മലപ്പുറം ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലീം ജമാ അത്ത്

മലപ്പുറം: മലപ്പുറം ജില്ലാ വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. മുസ്ലിം ലീഗിന് പിന്നാലെ കേരള മുസ്ലിം ജമാഅത്തും ഈ ആവശ്യവുമായി രംഗത്തെത്തി. മലപ്പുറം ജില്ലയിലെ 47 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് നിലവിലെ ഭരണസൗകര്യങ്ങള്‍ പരിമിതമാണെന്നും ജില്ല വിഭജിച്ചാല്‍ മാത്രമേ വികസനവും സൗകര്യങ്ങളും എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ സാധിക്കൂ എന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി പറഞ്ഞു സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം പേര്‍ മലപ്പുറത്താണെന്നും. അതായത് കേരളത്തിലെ ജനസംഖ്യയുടെ ഏഴിലൊന്ന് മലപ്പുറം ജില്ലയിലാണെന്നുമാണ് ചില…

Read More

മുൻ എംഎൽഎ കെ കെ നാരായണൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവും ധർമടം മുൻ എംഎൽഎയുമായ കെകെ നാരായണൻ അന്തരിച്ചു. 77 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുണ്ടലൂർ എൽപി സ്‌കൂളിൽ എൻഎസ്എസ് കാമ്പിൽ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സിപിഐഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 2011 – 16 കാലത്ത് ധർമ്മടം നിയോജകമണ്ഡലത്തിലെ എംഎൽഎയായ കെ കെ നാരായണൻ 2016ൽ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മാറുകയായിരുന്നു. 29 വർഷം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്…

Read More

ബാറുകൾ നാളെ രാത്രി 12 വരെ; പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഒരു മണിക്കൂർ സമയം നീട്ടി ഉത്തരവ് ഇറക്കിയത്.പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്താകെയുള്ള ബാര്‍ ഹോട്ടലുകളിൽ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി ബാര്‍ ഹോട്ടൽ ഉടമകള്‍ ഇത്തരമൊരു ആവശ്യം സര്‍ക്കാരിന് മുന്നിൽ എത്തിച്ചിരുന്നു.മാത്രമല്ല, വിനോദ സഞ്ചാരികളുടെ വരവ് കൂടി കണക്കിലെടുത്താണ്…

Read More

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് നിരന്തരം പരോള്‍ നൽകുന്നതിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് നിരന്തരം പരോള്‍ നൽകുന്നതിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ടിപി വധക്കേസിലെ 12ാം പ്രതി ജ്യോതി ബാബുവിന്‍റെ പരോള്‍ അപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്തുകൊണ്ട് ടി പി കേസ് പ്രതികൾക്ക് മാത്രം നിരന്തരം പരോൾ ലഭിക്കുന്നുവെന്ന് ചോദിച്ച ഹൈക്കോടതി ഇക്കാര്യം പരിശോധിക്കപ്പെടണമെന്നും പറഞ്ഞു. അച്ഛന്‍റെ സഹോദരന്‍റെ മകന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് പത്ത് ദിവസം പരോളിനായി ജ്യോതി ബാബു അപേക്ഷ നൽകിയത്. ടിപി വധക്കേസിൽ നിലവിൽ ജീവപര്യന്തം…

Read More

പത്ത്, പ്ലസ് ടു പരീക്ഷയിൽ മാറ്റം; പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ച് സിബിഎസ്ഇ

തിരുവനന്തപുരം 2026- ൽ നടക്കാനിരുന്ന പത്താം ക്ലാസ്, പ്ലസ് ടു പബ്ലിക് പരീക്ഷകളുടെ ടൈംടേബിളിൽ മാറ്റം വരുത്തി സിബിഎസ്ഇ. മാർച്ച് മൂന്നിന് നടത്താനിരുന്ന വിവിധ പരീക്ഷകളാണ് 2026 മാർച്ച് 11, ഏപ്രിൽ പത്ത് തീയതികളിലേക്ക് മാറ്റിയത്. നിലവിൽ ഈ ദിവസം നടക്കാനിരുന്ന പരീക്ഷകൾ മാത്രമാണ് മാറ്റിയതെന്നും മറ്റ് പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ തീയതികൾ ഉൾപ്പെടുത്തി ടൈംടേബിൾ പരിഷ്കരിക്കുകയും അഡ്മിറ്റ് കാർഡുകളിൽ പുതിയ തീയതികൾ ഉൾപ്പെടുത്തുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്….

Read More

നികുതി വെട്ടിപ്പെന്ന് ആരോപണം: ലുലു മാളിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ബെംഗളൂരു: ലുലു മാളിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. 27 കോടി രൂപയുടെ ആദായനികുതി അടയ്ക്കാത്തതിനാലാണ് നടപടി .അന്വേഷണത്തിനിടെ, നികുതി ബാധ്യതകളും ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് നികുതി വെട്ടിപ്പിന്റെ സൂചനകള്‍ കണ്ടെത്തിയതായി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. ിയിച്ചു. കുടിശ്ശികയുള്ള നികുതി തുക സംബന്ധിച്ച് കമ്പനിക്ക് മുമ്പ് നോട്ടിസ് നല്‍കിയിരുന്നതായും എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പണം നല്‍കിയില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ വകുപ്പ് നിയമനടപടി സ്വീകരിക്കുകയായിരുന്നു. Share on…

Read More

ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം

നല്‍കാന്‍ ബവ്‌കോ. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍നിന്നും നിര്‍മിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത ബ്രാന്‍ഡിക്ക് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരമാണ് ബവ്‌കോ പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നത്. ജനുവരി ഏഴിനകം malabardistilleries@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കാനാണ് ബവ്‌കോ സിഎംഡി ആവശ്യപ്പെട്ടിരിക്കുന്നത്. അനുയോജ്യമായ ലോഗോയും പേരും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ വീതം ഉദ്ഘാടനവേളയില്‍ പാരിതോഷികം നല്‍കുമെന്നും സിഎംഡി അറിയിച്ചു. Share on FacebookTweetFollow us

Read More

ഒന്നു മുതല്‍ 12 വരെ പാഠപുസ്തക പരിഷ്കരണം പൂര്‍ത്തിയാകുന്നു: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഒന്നു മുതല്‍ 12 വരെയുള്ള പാഠപുസ്തക പരിഷ്കരണം കേരളത്തില്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സ്വന്തം നയങ്ങള്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുകയാണെന്നും, എന്നാല്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പരിഷ്കരണം നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഭരണഘടനാ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങള്‍ കേരളം കൂടുതല്‍ ശക്തമായി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.വേനലവധി മാറ്റം സംബന്ധിച്ച്‌ ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. Share on FacebookTweetFollow us

Read More

സൺഷേഡിൽ നിന്ന് കാൽ തെറ്റി കിണറ്റിലേക്ക് വീണു; 25-കാരന് ദാരുണാന്ത്യം

വീടിന്റെ സൺഷേഡിൽ നിന്ന് കാൽ തെന്നി കിണറ്റിലേക്ക് വീണ് യുവാവ് മരിച്ചു. തിരൂരങ്ങാടി മൂന്നിയൂർ ആലിൻ ചുവട് പുളിച്ചേരിയിൽ താമസിക്കുന്ന ചെർളയിൽ പറമ്പ് ഇന്ദിരയുടെ മകൻ ഒടാട്ട് രമേശ് (25) ആണ് മരിച്ചത്. വീടിന്റെ സൺഷേഡിൽ എന്തോ ആവശ്യത്തിനായി കയറിയപ്പോൾ അബദ്ധത്തിൽ കാൽ തെന്നി തൊട്ടടുത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് രമേശിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Share on FacebookTweetFollow us

Read More

ചിട്ടിപ്പണത്തെ ചൊല്ലിയുള്ള തർക്കം;വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

കൊടുങ്ങല്ലൂർ : ചിട്ടിപ്പണം തിരികെ നൽകാത്തതിലുള്ള വിരോധം മൂലം വീട്ടമ്മയെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട നടവരമ്പ് വെസ്റ്റ് സ്വദേശി കരന്തരക്കാരൻ വീട്ടിൽ വിക്ടർ (51) ആണ് അറസ്റ്റിലായത്. എടവിലങ്ങ് ചന്ത സ്വദേശിനി കൊക്കുവായിൽ വീട്ടിൽ വിജി (50) ക്ക് നേരെയാണ് ആക്രമണമുണ്ടായത്. 2025 ഡിസംബർ 18-ന് രാവിലെ 7:30-ഓടെയായിരുന്നു സംഭവം. വിജി എടവിലങ്ങ് ചന്തയ്ക്ക് തെക്ക് വശത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചു കയറിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial