യുവാവിന്റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എസ്ഐക്ക് സസ്പെൻഷൻ
കണ്ണൂർ: യുവാവിന്റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എസ്ഐക്ക് സസ്പെൻഷൻ. കണ്ണൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എൻ.പി.ജയകുമാറിനെതിരെയാണ് നടപടി. കുടുക്കിമെട്ട സ്വദേശി അമൽ നൽകിയ പരാതിയിൽ കണ്ണൂർ എ.സി.പി ടി.കെ.രത്നകുമാർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ എസ്ഐ എൻ.പി.ജയകുമാറിനെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞമാസമാണ് സംഭവം. ബെംഗളൂരുവിൽ ജോലിക്ക് പോകാനായി അമലും യാത്രയയക്കാനെത്തിയ പിതാവും കുടുക്കിമെട്ട സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. അതിനിടയിൽ കണ്ണൂർ ട്രാഫിക് പോലീസ് സ്റ്റേഷനിൽനിന്ന് രാത്രി…

