കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജോൺസൻ ഔസേപ്പിനെ പോലീസ് പിടിയിൽ
തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജോൺസൻ ഔസേപ്പിനെ പോലീസ് പിടികൂടി. കൊല്ലം സ്വദേശിയായ ഇയാളെ കോട്ടയം ചിങ്ങവനത്ത് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. വിഷവസ്തു എന്തോ കഴിച്ച ഇയാളെ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായാണ് ലഭ്യമാകുന്ന വിവരം. കുറിച്ചിയിൽ ഹോം നഴ്സായി ജോലി നോക്കുകയായിരുന്നു ജോൺസൺ ഔസേപ്പിനെ കഴിഞ്ഞ ഏഴാം തിയതി മുതൽ കാണാനില്ലായിരുന്നു. തിരികെ എത്തിയപ്പോൾ ഇയാളുടെ വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തായിരുന്നു ജോൺസൺ ഔസേപ്പ്. ഏറെ നാളായി ആതിരയും…

