2025 സിബിഎസ്ഇ നടത്തുന്ന 10, 12 ക്ലാസ്സുകളിലെ പരീക്ഷ ഹാളിൽ നിരോധിക്കപ്പെട്ട തും അനുവദനീയമായ വസ്തുക്കളുടെയും വിശദമായ പട്ടികയും മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി
ന്യൂഡൽഹി: 2025 ഫെബ്രുവരി 15 മുതൽ സിബിഎസ്ഇ നടത്തുന്ന 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷ ഹാളിൽ നിരോധിക്കപ്പെട്ട വസ്തുക്കളുടെയും അനുവദനീയമായ വസ്തുക്കളുടെയും വിശദമായ പട്ടികയും മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി. 204 വിഷയങ്ങളിലായി 44 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുൻപായി വിദ്യാർത്ഥികളെ നിർബന്ധിത പരിശോധനക്ക് വിധേയമാക്കും പരീക്ഷ ഹാളിൽ പ്രവേശിക്കുമ്പോൾ അനുവദനീയമായതും, അനുവദനീയമല്ലാത്തതും എന്തൊക്കെയെന്ന് താഴെ കൊടിത്തിരിക്കുന്നു. പരീക്ഷ ഹാളിൽ അനുവദനീയമായ വസ്തുക്കൾ അഡ്മിറ്റ് കാർഡും സ്കൂൾ ഐഡന്റിറ്റി കാർഡും ( റെഗുലർ…

