വനിതാ പ്രൊഫസർ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വച്ച് വിവാഹം കഴിച്ചതിൽ അന്വേഷണം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സർവകലാശാലയിലെ മുതിർന്ന വനിതാ പ്രൊഫസർ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വച്ച് വിവാഹം കഴിക്കുന്നതിന്റെ വീഡിയോ സംസ്ഥാനത്ത് വലിയ കോലാഹലങ്ങൾക്ക് കാരണമായി. സംഭവത്തിന് പിന്നാലെ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ തന്റെ ക്ലാസിന്റെ ഭാഗമായ ഒരു നാടകമായിരുന്നു അതെന്ന് പ്രൊഫസർ വിശദീകരിച്ചു. ബംഗാളിലെ നാദിയ ജില്ലയിലുള്ള മൗലാന അബ്‌ദുൾ കലാം ആസാദ് സാങ്കേതിക സർവകലാശാല സൈക്കോളജി വിഭാഗത്തിലായിരുന്നു സംഭവം. വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപികയും ഒന്നാം വർഷ വിദ്യാർത്ഥിയും ഹിന്ദു ബംഗാളി…

