മകന്റെ കടയിൽ കഞ്ചാവുകൊണ്ടുവെച്ച പിതാവ് അറസ്റ്റിൽ

മാനന്തവാടി: മകന്റെ കടയിൽ കഞ്ചാവുകൊണ്ടുവെച്ച പിതാവ് അറസ്റ്റിൽ. വൈരാഗ്യത്തിന്റെ പേരിൽ മകനെ കുടുക്കാൻ വേണ്ടിയാണ് മറ്റുള്ളവരുടെ സഹായത്തോടെ മാനന്തവാടി ചെറ്റപ്പാലം പുത്തൻതറ വീട്ടിൽ പി. അബൂബക്കർ (67) മകന്റെ കടയിൽ കഞ്ചാവ് വച്ചത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ ആണ് പ്രതിയെ അറസ്റ്റുചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ സെപ്റ്റംബർ ആറിന്‌ ഉച്ചയ്ക്കായിരുന്നു. മാനന്തവാടി-മൈസൂരു റോഡിൽ അബൂബക്കറിന്റെ മകൻ നൗഫൽ നടത്തുന്ന പി.എ. ബനാന എന്ന സ്ഥാപനത്തിലാണ് മറ്റുള്ളവരുടെ സഹായത്തോടെ അബൂബക്കർ കഞ്ചാവ് എത്തിച്ചത്….

Read More

എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ; ഹൃദയസ്ത‌ംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട്: എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ. ശ്വാസതടസത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിക്ക് ഹൃദയാഘാതം ഉണ്ടായെന്നും അതുമൂലുള്ള പ്രശ്ന‌ങ്ങൾ തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വിദഗ്‌ധ സംഘം ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി Share on FacebookTweetFollow us

Read More

വ്യൂവേഴ്സിനെ കൂട്ടാൻ തെറ്റിദ്ധരിപ്പിക്കുന്ന തമ്പു നെയിലും ഹെഡ് ലൈൻ ഇടുന്നവർക്കും എട്ടിന്റെ പണി കിട്ടും മുന്നറിയിപ്പുമായി യു ട്യൂബ്

ഇതു കണ്ടാൽ നിങ്ങൾ ഞെട്ടും, അവിടുത്തെ കാഴ്ച അത്ഭുതപ്പെടുത്തുന്നത് തുടങ്ങിയ ഹെഡ് ലൈനും തമ്പ് നെയിലും കൊടുത്തു യൂട്യൂബിൽ വീഡിയോ ഇടുന്നവാരാണോ നിങ്ങൾ? കാഴ്ചക്കാരെ കൂട്ടാനുള്ള ഇത്തരം സൂത്രപ്പണികൾ ഇനി നടക്കില്ല. യൂട്യൂബ് നിങ്ങൾക്കെതിരെ നടപടിയെടുക്കും. വീഡിയോയില്‍ ഉള്‍പ്പെടുത്താത്ത വാഗ്ദാനങ്ങളും അവകാശവാദങ്ങളും ശീര്‍ഷകത്തിലും തമ്പ് നെയിലിലും കാണിക്കാന്‍ പാടില്ലെന്നാണ് യൂട്യൂബ് പറയുന്നത്. പ്രത്യേകിച്ചും പുതിയ വാര്‍ത്തകളുമായും സമകാലീന വിഷയങ്ങളുമായും ബന്ധപ്പെട്ട വീഡിയോകളില്‍. കാഴ്ചക്കാരെ കൂട്ടാന്‍ വേണ്ടി ശീര്‍ഷകത്തിലും തമ്പ് നെയിലിലും വീഡിയോയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുന്ന രീതിയാണ്…

Read More

അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ തന്നെ അതാത് തലങ്ങളില്‍ നല്‍കേണ്ട ചികിത്സകള്‍ ലഭ്യമാക്കണം. രോഗികളുടെ ഗുരുതരാവസ്ഥ വിലയിരുത്തി മാത്രമേ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടുള്ളൂ എന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജില്ലാ ആശുപത്രികളില്‍ വരെ വരുന്ന രോഗികളെ അവിടെത്തന്നെ പരമാവധി ചികിത്സിക്കണം. മതിയായ സൗകര്യമോ ഡോക്ടര്‍മാരോ ഇല്ലെങ്കില്‍ മാത്രമാണ് മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍…

Read More

ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതം; ഒരു ഗഡു ക്ഷേമനിധി പെൻഷൻ അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌തുമസ് പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ…

Read More

ക്രിസ്മസിന് കേക്കും ആശംസകളുമായി ബിജെപി നേതാക്കൾ ഇക്കുറിയും ക്രൈസ്തവരുടെ വീടുകളിലെത്തും

തിരുവനന്തപുരം: ക്രിസ്മസിന് കേക്കും ആശംസകളുമായി ബിജെപി നേതാക്കൾ ഇക്കുറിയും ക്രൈസ്തവരുടെ വീടുകളിലെത്തും. കഴിഞ്ഞ വർഷം നടത്തിയ സ്നേഹയാത്ര ഇക്കുറിയും നടത്താനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ക്രൈസ്തവരെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് സ്നേഹയാത്ര സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആശംസകൾ ക്രൈസ്തവ ഭവനങ്ങളിൽ നേരിട്ടെത്തിക്കുക എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്രിസ്മസ് അവധിക്കാലംമുതൽ പുതുവർഷംവരെയാണ് കഴിഞ്ഞ വർഷം സ്നേഹയാത്ര നടത്തിയത്. ഈ വർഷവും ഇതേ ദിവസങ്ങളിൽ ക്രൈസ്തവരുടെ വീടുകളിലേക്ക് ബിജെപി നേതാക്കൾ കേക്കും ആശംസകളുമായെത്തും. ലോക്സഭാ…

Read More

ഭര്‍ത്താവില്‍ നിന്ന് പണം തട്ടാന്‍ സ്ത്രീകള്‍ പീഡനവിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുത്: സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്ത്രീ സംരക്ഷണ നിയമങ്ങള്‍ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നത് വര്‍ധിച്ചുവരുകയാണെന്ന് സുപ്രിംകോടതി. ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന സ്ത്രീകള്‍ ഗാര്‍ഹികപീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, ബലാല്‍സംഗം, ക്രൂരത, പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിയമങ്ങളും വകുപ്പുകളും പാക്കേജായി ദുരുപയോഗം ചെയ്യുകയാണെന്നും ജസ്റ്റീസുമാരായ ബി വി നാഗരത്‌ന, എന്‍ കെ സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ” ക്രിമിനല്‍ നിയമത്തിലെ വ്യവസ്ഥകള്‍ സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമാണ്, എന്നാല്‍ ചിലപ്പോള്‍ ചില സ്ത്രീകള്‍ ഒരിക്കലും ഉദ്ദേശിക്കാത്ത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.”-കോടതി…

Read More

നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന്റെ തലയിലൂടെ ബസ് കയറി ഇറങ്ങി

    നിലയ്ക്കൽ : ശബരിമല തീർത്ഥാടകൻ ബസ് തട്ടി മരിച്ചു. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചാണ് തീർത്ഥാടകൻ ബസ് തട്ടി മരിച്ചത്. തമിഴ്‌നാട് സ്വദേശി ഗോപിനാഥ് ( 24) ആണ് മരിച്ചത്. തമിഴ് നാട് തിരുവള്ളൂർ ജില്ല സ്വദേശിയാണ് ഗോപിനാഥ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ട് 10ല്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ടൂറിസ്റ്റ് ബസ് ഗോപിനാഥിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവ് കിടക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തത് അപകടത്തിന് കാരണമായത്. മരിച്ച ഗോപിനാഥ്…

Read More

ആറ് വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്:

അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ കൊച്ചി: ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടിലെ സൂചന. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛനും രണ്ടാനമ്മയുമാണ് പൊലീസിന്റെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കോതമംഗലം നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ്റെ മകൾ ആറ് വയസുള്ള മുസ്കാൻ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ്…

Read More

വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതി വെറുതെവിട്ട അർജുൻ കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതി വെറുതെവിട്ട അർജുൻ കീഴടങ്ങണമെന്ന് ഹൈക്കോടതി. 10 ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയിൽ കീഴടങ്ങാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അന്ത്യശാസനം നൽകിയിരിക്കുന്നത്. കീഴടങ്ങിയില്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും പോക്സോ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. ബോണ്ട് നൽകിയാൽ അർജുനെ വിട്ടയ്ക്കാമെന്നും കോടതി പറഞ്ഞു. കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാൻ നിർദേശിക്കുന്നത് അപൂർവ നടപടിയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലിൽ അർജുൻ മറുപടി സത്യവാങ്മൂലം നൽകാത്തതിനെ തുടർന്നാണ് കോടതി കീഴടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത് അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial