ബാംഗ്ലൂരിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. അർഷ് പി ബഷീർ എംബിഎ വിദ്യാർഥിയാണ്. മുഹമ്മദ് ഷാഹൂബ് ബെംഗളൂരുവിൽ ജോലി ചെയ്യുകയാണ്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഗുരുതര പരിക്കേറ്റ യുവാക്കൾ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു. മരിച്ച…

