Headlines

ചലച്ചിത്ര താരം മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു, ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. നടൻ ബാലൻ കെ നായരുടെ മകനാണ്. ഒട്ടേറെ സിനിമകളിൽ മേഘനാഥൻ അഭിനയിച്ചിട്ടുണ്ട്. 1983 ൽ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു Share on FacebookTweetFollow us

Read More

പേരാമ്പ്രയിൽ സ്വകാര്യ ബസ് ശരീരത്തിലൂടെ മുകളിലൂടെ കയറിയിറങ്ങി വയോധികനു ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു. സ്റ്റാൻഡിലൂടെ നടന്നു പോകുന്ന ആളുടെ മുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. ബസിൻ്റെ അമിത വേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് സ്ഥലത്ത് ബസ്സുകൾ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്. Share on FacebookTweetFollow us

Read More

ഭാര്യയുടെ മയ്യിത്ത് നമസ്‌കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: ഭാര്യയുടെ മയ്യിത്ത് നമസ്‌കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു. ഭാര്യ റംലയുടെ (62) മയ്യിത്ത് നമസ്‌കാരത്തിന് ഒരുങ്ങവേയാണ് ചാലിൽ മൊയ്തീൻ (76) പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് റംല മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെ കൂട്ടിൽ ജുമാമസ്ജിദിലായിരുന്നു റംലയുടെ മയ്യിത്ത് നമസ്‌കാരം. എല്ലാവരും പള്ളിയിൽ കയറിക്കഴിഞ്ഞ് നമസ്‌കാരം ആരംഭിക്കാനിരിക്കേ നേതൃത്വം നൽകാൻ നിന്ന മൊയ്തീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൊയ്തീനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് മകൻ സാലിം ഇമാമായി നിന്നാണ് റംലയുടെ മയ്യിത്ത് നമസ്‌കാരം…

Read More

ആൻ്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീം കോടതി

‍‍ഡൽഹി: മുൻ മന്ത്രി ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി. വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ആണ് കോടതി നിർദ്ദേശം. ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. തൊണ്ടിമുതൽ കേസിലെ പുനരന്വേഷണത്തിന് എതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. തിരുവനന്തപുരം ജെഎഫ്എംസി -രണ്ടിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റൻണി രാജുവും, തൊണ്ടി ക്ലർക്കായ ജോസും ചേർന്ന് രൂപം മാറ്റം വരുത്തിയെന്നായിരുന്നു കേസ്. ലഹരിമരുന്ന് കേസിൽ പ്രതിയായ…

Read More

കേരളത്തിൽ പന്ത് തട്ടാൻ അർജന്റീന; അടുത്തവർഷം വരുമെന്ന് മന്ത്രി അബ്ദു റഹ്മാൻ

തിരുവനന്തപുരം: കേരളത്തിൽ പന്ത് തട്ടാൻ ഫുട്ബാളിലെ ലോകചാമ്പ്യൻമാരായ അർജന്റീന അടുത്തവർഷം വരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് മന്ത്രി അബ്ദു റഹ്മാൻ. ലയണൽ മെസ്സി അടക്കമുളള ടീം അർജന്റീനയായിരിക്കും കേരളത്തിലെത്തുകയെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. അടുത്ത വർഷം കേരളത്തിൽവെച്ച് മത്സരം നടക്കും. ലയണൽ മെസി പങ്കെടുക്കും. മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നൽകുന്നത്. എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥർ കേരളത്തിൽ വരും….

Read More

ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരു: ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. രാമചന്ദ്രപുര സ്വദേശിനിയായ പ്രിയ (20) യാണ് മരിച്ചത്. സ്ഥാപനത്തിലെ ക്യാഷ്യറായിരുന്നു പ്രിയ. 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ചൊവ്വാഴ്ച വൈകിട്ട് വൈദ്യുതി ഷോർട്ട് സർകീറ്റിനെ തുടർന്നാണ് തീപടർന്നതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. ബെംഗളൂരുവിലെ ഡോ രാജ്കുമാർ റോഡിലെ ഇലക്ട്രിക് വാഹന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. നവരംഗ് ജംഗ്ഷനു സമീപമുള്ള മൈ ഇവി സ്റ്റോറിൽ വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. ഷോറൂമിലെ കാഷ്യറായിരുന്ന പ്രിയയ്ക്ക് തീപിടിത്തമുണ്ടായപ്പോൾ പുറത്തിറങ്ങാനായില്ല. പ്രിയ…

Read More

മെസിയും സംഘവും കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്ന പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് റിപോര്‍ട്ട്. കേരളത്തിലേക്ക് രണ്ട് സൗഹൃദ മത്സരം നടത്താന്‍ തീരുമാനിച്ചതായും ഇതുമായി ബന്ധപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകാരം നല്‍കിയെന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ആവശ്യം അംഗീകരിക്കപ്പെട്ടുവെന്നുമാണ് റിപോര്‍ട്ട്. മെസിയടക്കമുള്ള താരങ്ങള്‍ ടീമിനൊപ്പമുണ്ടാകുമെന്നും ഇതിനായി ആവശ്യമുള്ള വമ്പിച്ച തുക സ്‌പോണ്‍സര്‍മാര്‍ മുഖേന കണ്ടെത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അര്‍ജന്റീന ടീമും ഏഷ്യയിലെ പ്രമുഖ ടീമുമായുള്ള മത്സരമായിരിക്കും നടക്കുക. ഏകദേശം നൂറു കോടിയുടെ ചെലവ് ഇതിന് പ്രതീക്ഷിക്കുന്നുണ്ട്….

Read More

ശബരിമലയിൽ വൻ തിരക്ക്; ആദ്യ നാലു ദിവസമെത്തിയത് 246544 തീർത്ഥാടകർ

ശബരിമലയിൽ വൃശ്ചികം ഒന്നിന് ശേഷം റെക്കോർഡ് തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ ഇത്തവണ അധികമായി എത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ആദ്യ നാലു ദിവസമെത്തിയത് 1,48,073 തീർത്ഥാടകരാണെങ്കിൽ ഈ വർഷം ആദ്യ നാലു ദിവസമെത്തിയത് 2,46,544 തീർത്ഥാടകരാണ്. കഴിഞ്ഞ വർഷം ആദ്യ ദിനം 14,327 തീർത്ഥാടകരായിരുന്നു എത്തിയിരുന്നതെങ്കിൽ ഇത്തവണ ആദ്യ ദിനം 30,657 പേർ അയ്യനെ കാണാനെത്തി.കഴിഞ്ഞ വർഷം വ്യശ്ചികം ഒന്നിന് 48,796 തീർത്ഥാടകരാണ് എത്തിയിരുന്നതെങ്കിൽ ഈ വർഷം ഒന്നാം തീയതി…

Read More

പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിക്കും

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും. വോട്ടെടുപ്പിന് മുന്നോടിയായി മോക് പോളിങ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ…

Read More

തൃശൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

തൃശ്ശൂര്‍: തിരുവില്ലാമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. തിരുവില്ലാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ സ്നേഹ നന്ദനാണ് മരിച്ചത്. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടി തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ പഴയന്നൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial