എൽഡിഎഫ് യോഗം ഇന്ന്; ഘടകകക്ഷികൾ അമർഷത്തിൽ, അജിത്കുമാറിനെ മാറ്റുമോ എന്ന് ഇന്നറിയാം
തിരുവനന്തപുരം: കേരള പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ ഇന്ന് എൽഡിഎഫ് യോഗം. ഗുരുതര ആരോപണങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭരണപക്ഷ എംഎൽഎ ഉൾപ്പെടെ പരസ്യമായി ഉന്നയിച്ചിട്ടും ആഭ്യന്തര വകുപ്പ് നടപടി എടുക്കാത്തതിൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ അമർഷത്തിലാണ്. ഈ സാഹചര്യത്തിൽ ഇന്ന് വൈകിട്ട് മൂന്നിന് എകെജി സെന്ററിൽ നടക്കുന്ന എൽഡിഎഫ് യോഗം നിർണായകമാണ്. എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കുമെന്നതാകും സിപിഐയും ആര്‍ജെഡിയും ഉൾപ്പെടെ എൽഡിഎഫിൽ ഉയർത്തുന്ന പ്രധാന ചോദ്യം….

