Headlines

വയോധികയുടെ കൊലപാതകത്തിൽ പ്രതികൾ അറസ്റ്റിൽ; മണിപ്പാലിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്

ആലപ്പുഴ: വയോധികയുടെ കൊലപാതകത്തിൽ പ്രതികളെ പിടികൂടി പോലീസ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്രയുടെ (73) കൊലപാതകത്തിലാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവർ പിടിയിലായത്. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. സുഭദ്രയുടെ സ്വർണ്ണവും പണവും കൈക്കലാക്കായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം മൃതേദഹം കുഴിച്ചിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സുഭദ്രയുടെ സ്വർണ്ണം ആലപ്പുഴയിൽ വിറ്റതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സുഭദ്രയുടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്‍റെ നിഗമനം. കൊലയ്ക്ക്…

Read More

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു.

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് പത്തൊന്‍പതിനാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈദേഹി ബ്രാഹ്മണരായ സര്‍വേശ്വര സോമയാജലു യെച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് ജനിച്ചത്. സീതാ എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന യെച്ചൂരി എസ്എഫ്‌ഐയിലൂടെയാണ് സിപിഎം രാഷ്ട്രീയത്തിലേക്കെത്തുന്നത്. 1974 ലില്‍ എസ്എഫ്.ഐയില്‍ അംഗമായ യെച്ചൂരി വൈകാതെ സംഘടനയുടെ…

Read More

വെയിലിൽ നിന്നും രക്ഷനേടാൻ വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാം; സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി

കൊച്ചി: വെയിലിൽ നിന്നും രക്ഷനേടാൻ വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി. അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കുന്നതിന്റെ പേരിൽ വാഹന ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനോ പിഴ ചുമത്താനോ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എൻ.നഗരേഷിന്റേതാണ് സുപ്രധാന വിധി. കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി. കൂളിങ് ഫിലിം നിർമിക്കുന്ന കമ്പനി, കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തപ്പെട്ട വാഹന ഉടമ,…

Read More

കാറിൽ ലോറിയിടിച്ച് മരിച്ചത് രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ; ഇൻഷുറൻസ് കമ്പനി ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട്: ലോറിയിടിച്ച് മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം. പേരാമ്പ്ര മേഞ്ഞാണ്യം അത്തോത്ത് വിഷ്ണുജിത്ത്(21), വടകര ചോമ്പാല തൗഫീഖ് മൻസിലിൽ മുഹമ്മദ് ഫായിസ്(20) എന്നിവരുടെ മരണത്തിലാണ് ഇൻഷുറൻസ് കമ്പനി പണം നൽകണമെന്ന് വടകര മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ വിധിച്ചത്. രണ്ട് യുവാക്കളുടെയും കുടുംബത്തിനുമായി 46,77,000 രൂപ വീതവും ഇതിന്റെ എട്ട് ശതമാനം പലിശയും കോടതി ചെലവും നൽകണമെന്നാണ് വിധി. 2019 ജൂലൈ 30നായിരുന്നു സുഹൃത്തുക്കളും ചൈനയിൽ മെഡിക്കൽ വിദ്യാർത്ഥികളുമായിരുന്ന യുവാക്കൾ അപകടത്തിൽപെടുന്നത്. ചോമ്പാലയിലേക്ക്…

Read More

നാലുമാസം ഗർഭിണിയായ പശുവിനെ വെട്ടിക്കൊന്നു; അയൽവാസി അറസ്റ്റിൽ

എറണാകുളം: നാലുമാസം ഗർഭിണിയായിരുന്ന പശുവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിലായി. പിറവം ഇടക്കാട്ടുവയൽ സ്വദേശിയായമനോജിന്റെ പശുവിനെ കൊലപ്പെടുത്തിയ അയൽവാസിയായ രാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മിണ്ടാപ്രാണികൾക്കെതിരായ ക്രൂരത, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് രാജുവിനെതിരെ പൊലീസ് കേസെടുത്തത്. പശുവിനെ കൊലപ്പെടുത്താനുപയോഗിച്ച കോടാലിയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. രാജു പശുവിനെ വെട്ടിക്കൊല്ലാൻ പ്രകോപനമായത് എന്തെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അപ്രതീക്ഷിത ആക്രമണം തടയാനെത്തിയ മനോജിൻറെ ഭാര്യക്കും മകനും പരിക്കേറ്റിരുന്നു. ഇരുവരും…

Read More

മകനോടുള്ള വൈരാഗ്യം തീർക്കാൻ മകൻ്റെ കടയിൽ കഞ്ചാവ് ഒളിപ്പിച്ചു; ഓട്ടോഡ്രൈവർ പിടിയിൽ

മാനന്തവാടി: മകനോടുള്ള വൈരാ​ഗ്യം തീർക്കാൻ ടൗണിലുള്ള മക​ന്റെ കടയില്‍ കഞ്ചാവ് ഒളിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. ടൗണിലെ പി.എ ബനാന എന്ന സ്ഥാപനത്തിലാണ് കഞ്ചാവ് ഒളിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാനന്തവാടി പയ്യമ്പള്ളി സ്വ​ദേശി കൊല്ലശ്ശേരിയില്‍ വീട്ടില്‍ 38കാരനായ ജിന്‍സ് വര്‍ഗീസിനെയാണ് എക്സൈസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ആറിനാണ് കടയിൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിക്കുന്നത്. ഇതി​ന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. വിവരത്തിന്ററെ അടിസ്ഥാനത്തില്‍ മൈസൂര്‍ റോഡില്‍ കല്ലാട്ട് മാളിന് സമീപം പ്രവര്‍ത്തിക്കുന്ന പി.എ ബനാന…

Read More

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയില്‍

      എടത്വാ : പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോക്സോ കേസ് ചുമത്തി റിമാന്‍ഡ് ചെയ്തു. തലവടി കുന്തിരിക്കൽ തൈപ്പറമ്പിൽ രഞ്ജു രാജനെ (41) യാണ് കോടതി റിമന്‍ഡ് ചെയ്തത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പ്രതിയെ വീട്ടിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എസ് ഐ സജി കുമാർ, എഎസ്ഐ ശ്രീകല, സീനിയർ സിവിൽ പോലീസ് ഓഫീസർ വിഷ്ണു, ഹരികൃഷ്ണൻ, സിപിഒമാരായ ശ്രീരാജ്, ഇമ്മാനുവേൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. Share on FacebookTweetFollow us

Read More

അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരു മൂന്ന് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ന്യൂഡല്‍ഹി: കണ്ണൊന്നു തെറ്റിയാൽ റാഞ്ചിയെടുക്കാൻ തക്കം പാർത്തിരിക്കുന്ന കഴുകന്റെ കണ്ണുകളാണ് നമുക്കു ചുറ്റും. അത്തരമൊരു സംഭവമാണ് ബുധനാഴ്ച ഡൽഹിയിൽ നടന്നത്. മൂന്നു വയസ്സുകാരിയെയാണ് ഇവിടെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. 25കാരനായ യുവാവാണ് കൃത്യം നടത്തിയത്. പരാതി ലഭിച്ചതിനെ തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.മൂന്നുവയസുകാരിയായ മകള്‍ തനിക്കൊപ്പം ഉറങ്ങുകയായിരുന്നുവെന്നും കുറച്ചുസമയത്തിന് ശേഷം മകളെ കാണാതായെന്നുമാണ് അമ്മ പോലീസിനോട് പറഞ്ഞത്. പിന്നാലെ നടത്തിയ തിരച്ചിലിലാണ് സമീപത്തുള്ള കുറ്റിക്കാട്ടില്‍…

Read More

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; വയനാട് സ്വദേശി കൊച്ചിയില്‍ മരിച്ചു

കൊച്ചി: എളമക്കരയില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു. ആര്‍എംവി റോഡ് ചിറക്കപ്പറമ്പില്‍ ശാരദ നിവാസില്‍ രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് മരിച്ചത്. 24 വയസ്സായിരുന്നു. വയനാട് സ്വദേശിയാണ്. എട്ടുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. രാവിലെ ജിമ്മിലെ ട്രെഡ് മില്ലില്‍ വ്യായാമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും. Share on FacebookTweetFollow us

Read More

ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്ന് വിടവാങ്ങി

കൽപ്പറ്റ: വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസൺ മരിച്ചു. മുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ നഷ്ടമായ ചൂരൽമല സ്വദേശിനി ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു അമ്പലവയൽ ആണ്ടൂർ സ്വദേശിയായ ജെൻസൺ. അൽപ്പനേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിന് സമീപത്തായിരുന്നു അപകടം. ജെൻസൺ ആണ് വാഹനമോടിച്ചിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജെൻസൺ വെൻ്റിലേറ്ററിലായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല. അനിയന്ത്രിതമായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial