അച്ഛനും മകനും ചേർന്ന് അയൽവാസിയെ കൊലപ്പെടുത്തി; അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിൽ
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ അച്ഛനും മകനും ചേർന്ന് അയൽവാസിയെ തലറുത്ത് കൊന്നു. കോടാലിയും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തുകയും അറുത്തെടുത്ത തല പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഇരുവരും കീഴടങ്ങുകയുമായിരുന്നു. ബുധനാഴ്ച പുലർച്ചെ ഡിൻഡോരി താലൂക്കിലെ നനാഷി ഗ്രാമത്തിലാണ് സംഭവം നടന്നത്. 40 കാരനായ സുരേഷ് ബോകെയും മകനും ചേർന്നാണ് അയൽവാസിയായ ഗുലാബ് രാമചന്ദ്ര വാഗ്മറെ(35)യെ കൊലപ്പെടുത്തിയത്. ഇതിനുശേഷം, യുവാവിന്റെ തലയും കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളുമായി അവർ നാനാഷി ഔട്ട്‌പോസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. സുരേഷ് ബോകെയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി….

