അനധികൃതമായി മദ്യം കടത്തികൊണ്ട് വന്ന രണ്ടുപേർ അറസ്റ്റിലായി
കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ രണ്ടിടങ്ങളിലായി അനധികൃതമായിമദ്യം കടത്തിക്കൊണ്ട് വന്ന രണ്ട് പേർ അറസ്റ്റിലായി. 90 ലിറ്ററോളം അന്യ സംസ്ഥാന മദ്യ ശേഖരവും എക്സൈസ് പിടിച്ചെടുത്തു. 66.06 ലിറ്റർ കർണാടക മദ്യവും, 8.25 ലിറ്റർ ഗോവൻ മദ്യവുമായി മഞ്ചേശ്വരം കോയിപാടി സ്വദേശി സുരേഷ്.പി എന്നയാൾ കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മുരളി.കെ.വിയുടെ നേതൃത്വത്തിൽ പിടിയിലായി. ഇയാൾക്ക് 60 വയസുണ്ട്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി.സുരേഷ്, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) പ്രശാന്ത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ…

