തലസ്ഥാന നഗരയിൽ ആഘോഷത്തിന്റെ അഞ്ചു ദിനങ്ങൾ; 63ാം സ്കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: 63ാമത് സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേർസാക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗമധ്യേ ചൂണ്ടിക്കാട്ടി. കലാമേള നന്മ കൂടി ഉയർത്തുന്നതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 5 നാൾ നീളുന്ന കൗമാരകലാമേളയിൽ അനന്തപുരി ആവേശഭരിതമാകും. സെൻട്രൽ സ്റ്റേഡിയത്തിലെ ഏഷ്യാനെറ്റ് ന്യൂസ് പവിലിയൻ കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന് അദ്ദേഹം എല്ലാ വിധ ആശംസകളും നേർന്നു. 25 വേദികളിലായി നടക്കുന്ന 249 മത്സരങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികൾ…

