മാരുതി നെക്‌സ ഷോറൂമില്‍ തീയിട്ട് മൂന്ന് കാറുകള്‍ കത്തിച്ചു; സെയില്‍സ്മാന്‍ അറസ്റ്റില്‍
കണ്ണൂര്‍: തലശ്ശേരി ചിറക്കര പള്ളിത്താഴയിലെ മാരുതി നെക്‌സ ഷോറൂമില്‍ നിര്‍ത്തിയിട്ട മൂന്ന് കാറുകള്‍ക്ക് തീവച്ച കേസിലെ പ്രതി പിടിയില്‍. സ്ഥാപനത്തിലെ സെയില്‍സ്മാനായ തെറ്റാമയലയില്‍ പന്നിയോടന്‍ സജീറാണ് (26) പിടിയിലായത്. തലശ്ശേരി ടൗണ്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഈ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഷോറൂമിന് തൊട്ടടുത്തുള്ള യാര്‍ഡില്‍ ഡെലിവറിക്കായി നിര്‍ത്തിയിട്ട മൂന്ന് പുത്തന്‍ കാറുകള്‍ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചത്. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസിന് തീവെയ്പാണെന്ന് അന്നേ സൂചന ലഭിച്ചിരുന്നു. പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാളുടെ…

