പൂന്തോട്ടം ജോലി ചെയ്യാൻ എത്തിയ അമ്മാസിയുടെ ഒന്നര വർഷത്തെ ആടുജീവിതത്തിനു തുണയായി ഇന്ത്യൻ എംബസിയും സാമൂഹിക പ്രവർത്തകരും
റിയാദ്: പൂന്തോട്ടം ജോലിയെന്ന് പറഞ്ഞ് മലയാളി ഏജന്റ് വിശ്വസിപ്പിച്ചു. സൗദിയിലെത്തിയല തമിഴ്നാട് സ്വദേശിക്ക് അനുഭവിക്കേണ്ടി വന്നത് ഒന്നര വര്‍ഷത്തെ ആടുജീവിതം. ഒടുവിൽ മരുഭൂമിയിലെ ദുരിത ജീവിതം അറിഞ്ഞ ഇന്ത്യൻ എംബസിയും സാമൂഹികപ്രവർത്തകരും അമ്മാസിക്ക് തുണയായെത്തി. വിജനഭൂമിയിൽ ആടുകളെ മേയ്ക്കുന്ന ജോലിഭാരവും സ്പോൺസറുടെ ഉപദ്രവവും അമ്മാസിയുടെ ജീവിതം അസഹനീയമാക്കിത്തീർത്തു. പൂന്തോട്ടം ജോലിയെന്നാണ് മലയാളിയായ വിസ ഏജൻറ് തമിഴ്നാട് സ്വദേശിയായ അമ്മാസിയോട് പറഞ്ഞത്. ഇത് വിശ്വസിച്ച് സൗദിയിലെത്തിയപ്പോൾ കിട്ടിയത് മരുഭൂമിയിൽ ആടിനെ മേയ്ക്കുന്ന ജോലി. ഒന്നര വർഷം മരുഭൂമിയിൽ അമ്മാസി…

