടികൂടി. കുറ്റ്യാടി കമ്മനത്താഴ പുത്തൻപുരയിൽ സുബൈർ വീട്ടിൽ സൂക്ഷിച്ച 36.186 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതി ഒളിവിലാണ്. പൊലീസ് എത്തിയ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷവും 500ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ഓട്ടോ ഡ്രൈവറായ സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റ്യാടി യിലും പരിസരപ്രദേശങ്ങളിലും വൻതോതിൽ കഞ്ചാവ് വിതരണം ചെയ്യുന്നതിന്റെ ഉറവിടം…

Read More

റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; എതിരെ വന്ന ലോറിയിച്ചു; പാലക്കാട് യുവാവിന് ദാരുണാന്ത്യം

    പാലക്കാട്: പാലക്കാട് റോഡിലെ കുഴയിൽ വീഴാതെയിരിക്കാൻ ബൈക്ക് വെട്ടിച്ചതിന് പിന്നാലെ എതിരെ വന്ന ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കൊടുമ്പ് സ്വദേശി ശങ്കർ ആണ് മരിച്ചത്.പാലക്കാട് പൊള്ളാച്ചി അന്തർ സംസ്ഥാന പാതയിലാണ് അപകടം നടന്നത്. ഈ പാതയിൽ നിരവധിയിടങ്ങളിൽ കുഴികളുണ്ട്. ഇതിൽ ഒരു കുഴിയിൽ വീഴാതെയിരിക്കാൻ ശങ്കർ ബൈക്ക് വെട്ടിച്ചതും എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ശങ്കറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. Share on FacebookTweetFollow us

Read More

ലോക കിരീടം നേടി ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ 100 റണ്‍സ് വിജയം

അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടി ഇന്ത്യ. ഇന്ന് ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 411/9 എന്ന സ്കോര്‍ ഇന്ത്യ നേടിയപ്പോള്‍ ഇംഗ്ലണ്ടിന് 40.2 ഓവറില്‍ 311 റണ്‍സ് മാത്രമേ നേടാനായുള്ളു 100 റണ്‍സിന്റെ കൂറ്റന്‍ വിജയം ആണ് ഇന്ത്യ ഇന്ന് കരസ്ഥമാക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി കാലെബ് ഫാല്‍കോണറുടെ ഒറ്റയാള്‍ പോരാട്ടമാണ് തോല്‍വിഭാരം കുറച്ചത്. കാലെബ് 115 റണ്‍സുമായി അവസാന വിക്കറ്റായി പുറത്താകുകയായിരുന്നു. 67 പന്തില്‍ നിന്ന് 9 ഫോറും 7 സിക്സും അടക്കമായിരുന്നു കാലെബിന്റെ ഇന്നിംഗ്സ്….

Read More

കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം; ആളൊഴിഞ്ഞ പറമ്പിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജിനെയാണ് (18)തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡ്ഡിനോട് ചേർന്ന് കേബിളിൽ കെട്ടിൽതൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് മൃതദേഹം മാറ്റിയത്തമിഴ്നാട് സ്വദേശികളായ യുവാവിന്റെ കുടുംബം ഏറെക്കാലമായി മാങ്കാവിൽ ആക്രികച്ചവടം നടത്തിവരികയാണ്. യുവാവ് മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ആളായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മരണത്തിൽ അസ്വാഭാവികത…

Read More

വി എസിന് ലഭിച്ച പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന് ലഭിച്ച പത്മ വിഭൂഷൺ ബഹുമതി കുടുംബം സ്വീകരിക്കില്ല. പത്മ പുരസ്‌കാരം സ്വീകരിക്കുന്ന കീഴ്‌വഴക്കം പാർട്ടിക്കില്ലെന്ന നിലപാടിനൊപ്പം നിന്നാണ് കുടുംബം പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് തീരുമാനിച്ചത്.സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയുമായി ആലോചിച്ചാണ് വി എസിന്റെ മകൻ വി എ അരുൺ കുമാർ നിലപാട് വ്യക്തമാക്കിയത്. പത്മ പുരസ്‌കാരങ്ങൾ സ്വീകരിക്കുന്ന കീഴ്വഴക്കം പാർട്ടിക്കില്ലെന്ന് മുൻകാല നിലപാടുകൾ ചൂണ്ടിക്കാട്ടി നേതൃത്വം കുടുംബത്തെ അറിയിച്ചിരുന്നു. വിഷയത്തിൽ താൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial