ആരാധനാലയസംരക്ഷണ നിയമത്തിന്‍റെഹർജികളിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു
ഡൽഹി: 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്‍റെ സാധുത ചോദ്യം ചെയ്‌തുള്ള ഹർജികളിൽ സുപ്രീംകോടതി ഇടപെടണമെന്ന ആവശ്യത്തെത്തുടർന്ന് ഈ ഹർജികളിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ഡിസംബർ പന്ത്രണ്ട് മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് ഇതിനായി രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് രൂപികരിച്ചിരിക്കുന്നത്. ഇതിനിടെ യുപിയിലെ അടാല മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ഹർജിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ബിജെപി…

