കുഞ്ഞിന് പേരിട്ടതിന്റെ പേരിൽ ദമ്പതിമാരുടെ പിണക്കം; ഒടുവിൽ കോടതി ഇടപെട്ടു മറ്റൊരു പേര് നൽകി

മൈസൂരു: 2021-ലാണ് മൈസൂരു ജില്ലയിലെ ഹുൻസൂരിൽനിന്നുള്ള ദമ്പതിമാർക്ക് ആൺകുഞ്ഞു പിറക്കുന്നത്. എന്നാൽ കുഞ്ഞിന്റെ പേരിനെ ചൊല്ലി ഭാര്യയും ഭർത്താവും പിണക്കത്തിലായി. ഒടുവിൽ മൂന്നുവയസ്സ് തികഞ്ഞ കുഞ്ഞിന് മൈസൂരു ജില്ലയിലെ ഹുൻസൂരിലെ എട്ടാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ആര്യവർധന എന്ന് പേരിട്ടു. അതോടെ പിണക്കത്തിലായിരുന്ന ദമ്പതിമാർ മധുരം നുകർന്നും പരസ്പരം മാല കൈമാറിയും വീണ്ടും ഒന്നാകുകയും ചെയ്തു. അമ്മ കുഞ്ഞിനെ ‘ആദി’ എന്ന് പേരിട്ടാണ്‌ വിളിച്ചത്. എന്നാൽ, യുവതി ഗർഭിണിയായതിനുശേഷം അകന്നുകഴിയുന്ന ഭർത്താവിന് ഈ പേര്…

Read More

പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും കാമുകിയും അറസ്റ്റിൽ

ലഖ്‌നൗ: പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും കാമുകിയും അറസ്റ്റിൽ. ഉത്തർപ്രദേശിലെ റാംപുരിലാണ് സംഭവം. രാമു റാവത്ത് എന്ന നാൽപ്പത്തിനാലുകാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാളുടെ മകൻ ധർമ്മേഷ് റാവത്ത് (26), സംഗീത (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ധർമ്മേഷിന്റെ കാമുകിയാണ് സംഗീത. സ്വത്ത് തർക്കത്തെ തുടർന്നാണ് യുവാവും കാമുകിയും ചേർന്ന് പിതാവിനെ കുഴൽക്കിണറിൽ തള്ളിയിട്ട ശേഷം കത്തിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് രാമുവിന്റെ മൃതദേഹം കൃഷിസ്ഥലത്തെ 30 അടി ആഴമുള്ള കുഴൽക്കിണറിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതിന്…

Read More

നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ ഗേറ്റ് ലോറിയിടിച്ച് തകർന്നു വീണു.

വെമ്പായം: നെടുവേലി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആർച്ചും ഗേറ്റും ലോറിയിടിച്ച് തകർന്നു വീണു. തമിഴ്നാട്ടിൽ നിന്നും നെടുവേലിയിലെ ബ്രദർഹുഡ് ഗ്രൂപ്പിൽ ലോഡുമായി വന്ന TN 52 J 7124 ലോറിയാണ് ഗേറ്റ് ഇടിച്ച് തകർത്തത്. പത്ത് വർഷം മുൻപ് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഗേറ്റാണ് തകർന്നത്. വൈകുന്നേരം 4.30 ന് ആയിരുന്നു സംഭവം പരീക്ഷ ആയതിനാൽ കുട്ടികൾ നേരത്തെ പോയതിനാൽ വൻ ദുരന്തം ഒഴിവായി. ഗേറ്റ് പൂർണമായും തകർന്ന് നിലത്തു വീണു. വട്ടപ്പാറ പോലീസിൽ സ്കൂൾ…

Read More

മുട്ട കയറ്റിവന്ന ലോറിക്കുപിന്നിൽ ബസ്സിടിച്ചു; 20,000ത്തോളം മുട്ട പൊട്ടി റോഡിലൊഴുകി

ആലുവ: ആലുവയിൽ മുട്ട കയറ്റി വന്ന ലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് പതിനായിരക്കണക്കിന് മുട്ടകൾ പൊട്ടി റോഡിൽ പരന്നു. ലോറി അടുത്തുള്ള വർക്ക്ഷോപ്പിലേക്ക് പാഞ്ഞുകയറി രണ്ടു കാറുകളിലും ഇടിച്ച ശേഷമാണ് നിന്നത്. അപകടത്തിൽ ആളപായമില്ല. ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിയോടുകൂടിയാണ് ആലുവ പെരുമ്പാവൂർ റോഡിൽ അപകടമുണ്ടായത്. ക്രിസ്‌മസ് വിപണി കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളിലേക്ക് മുട്ട കയറ്റി കൊണ്ടുവന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽ പെട്ടത്. സ്വകാര്യ ബസ് ലോറിക്ക് പുറകിൽ വന്നിടിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന ഇരുപതിനായിരത്തോളം മുട്ടകൾ പൊട്ടി നശിച്ചു….

Read More

‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ ബിൽ ജെപിസിക്ക്; 269 പേർ അനുകൂലിച്ചു; എതിർത്തത് 198 അംഗങ്ങൾ

ന്യൂഡൽഹി: ലോക്സഭയിൽ അവതരിപ്പിച്ച ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ബിൽ ചർച്ചയ്ക്കായി സംയുക്തപാർലമെൻ്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു. 269 പേർ ബിൽ അവതരിപ്പിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്‌തപ്പോൾ 198 പേർ എതിർത്തു. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നതിന് സംസ്ഥാന നിയമസഭകളുടെ കാലാവധിയിൽ മാറ്റം വരുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ, കേന്ദ്രഭരണപ്രദേശ നിയമഭേദഗതി ബിൽ എന്നിവയാണ് നിയമമന്ത്രി അർജുൻ റാം മേഘ് വാൾ അവതരിപ്പിച്ചത്. ബിൽ വിശദമായ ചർച്ചയ്ക്കായി ജെപിസിക്ക് അയക്കാൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ…

Read More

കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധവുമായി എസ്എഫ്ഐ

തിരുവനന്തപുരം: കേരള സര്‍വകലാശാല ക്യാമ്പസിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം. സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധം പോലീസുമായുള്ള സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു. സെനറ്റ് ഹാളിന്റെ വാതില്‍ ചവിട്ടിത്തകര്‍ക്കാന്‍ ശ്രമമുണ്ടായി. ഇതോടെ സെനറ്റ് ഹാളിനകത്തുള്ള ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയായി ഗവര്‍ണര്‍ പുറത്തേക്കിറങ്ങുന്ന രണ്ട് കതകിനു മുന്നിലും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇരിക്കുകയാണ്. പ്രവര്‍ത്തകരെ കതകിനു സമീപത്തുനിന്ന് നീക്കിയാല്‍ മാത്രമേ പുറത്തിറങ്ങാനാവു. സര്‍വകലാശാലാ വി.സി. നിയമനത്തില്‍…

Read More

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് എമർജൻസി ലാൻ്റിംഗ്

കൊച്ചി: കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് എമർജൻസി ലാൻ്റിംഗ്. 104 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടയറിന്റെ ഔട്ടർ ലെയർ ഭാഗം റൺവേയിൽ കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ച് വിളിച്ചത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്ന് അധികൃതർ അറിയിച്ചു. Share on FacebookTweetFollow us

Read More

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്. ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും. ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് മാറ്റുകയായിരുന്നു. ശക്തമായ വിമര്‍ശനമാണ് ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. ബില്ല് ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു ആര്‍ജെഡിയുടെ പ്രതികരണം. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയമെന്ന് ചൂണ്ടിക്കാട്ടിയ…

Read More

പ്രതിപക്ഷ എതിർപ്പുകൾക്കിടെ ഇന്ന് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കും.

പ്രതിപക്ഷ എതിർപ്പുകൾക്കിടെ ഇന്ന് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്രസർക്കാർ ഇക്കാര്യം മാധ്യമപ്രസ്താവനയിലൂടെ അറിയിച്ചു. രണ്ട് നിർണ്ണായക ബില്ലുകളാണ് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാള് ലോക്‌സഭയിൽ അവതരിപ്പിക്കുന്നത് – ഭരണഘടന (129-ാം ഭേദഗതി) ബിൽ 2024, കേന്ദ്രഭരണപ്രദേശ് നിയമ (ഭേദഗതി) ബിൽ ലോക്സഭയിലെത്തുക. ബില്ലുകളിലെ വോട്ടെടുപ്പ് സംബന്ധിച്ച് ലോക്സഭ എം.പിമാർക്ക് ത്രീ ലൈൻ വിപ്പ് നൽകിയിട്ടുണ്ട്. ഒരു തരത്തിൽ ഒരു തരത്തിൽ ഒരു തരത്തിൽ ഒരു ലോക്സഭയിലെ എം.പിമാരുടെ എണ്ണം തിരഞ്ഞെടുത്ത…

Read More

കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ടു അത്ഭുതകരമായി രക്ഷപ്പെട്ട വീട്ടമ്മ ശ്യാമളയമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പുത്തൂർ (കൊല്ലം): ഈ വർഷം മേയ് 28-ന് രാവിലെയാണ് ശ്യാമളയമ്മ(62) വീടിനു സമീപത്തെ കടവിൽനിന്ന് കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ടതും അത്ഭുതകരമായി രക്ഷപ്പെട്ട വാർത്തകളിൽ ഇടം നേടുന്നതും. എന്നാൽ തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് വീട്ടിലെ അടുക്കളയോടു ചേർന്ന മുറിയിൽ ശ്യാമളയമ്മയെ തൂങ്ങിയനിലയിൽ കണ്ടെത്തി. ഭർത്താവ് രാവിലെ റബ്ബർ ടാപ്പിങ്ങിനായി പുറത്തുപോകുക പതിവായിരുന്നു. കടയിലേക്കു പോയ മകൻ തിരിച്ചുവന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് ഓടിയെത്തിയ വാർഡ് അംഗം ഹരികൃഷ്ണൻ്റെ നേതൃത്വത്തിൽ ശ്യാമളയമ്മയെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial