കേരളത്തിന്റെ നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സംസ്ഥാനത്തെത്തും; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാജേന്ദ്ര ആർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. നാളെയാണ് ഗവർണർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.വ്യാഴാഴ്ച രാവിലെ 10.30 ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാറിന് മുമ്പാകെയാണ് രാജേന്ദ്ര ആർലേക്കർ സത്യപ്രതിജ്ഞ നടത്തുക. ബിഹാറിൽ നിന്നാണ് രാജേന്ദ്ര ആർലേക്കറെ കേരള ഗവർണറായി മാറ്റി…

Read More

പാമ്പ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെ പാമ്പ് പിടിത്തക്കാരൻ പാമ്പ് കടിയേറ്റ് മരിച്ചു

കൊല്ലം: പാമ്പ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെ പാമ്പ് പിടിത്തക്കാരനും പാമ്പ് കടിയേറ്റ് മരിച്ചു. പാമ്പുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജു ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഏരൂർ തെക്കേവയൽ കോളനിക്കു സമീപത്ത് വച്ചായിരുന്നു സജുവിന് പാമ്പ് കടിയേറ്റത്. കഴി‍ഞ്ഞ 24ന് ഇവിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റ് പ്രദേശവാസി രാമചന്ദ്രൻ (65) മരിച്ചിരുന്നു. തുടർന്ന് പരിസരം വൃത്തിയാക്കി…

Read More

കീഴാറ്റൂരില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; ആറ് പേർക്കെതിരെ കേസ്

തളിപ്പറമ്പ്: പുതുവത്സരാഘോഷത്തിനിടയില്‍ കീഴാറ്റൂരില്‍ സി.പി.എം-സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി, പോലീസ് ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു. ഇരുവിഭാഗത്തിലും പെട്ട ആറുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.കോമത്ത് മുരളീധരൻ,അമല്‍, ബിജു, രമേശന്‍, സനല്‍, ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്.ഇന്ന് പുലര്‍ച്ചെ 1.20-നായിരുന്നു സംഭവം.മാന്തംകുണ്ട് തോട്ടാറമ്പ് റോഡില്‍ യുവധാര ക്ലബ്ബിന് സമീപം വെച്ചാണ് സംഭവം. സി.പി.ഐയുടെ നേതൃത്വത്തിലാണ് മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചത്.സി.പി.എം നിയന്ത്രണത്തിലുള്ള യുവധാര ക്ലബ്ബിന്റെ പ്രവര്‍ത്തകരുമായി വാക് തര്‍ക്കം ഉണ്ടായതോടെ ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തിലെത്തിയ പോലീസാണ്…

Read More

കോഴിക്കോട് ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; 52 കാരിക്ക് 20 കൊല്ലം കഠിന തടവും 55000 രൂപ പിഴയും

കോഴിക്കോട്: 52 കാരിയായ സ്ത്രീ ലൈംഗികമായി ഉപദ്രവിച്ചത് ഒമ്പതു വയസ്സുകാരിയെ. സ്ത്രീക്ക് 20 കൊല്ലം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മീഞ്ചന്ത, അരയൻ തോപ്പിൽ 52 കാരിയായ ജയശ്രീയെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 33 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷയുണ്ടെങ്കിലും തടവ് ഒന്നിച്ച് 20 കൊല്ലമനുഭവിച്ചാൽ മതി. പിഴ സംഖ്യയിൽനിന്ന് 40,000 രൂപ പെൺകുട്ടിക്ക് കൊടുക്കാനും പിഴയടച്ചില്ലെങ്കിൽ ഒമ്പതു മാസം അധികം തടവ് അനുഭവിക്കാനും…

Read More

തൃശൂരിൽ 30 വയസുകാരനെ പതിനാറുകാരൻ കുത്തിക്കൊലപ്പെടുത്തി

പാലസ് റോഡ്: തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്ന പതിനാറുകാരൻ കസ്റ്റഡിയിൽ. ലിവിന്‍ എന്ന 30 വയസുകാരനാണ് മരിച്ചത്. പാലസ് റോഡിന് സമീപമാണ് സംഭവം. മദ്യലഹരിയില്‍ ലിവിന്‍ ആക്രമിച്ചെന്നാണ് പതിനാറുകാരന്‍ പൊലീസിനോട് പറഞ്ഞത്. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. Share on FacebookTweetFollow us

Read More

സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; കാസർഗോഡ് 46 വിദ്യാർഥികൾ ആശുപത്രിയിൽ

കാസർഗോഡ്: കാസർഗോഡ് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർഥികൾ ആശുപത്രിയിൽ. ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധ. 46 വിദ്യാര്‍ഥികളെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ലോക്കല്‍ അസോസിയേഷന് കീഴിലെ 240 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത് Share on FacebookTweetFollow us

Read More

സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി; ബംഗാളിന് 33-ാംകിരീടം

സന്തോഷ് ട്രോഫിയിൽ ഇഞ്ചുറി ടൈമിൽ റോബി ഹൻസ്ദ നേടിയ നിർണ്ണായക ഗോളിൽ കേരളത്തെ തോൽപ്പിച്ച് ബംഗാളിന് കിരീടം. 78 തവണ നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ 33-ാം കിരീടമാണ് ബംഗാളിന്റെത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ നിശ്ചിത സമയത്തും ഗോൾ രഹിതമായതിന് ശേഷമായിരുന്നു കേരളത്തിന്റെ നിർഭാഗ്യമായി ബംഗാളിന്റെ ഇഞ്ചുറി ടൈം ഗോൾ വന്നത് Share on FacebookTweetFollow us

Read More

കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ; സിസ്റ്റർ ഫ്രാൻസിസ് നിര്യാതയായി

തളിപ്പറമ്പ്: കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവർ സിസ്റ്റർ ഫ്രാൻസിസ് നിര്യാതയായി. 1975 ൽ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായ സിസ്റ്റർ പിന്നീട് ആംബുലൻസ് അടക്കമുള്ള വലിയ വാഹനങ്ങൾ ഓടിക്കാനുള്ള ബാഡ്ജ് കരസ്ഥമാക്കി. പട്ടുവം ദീനസേവന സഭ (ഡിഎസ്എസ്) അംഗമായിരുന്നു സിസ്റ്റർ ഫ്രാൻസിസ്. 74 വയസ്സായിരുന്നു. അര നൂറ്റാണ്ട് മുമ്പ് സ്ത്രീകള്‍ വാഹനമോടിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായിരുന്ന 1975 കാലഘട്ടത്തില്‍ ആദ്യത്തെ ശ്രമത്തില്‍ തന്നെ സിസ്റ്റർ ഡ്രൈവിംഗ് ടെസ്റ്റ് പാസായി. ദീനസേവന സഭ സംരക്ഷിക്കുന്ന കുട്ടികളെയും അശരണരെയും ആശുപത്രികളിൽ എത്തിക്കാൻ…

Read More

390 രൂപയ്ക്ക് കൊടുത്ത സാരിക്ക് സംഘാടകർ 1600 രൂപ ഈടാക്കിയത് അറിഞ്ഞിരുന്നില്ല; പ്രതികരണവുമായി കല്ല്യാൺ സിൽക്സ്

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ മൃദംഗമിഷൻ്റെ മെഗാ നൃത്ത പരിപാടിയിൽ കല്ല്യാൺ സിൽക്സിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിൽ പ്രതികരിച്ച് കല്ല്യാൺ. സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാൺ സിൽക്സ് ആവശ്യപ്പെട്ടു. സംഭവത്തിൽ കല്ല്യാണിന്റെ പേര് ഉപയോഗിച്ചതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കല്യാൺ സിൽക്സ്. സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴാണ് വാർത്തക്കുറിപ്പ് ഇറക്കി കല്ല്യാൺ സിൽക്സ് തങ്ങളുടെ പ്രതികരണം അറിയിച്ചത്. മൃദംഗനാദം സംഘാടകർ 12,500 സാരിക്കാണ് ഓർഡർ നൽകിയതെന്നും പരിപാടിക്ക് വേണ്ടി മാത്രം കല്ല്യാൺ സിൽക്സ്…

Read More

പുതുവര്‍ഷത്തില്‍ നമുക്ക് പുതിയ ജീവിതം ആരംഭിക്കാം; മണിപ്പൂര്‍ കലാപത്തില്‍ മാപ്പുചോദിച്ച് മുഖ്യമന്ത്രി

ഇംഫാല്‍: മണിപ്പൂരിലെ കലാപത്തില്‍ ജനങ്ങളോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി ബിരേന്‍ സിങ്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഈ വര്‍ഷം ഉണ്ടായത്. അതില്‍ അതിയായ ഖേദവും വേദനയും ഉണ്ട്. സംഭവത്തില്‍ ജനങ്ങളോട് മാപ്പുചോദിക്കുന്നുവെന്ന് ബിരേന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. പുതുവര്‍ഷത്തിന്റെ തലേന്നാണ് മുഖ്യമന്ത്രി ബിരേന്‍ സിങ് മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ വര്‍ഷം വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷത്തോടെ സാധാരണ നിലയിലേക്ക് മണിപ്പൂര്‍ തിരിച്ചെത്തുമെന്ന പ്രത്യാശയും മുഖ്യമന്ത്രി പങ്കുവച്ചു. ‘കഴിഞ്ഞ മെയ് 3 മുതല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial