റെയില്‍വേയില്‍ ആയിരത്തിലധികം ഒഴിവുകള്‍
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ വീണ്ടും ജോലിയവസരം. ഇന്ത്യന്‍ റെയില്‍വേ ഗോരഖ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്- ഈസ്‌റ്റേണ്‍ റീജിയന് കീഴില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 1104 ഒഴിവുകളാണുള്ളത്. വിവിധ ഐടി ഐ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 23ന് മുന്‍പായി അപേക്ഷ നല്‍കണം. തസ്തിക & ഒഴിവ് നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ഗോരഖ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്- ഈസ്‌റ്റേണ്‍ റീജിയന് കീഴിലുള്ള വിവിധ വര്‍ക്ക്‌ഷോപ്പുകളിലേക്കാണ് നിയമനം. ആകെ 1104 ഒഴിവുകള്‍. ഒരു വര്‍ഷത്തേക്കാണ് പരിശീലന…

