തൃശൂരില്‍ കോള്‍പ്പാടത്ത് അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്

തൃശൂര്‍: ചേര്‍പ്പില്‍ കോള്‍പ്പാടത്ത് അസ്ഥികൂടം കണ്ടെത്തി. പാടത്തെ വെള്ളം വറ്റിച്ച് കൃഷിക്കായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെല്‍ കൃഷിക്ക് വേണ്ടി ട്രാക്ടര്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിലാണ് ജീവനക്കാര്‍ അസ്ഥികൂടം കണ്ടെത്തിയത്. ചിതറിയ നിലയിലായിരുന്നു അസ്ഥികൂടം. കാണാതായവരെ കേന്ദ്രീകരിച്ച് ഉള്‍പ്പടെ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. Share on FacebookTweetFollow us

Read More

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി

തിരുവനന്തപുരം മൃഗശാലയിൽ നിന്നും വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് ചാടിപ്പോയത്. കുരങ്ങുകൾ മൃഗശാല പരിസരത്തെ മരത്തിനു മുകളിൽ ഉണ്ടെന്ന് അധികൃതർ പറയുന്നു. കുരങ്ങുകളെ തത്കാലം പ്രകോപിപ്പിക്കാതെ തിരികെ എത്തിക്കാൻ മൃഗശാല അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപ് മൃഗശാല അധികൃതരെ നട്ടം തിരിച്ച ഹനുമാൻ കുരങ്ങിന് പിന്നാലെയാണ് ഇപ്പോൾ പെൺകുരങ്ങുകൾ കൂടി ഇന്ന് രാവിലെ ചാടിപ്പോയത്. എന്നാൽ മയക്കുവെടി വെച്ചാൽ മരത്തിൽ നിന്ന് താഴെ വീണ് കുരങ്ങുകൾക്ക് ജീവഹാനി…

Read More

സ്വർണ്ണ വില കുറഞ്ഞു; ഇന്ന് കുറഞ്ഞത് പവന് 120 രൂപ

കൊച്ചി: തുടർച്ചയായുള്ള കുതിച്ചു ചാട്ടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ കാണാനായത്. എന്നാൽ ഇന്ന് ആ ചട്ടം താഴേക്കാണ്. പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,640ല്‍ എത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7080 രൂപയാണ്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തി വില 56,800 എത്തിയെങ്കിലും പിന്നീടങ്ങോട് വില ഇടിയുന്ന ട്രെന്‍ഡാണ് ദൃശ്യമായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു…

Read More

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിച്ചു നീക്കും; തിരക്കിട്ട നീക്കങ്ങളുമായി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

മലപ്പുറം: നിലമ്പൂർ എം എൽ എ പി വി അൻവറിൻ്റെ കക്കാടംപൊയിലിലെ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ നടപടികൾ അതിവേഗത്തിൽ. എട്ടുമാസത്തിന് ശേഷമാണ് കൂടരഞ്ഞി പഞ്ചായത്ത് തടയണകൾ പൊളിച്ചു നീക്കാൻ നടപടി തുടങ്ങിയത്. അൻവർ സി.പി.എമ്മുമായി യുദ്ധപ്രഖ്യാപനം നടത്തിയശേഷമാണ് പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് കടന്നത്. പൊളിച്ചുനീക്കാൻ റീ ടെൻഡർ ക്ഷണിക്കാൻ സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതിയോഗം തീരുമാനിച്ചു. പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ എട്ട് മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. ഒരു…

Read More

സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും;
തള്ളിയാൽ കീഴടങ്ങുമെന്ന് സൂചന

കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്.തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ സിദ്ദിഖ് കീഴടങ്ങുമെന്നാണ് സൂചന. സിദ്ദിഖിനെ ഒളിവിൽ പോകാൻ സഹായിച്ചെന്ന സംശയത്തിൽ മകൻ…

Read More

കേരളത്തിൽ ഇന്ന് ശക്തമായ മഴ; 9 ജില്ലകളിൽ  യെല്ലോ അലർട്ട്

തിരുവനന്തപുരം: ന്യൂനമർദ്ദപാത്തിയുടെ സ്വാധീനത്താൽ കേരളത്തിൽ ഇന്ന് ശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നുമാണ് മുന്നറിയിപ്പ്. കിഴക്കൻ മേഖലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ…

Read More

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട തർക്കം; യുവാവ് മദ്ധ്യ വയസ്ക്കനെ കൊലപ്പെടുത്തി

കോട്ടയം: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. വാഴൂർ ചാമംപതാലിന് സമീപത്താ മധ്യവയസ്കനെ പ്രദേശവാസിയായ കൗമാരക്കാരൻ കൊലപ്പെടുത്തിയത്. ചെത്തു തൊഴിലാളിയായ കറിയാപറമ്പിൽ ബിജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 23 വയസുകാരനായ അപ്പുവിനെ കറുകച്ചാൽ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം നാലരയോടെ വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡിലായിരുന്നു സംഭവം. തെങ്ങ് ചെത്താനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം. Share on FacebookTweetFollow us

Read More

പിക്കപ്പിനടിയിൽ കുടുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം

ഇരട്ടയാർ: ശാന്തിഗ്രാം 4 സെൻ്റ് കോളനിയിൽ ഒഴത്തിൽ അനൂപ് – മാലതി ദമ്പതികളുടെ ഇളയ മകൻ ശ്രാവൺ പിക്കപ്പ് ഇടിച്ച് മരിച്ചു. 4 വയസായിരുന്നു. അബദ്ധത്തിൽ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് നിഗമനം. അപകടത്തിൽ മരിച്ച കുട്ടിയുടെ അമ്മ കുടുംബശ്രീ യോഗം കൂടുന്നതിനിടെ കുട്ടിയുടെ അമ്മക്ക് പണം നൽകുന്നതിനായി വാഹനവുമായെത്തിയ സന്തോഷ് റോഡിൽ വാഹനം നിർത്തി. തുടർന്ന് സംസാരിക്കുന്നതിനിടയിൽ അമ്മയ്ക്ക് ഒപ്പം വാഹനത്തിനടുത്ത് കുട്ടിയെത്തിയിരുന്നു.കുട്ടിയെ ഡ്രൈവറും മറ്റുള്ളവരും കണ്ടിരുന്നില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുട്ടി നിൽക്കുന്നതറിയാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതാണ് അപകടകാരണം….

Read More

ഉദയനിധി സ്റ്റാലിൻ ഇനി തമിഴ്നാട് ഉപമുഖ്യമന്ത്രി

ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ചുമതലയേറ്റു. ഉദയനിധിക്കൊപ്പം നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കായിക–യുവജനക്ഷേമ വകുപ്പുകൾക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകൾ കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. ചെന്നൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർഎൻ രവി, പുതിയതായി മന്ത്രിസഭയിൽ എത്തിയവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധി 2009- മേയ് 29-നാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി മകൻ എം.കെ. സ്റ്റാലിനെ നിയമിക്കുന്നത്. സമാനമായി മറ്റൊരു ചരിത്രനിമിഷത്തിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിച്ചത്. കരുണാനിധിയുടെ പാതയിൽ കൂടി…

Read More

കൂത്തുപറമ്പ് സമരനായകൻ  പുഷ്പൻ ജ്വലിക്കുന്ന ഓർമ്മയായി

കണ്ണൂർ: കൂത്തുപറമ്പ് സമരനായകൻ പുഷ്പന്റെ മൃതദേഹം കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു സമീപം സംസ്കരിച്ചു. ചൊക്ലിയിലെ വീട്ടിൽ ആയിരക്കണക്കിനു പ്രവർത്തകരാണ് പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, നേതാക്കളായ പി. ജയരാജൻ, ഇ.പി. ജയരാജൻ. എം. സ്വരാജ്, എ.എ. റഹീം ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി. എം.വി. നികേഷ് കുമാറും പുഷ്പന് അന്തിമോപചാരം അർപ്പിക്കാനെത്തി . 1994 ൽ പുഷ്പൻ ഉൾപ്പെടെയുടള്ളവർക്ക് നേരെയുണ്ടായ വെടിവയ്പ്പിന് കാരണക്കാരനായി അറിയപ്പെടുന്ന മന്ത്രിയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial