Headlines

വിഴിഞ്ഞത്ത് മദ്രസ വിദ്യാർത്ഥിയെ അധ്യാപകൻ ഇസ്‌തിരി ചൂടാക്കി പൊള്ളിച്ചു

      വിഴിഞ്ഞം: വിഴിഞ്ഞത്ത് മദ്രസ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം. മതപഠന വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായാണ് പരാതി. വിഴിഞ്ഞം സ്വദേശി അജ്മൽഖാനാണ് ക്രൂര പീഡനത്തിനിരയായത്. ഉമയൂർ അഷറഫി എന്ന മദ്രസ അധ്യാപകനാണ് ശാരീരികമായി അക്രമിച്ചത്. കണ്ണൂർ കൂത്തുപറമ്പിലെ മത പഠന ശാലയിലെ വിദ്യാർത്ഥിയാണ് അജ്മൽ ഖാൻ. ചൂരൽ കൊണ്ട് മൃഗീയമായി അടിക്കുകയും ഇസ്തിരിപ്പെട്ടി ചൂടാക്കി ശരീരത്തിന്റെ പുറം ഭാഗത്ത് പൊള്ളിക്കുകയും ചെയ്തു. അജ്മൽ ഖാൻ വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വീട്ടുകാരുടെ പരാതിയിൽ വിഴിഞ്ഞം…

Read More

‘ബ്രോ ഡാഡി’ സെറ്റിലെ പീഡനക്കേസ്: അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

     ‘ബ്രോ ഡാഡി’ സിനിമാ സെറ്റില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ സംഗറെഡ്‌ഡി ജില്ലയിലെ കൺടി ജയിലിൽ ആണ് മൻസൂർ റഷീദ് ഉള്ളത്. മൻസൂറിന്റെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ഗച്ചിബൗളി പൊലിസ് അറിയിച്ചു. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൻസൂർ റഷീദ് ഒളിവിൽ ആയിരുന്നു. ബ്രോ ഡാഡിയുടെ…

Read More

മാസവാടകയ്ക്ക് മുറിനൽകി ദിവസവാടക ആവശ്യപ്പെട്ടു: വിസമ്മതിച്ച വയോധികനെതിരെ ആക്രമണം, പ്രതികൾ അറസ്റ്റിൽ

           വിഴിഞ്ഞം: വീട്ടുവാടകയുമായി ബന്ധപ്പെട്ട തർക്കത്തിൽ വയോധികനെ മർദിച്ച പ്രതികൾ അറസ്റ്റിൽ. കോട്ടുകാൽ പുലിയൂർക്കോണം സ്വദേശി പീലി ബിനു എന്ന ബിനു(41) ഇയാളുടെ സുഹൃത്തും പയറ്റുവിള തെങ്ങുവിള സ്വദേശിയുമായ ഷിജു(37) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. കാപ്പകേസ് പ്രതിയാണ് വീട്ടുടമ ബിനു. മദ്യപിച്ചെത്തിയ ഇയാൾ വാടകക്കാരനായ വിജയനോട്(63) ദിവസ വാടക ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ദിവസവാടക നൽകാൻ വിസമതിച്ച വയോധികനെ തടിക്കഷണം ഉപയോഗിച്ച് തലയിലും മൂക്കിലും ബിനുവും സുഹൃത്തും ചേർന്ന്…

Read More

പ്രണയിച്ച പെണ്‍കുട്ടി വിദേശത്ത് പഠിക്കാന്‍ പോയതിന്റെ വൈരാഗ്യം; വെര്‍ച്വല്‍ ഫോണ്‍ ഉപയോഗിച്ച് ഭീഷണി, പ്രതിയെ തന്ത്രപരമായി കുടുക്കി പൊലീസ്

       പ്രണയിച്ച പെണ്‍കുട്ടി വിദേശത്ത് പഠിക്കാന്‍ പോയതിന്റെ വൈരാഗ്യം തീര്‍ക്കാന്‍, ഒപ്പമുണ്ടായിരുന്നപ്പോള്‍ പകര്‍ത്തിയ സ്വകാര്യ വീഡിയോയും ചിത്രങ്ങളും പെണ്‍കുട്ടിയുടെ പിതാവിന് അയച്ചു നല്‍കിയ യുവാവ് കടുത്തുരുത്തി പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവില്‍ കുടുങ്ങി. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില്‍ വെര്‍ച്വല്‍ ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ പിതാവിന് ചിത്രങ്ങളും വീഡിയോയും അയച്ചു നല്‍കിയ പ്രതിയെയാണ് കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസിലെ പ്രതിയായ വെള്ളിലാപ്പള്ളി രാമപുരം സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ ഭാഗത്ത്…

Read More

തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെൻററിൽ നിന്നും വാങ്ങിയ ഉഴുന്നുവടയിൽ ബ്ലേഡ്

തിരുവനന്തപുരം:ഉഴുന്നുവടയിൽ ബ്ലേഡ് കണ്ടെത്തി. തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെൻററിൽ നിന്നും വാങ്ങിയ വടയിലാണ് ബ്ലേഡ് കണ്ടെത്തിയത്.പാലോട് സ്വദേശിയായ അനീഷിൻറെ മകൾ സനുഷ വാങ്ങിയ ഉഴുന്നുവടയിൽ നിന്നാണ് ബ്ലേഡ് കിട്ടിയത്. വട കഴിക്കുന്നതിനിടെ ബ്ലേഡ് പല്ലിലെ കമ്പിയിൽ കുടുങ്ങുകയായിരുന്നു. സംഭവത്തിൽ പേട്ട പൊലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തുകയാണ്. കഴിഞ്ഞ ജൂണിലും സമാനസംഭവം നടന്നിരുന്നു. ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും യാത്രക്കാരൻ വാങ്ങിയ വടയിൽ ചത്ത തവളയെയാണ് കണ്ടെത്തിയത്. തുടർന്ന് സ്റ്റാൾ റെയിൽവെ…

Read More

പാലക്കാട് ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്

പാലക്കാട്: ലൈംഗീകാതിക്രമം തടഞ്ഞ യുവതിയെ യുവാവ് വെട്ടിപ്പരിക്കേൽപിച്ചു. പാലക്കാട് കഞ്ചിക്കോട് കൊട്ടില്‍പ്പാറ സ്വദേശിനിയായ യുവതിക്കാണ് വെട്ടേറ്റത്. യുവതിയെ ആക്രമിച്ച പ്രദേശവാസിയായ സൈമണ്‍ എന്നയാള്‍ ഇപ്പോൾ ഒളിവിലാണ്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അമ്മയ്‌ക്കൊപ്പം തോട്ടത്തില്‍ പുല്ലരിയാന്‍ വന്നതാണ് യുവതി. അല്പസമയത്തിന് ശേഷം അമ്മ ചായയെടുക്കാനായി വീട്ടിലേക്ക് മടങ്ങി. ഈ സമയത്താണ് കുറ്റിക്കാടിന് സമീപം ഒളിച്ചിരുന്ന സൈമണ്‍ യുവതിയെ ആക്രമിച്ചത്. യുവാവ് കടന്നുപിടിക്കാനും ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചപ്പോള്‍ യുവതി ചെറുത്തുനിന്നു. ഇതിനിടെയാണ് യുവതിയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി…

Read More

കൂടുതൽ സ്റ്റോപ്പുകൾ, മിന്നൽ വേഗത്തിൽ കുതിക്കാൻ സൂപ്പർ ഡീലക്‌സുകളുമായി കെഎസ്ആർടിസി

സംസ്ഥാനത്തെ യാത്രാ പ്രശ്നങ്ങൾ മറികടക്കാനും സാധാരണക്കാരനും അതിവേഗ യാത്ര ഉറപ്പാക്കാനും കൂടുതൽ സൂപ്പർ ഡീലക്‌സുകളുമായി കെഎസ്‌ആർടിസി. മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർ ഡീലക്‌സ്‌ പുറത്തിറക്കാനാണ് കോർപ്പറേഷൻ ഒരുങ്ങുന്നത്. നിലവിലെ ബസുകൾ നവീകരിച്ചും കൂടുതൽ മിന്നലുകൾ അന്തർ സംസ്ഥാന റൂട്ടുകളിലിറക്കാനും കെഎസ്ആർടിസി നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ട്രെയിൻ സർവീസ്‌ ഇല്ലാത്ത മേഖലകളിലേക്ക്‌ അതിവേഗത്തിൽ യാത്രക്കാരെ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കൂടുതൽ റൂട്ടുകളിൽ സൂപ്പർ ഡീലക്‌സ് രംഗത്തിറക്കുന്നത്. മിന്നലിനേക്കാൾ കൂടുതൽ സ്‌റ്റോപ്പുകൾ ഡീലക്‌സിലുണ്ടാകും. ഓൺലൈൻ ബുക്കിങ്ങിലൂടെ തന്നെയാണ് ബസ് സർവീസുകൾ ഓപ്പറേറ്റ്…

Read More

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരെ മർദിച്ച് വീട്ടുടമ; കേസെടുത്ത് പൊലീസ്

     കൊച്ചി: എറണാകുളം പനങ്ങാട് കെഎസ്ഇബി ജീവനക്കാ‍‌‌‌‌‌‌ർക്ക് വീട്ടുടമയുടെ ക്രൂര മർദനം. വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പനങ്ങാട് സ്വദേശി ജൈനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ മുപ്പതോടെയാണ് സംഭവം നടന്നത്. വൈദ്യുത ബിൽ അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തിയ പനങ്ങാട് കാമോത്തുളള ജൈനിയുടെ വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാർക്കാണ് ക്രൂര മർദനമേറ്റത്. വാടകയ്ക്ക് താമസിക്കുന്ന ജൈനിയോട് വൈദ്യുതി വിച്ഛേദിക്കുമെന്നറിയിച്ചതോടെയായിരുന്നു ആക്രമണം. ഫാനിന്റെ പെഡൽ ഉപയോഗിച്ചായിരുന്നു മർദനം. ലൈൻമാൻ കുഞ്ഞിക്കുട്ടന്റെ കൈയ്ക്കും താത്കാലിക ജീവനക്കാരനായ രോഹിതിന്റെ…

Read More

വയനാട് ഉരുൾപൊട്ടലിൽ രക്ഷപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ

കൽപ്പറ്റ: ഉരുൾപൊ‍ട്ടൽ ജീവിതത്തിൽ നിന്ന് പ്രിയപ്പെട്ട കുടുംബത്തെ തട്ടിയെടുത്ത ശ്രുതിക്ക് താങ്ങായിരുന്ന ജെൻസൺ  ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർ സഞ്ചരിച്ച വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒൻപത് പേർക്കായിരുന്നു പരിക്കേറ്റത്. ചൂരൽമല സ്വദേശികളായ ലാവണ്യ, ശ്രുതി, ശ്രുതിയുടെ പ്രതിശ്രുത വരൻ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇതിൽ ജെൻസണ് സാരമായി പരിക്കേറ്റു. ശ്രുതിയുടെയും ലാവണ്യയുടെയും ബന്ധുക്കളായ മാധവി, രത്നമ്മ, ആര്യ, അനിൽകുമാർ, അനൂപ്കുമാർ എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ…

Read More

സാമ്പത്തിക ബാധ്യത വയനാട്ടിൽ വ്യാപാരി തൂങ്ങിമരിച്ചു.

കൽപ്പറ്റ: വയനാട്ടിൽ വ്യാപാരി സ്വന്തം കടക്കുള്ളിൽ തൂങ്ങിമരിച്ചു. പാടിച്ചിറ കിളിയാകട്ട ജോസ് (68) ആണ് ജീവനൊടുക്കിയത്. പാടിച്ചിറ ടൗണിൽ പച്ചക്കറിക്കച്ചവടം നടത്തിവരികയായിരുന്ന ജോസ് സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യചെയ്തത് എന്നാണ് പ്രാഥമിക വിവരം. അയൽക്കൂട്ടത്തിൽ നിന്നും ബാങ്കിൽ നിന്നും ഉൾപ്പെടെ ജോസ് വായ്പകൾ എടുത്തിട്ടുണ്ടായിരുന്നു. ഇതിന്റെ തിരച്ചടവിന് പ്രയാസം നേരിട്ടിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ചൊവ്വാഴ്ച പകൽ സമയം ജോസ് കടയിൽ ഉണ്ടായിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. ഫോണിൽ വിളിച്ചു നോക്കിയിട്ടും പ്രതികരണമില്ലാതെ വന്നതോടെ നാട്ടുകാർ നടത്തിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial