എസ് എഫ്‌ ഐക്ക് പുതിയ നേതൃത്വം

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി പിഎസ് സഞ്ജീവിനെയും പ്രസിഡന്റായി എം ശിവപ്രസാദിനെയും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പിഎസ് സഞ്ജീവ് സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമാണ്. ഭാരവാഹികളായി ഇരുവരെയും സമ്മേളനം ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി പി ബിബിന്‍ രാജ്, താജുദ്ദീന്‍ പി, അഡ്വ. പി അക്ഷര, സാന്ദ്ര രവീന്ദ്രന്‍, കെ എസ് അമല്‍. ജോയി സെക്രട്ടറിമാരായി എന്‍ ആദില്‍, ടോണി കുരിയാക്കോസ്, കെ…

Read More

കൊട്ടാരക്കരയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കൊല്ലം: കൊല്ലം കൊട്ടാരക്കര എംസി റോഡിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊട്ടാരക്കര കുളക്കടയിലാണ് അപകടം. കോട്ടാത്തല സ്വദേശി മോഹനൻപിള്ള (54) ആണ് മരിച്ചത്. റോഡിൻ്റെ മറുവശത്തേക്ക് കടക്കുന്നതിനിടെ പാൽ കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. Share on FacebookTweetFollow us

Read More

വിദ്വേഷ പരാമർശം: പി സി ജോര്‍ജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി:മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇത്തരം കേസുകളിൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്നു പറഞ്ഞാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. നേരത്തെ കോട്ടയം സെഷൻസ് കോടതിയും മൂൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. മുസ്‌ലിംയൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് പിസി ജോര്‍ജിനെതിരേ കേസെടുത്തിരുന്നത്. രാജ്യത്തെ മുസ്‌ലിംകളെല്ലാം വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയില്‍ ഇല്ലെന്നും സംഘപരിവാര ന്യൂസ്…

Read More

രോഗിയായ അമ്മയെ പൂട്ടിയിട്ടു, മകന്‍ കുടുംബത്തോടൊപ്പം കുംഭമേളയ്ക്ക് പോയി

റാഞ്ചി: 68 വയസുള്ള രോഗിയായ അമ്മയെ വീട്ടില്‍ പൂട്ടിയിട്ട് മകന്‍ കുംഭമേളയ്ക്ക് പോയി. നാല് ദിവസങ്ങള്‍ക്ക് ശേഷം, വൃദ്ധയായ സ്ത്രീ ക്വാര്‍ട്ടേഴ്‌സിന്റെ ഗേറ്റിലെത്തി സഹായത്തിനായി മുട്ടിയപ്പോള്‍ അയല്‍വാസിയാണ് അവശയായ സഞ്ജു ദേവിയെ കാണുന്നത്. ഝാര്‍ഖണ്ഡിലെ രാംഗഢ് മേഖലയിലാണ് സംഭവം. ആരോ അകത്തു നിന്ന് ഗേറ്റില്‍ മുട്ടുന്നത് കേട്ടു. ഗേറ്റിലെ ദ്വാരത്തിലൂടെ നോക്കിയപ്പോള്‍ സഞ്ജു ദേവി സഹായത്തിനായി കരയുന്നത് കണ്ടതായി അയല്‍വാസി പറഞ്ഞു. ഉടന്‍ തന്നെ മറ്റുള്ളവരെ വിവരം അറിയിക്കുകയും അവര്‍ പൂട്ടുതുറന്ന് വൃദ്ധയെ രക്ഷിക്കുകയും ചെയ്തു. വിശന്ന്…

Read More

കോഴികളിൽ അജ്ഞാത രോഗം പടരുന്നു ഫാമുകളിൽ ചത്തുവീണത് 2500 കോഴികൾ

ഹൈദരബാദ്: 3 ദിവസത്തിനുള്ളിൽ ഇവിടുത്തെ ഫാമുകളിൽ ചത്തുവീണത് 2500 കോഴികളാണ്. കോഴി ഫാമുകളിൽ അജ്ഞാത രോഗം പടർന്നു പിടിക്കുമ്പോൾ തെലങ്കാനയിലെ കർഷകരുടെ നെഞ്ചിൽ തീയാണ്. തെലങ്കാനയിലെ വനപാർത്തിയിലെ കോഴി ഫാമുകളിലാണ് അജ്ഞാത രോഗം പടർന്ന് പിടിച്ചിട്ടുള്ളത്. മൂന്ന് ദിവസങ്ങൾക്കുള്ളിലാണ് വലിയ രീതിയിൽ ഇവിടെ കോഴികൾ ചത്ത് വീഴുന്നത്. സംഭവത്തിന് പിന്നാലെ അധികൃതർ കോഴി ഫാമുകളിൽ പരിശോധന ആരംഭിച്ചു. വെറ്റിനറി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. ഫെബ്രുവരി16, 17, 18 മുതലാണ് കോഴികൾ നിന്ന നിൽപ്പിൽ വീണു ചാവാൻ…

Read More

ഗൂഢാലോചന വെളിപ്പെട്ടാൽ രണ്ടാമതും എഫ്ഐആർ ആകാം; സുപ്രീം കോടതി

ന്യൂഡല്‍ഹി: ആദ്യ എഫ്‌ഐആറില്‍ സൂചിപ്പിച്ച സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ ഗൂഢാലോചന അന്വേഷണത്തില്‍ വെളിപ്പെട്ടാല്‍ ഒരേ സംഭവത്തില്‍ രണ്ടാമതൊരു എഫ്‌ഐആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാമെന്ന് സുപ്രീംകോടതി. രാജസ്ഥാനിലെ ബയോ-ഫ്യുവല്‍ അതോറിറ്റിയുടെ സിഇഒയക്കെതിരായ കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. ബയോ-ഡീസല്‍ വില്‍പ്പനയ്ക്ക് 2 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടതിന് പ്രതി സുരേന്ദ്രസിങ് റാത്തോഡിനെതിരെ 20202 ഏപ്രില്‍ നാലിന് ആദ്യ കേസ് ചുമത്തി. പമ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന പരാതിയില്‍ 2002 ഏപ്രില്‍ 14 നും കേസെടുത്തു. എന്നാല്‍ രണ്ടാമത്തെ…

Read More

ഗാസയിൽ വീണ്ടും പോളിയോ വൈറസ് ബാധ,പോളിയോ വാക്സിനേഷൻ പുനരാരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന

     യുദ്ധത്തിൽ തകർന്ന പലസ്തീൻ പ്രദേശത്ത് വീണ്ടും പോളിയോ വൈറസ് കണ്ടെത്തിയതിനെത്തുടർന്ന്, ഏകദേശം 600,000 കുട്ടികളെ ലക്ഷ്യമിട്ട് ഗാസയിൽ ശനിയാഴ്ച വൻതോതിലുള്ള പോളിയോ വാക്സിനേഷൻ പുനരാരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഗാസയിൽ പത്ത് മാസം പ്രായമുള്ള ഒരു കുട്ടിക്ക് പക്ഷാഘാതം സംഭവിച്ചതിനുശേഷം പുതിയ പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ ഏജൻസി ബുധനാഴ്ച അറിയിച്ചിരുന്നു. എന്നാൽ ഡിസംബർ, ജനുവരി മാസങ്ങളിൽ ഗാസയിൽ നിന്ന് ശേഖരിച്ച മലിനജല സാമ്പിളുകളിൽ വീണ്ടും പോളിയോവൈറസ് കണ്ടെത്തിയതായി റിപ്പോർട്ടിൽ…

Read More

കീം 2025: അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാർച്ച് 10

തിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ KEAM 2025 Online Application എന്ന ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാം. മാർച്ച് 10 ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകൾ സമർപ്പിക്കാം. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനത്തീയതി, നാഷണാലിറ്റി/ നേറ്റിവിറ്റി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം നൽകണം.ഏതെങ്കിലും ഒരു കോഴ്സിനോ/ എല്ലാ കോഴിസുകളിലേക്കുമോ പ്രവേശനത്തിന് ഒരു അപേക്ഷ മതി. വിശദമായ വിജ്ഞാപനം പ്രവേശനപ്പരീക്ഷാ…

Read More

ഡൽഹിയിൽ രണ്ടു സ്ഥലങ്ങളിലായി നടന്ന കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്ത 5 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ഡൽഹി: രാജ്യതലസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് പേരെ പേരെ കൊലപ്പെടുത്തിയ പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത 5 പേരടങ്ങുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗാസിയാപൂരിൽ വെച്ച് ഒരാളെയും മറ്റൊരാളെ ന്യൂ അശോക് നഗറിൽ വെച്ചുമാണ് പ്രതികൾ കൊലപ്പെടുത്തിയത്. ഈ രണ്ട് സ്ഥലങ്ങളും തമ്മിൽ 6 കിലോമീറ്ററുകളുടെ വ്യത്യാസം മാത്രമേയുള്ളു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്കാണ് ന്യൂ അശോക് നഗറില്‍ ഒരാള്‍ കുത്തേറ്റു കിടക്കുന്നതായി പോലീസിന് സന്ദേശം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് ജല ബോര്‍ഡ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിനടുത്ത് ഒരാള്‍ ചോരവാര്‍ന്ന്…

Read More

നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്നയാള്‍ അറസ്റ്റില്‍

പുനലൂര്‍ : നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്ന സംഭവത്തില്‍ 67-കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം ആലങ്കോട് വഞ്ചിയൂര്‍ അരുണ്‍ നിവാസില്‍ വിജയനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പുനലൂര്‍ നഗരസഭയിലെ കല്ലാര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷെമി എസ്.അസീസിന്റെ, സ്വര്‍ണവും പണവും എ.ടി.എം. കാര്‍ഡുകളുമുള്‍പ്പടെ സൂക്ഷിച്ചിരുന്ന ബാഗാണ് മോഷണം പോയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. കാര്യാലയത്തിന്റെ ഒന്നാംനിലയില്‍ സ്ഥിരംസമിതി അധ്യക്ഷയുടെ കാബിനിലാണ് ബാഗ് സൂക്ഷിച്ചിരുന്നത്. വീട്ടിലേക്ക് തിരികെപോകുന്നതിനായി ബാഗെടുക്കാന്‍ വന്നപ്പോഴാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial