തൃശൂരിൽ സ്വകാര്യ ബസും കാറും കൂടിയിടിച്ച് യുവാവ് മരിച്ചു.
തൃശ്ശൂർ: ഗുരുവായൂരിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന കാറും കൂട്ടിയിടിച്ച് ഒരു മരണം. കാർ ഓടിച്ചിരുന്ന മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി 23കാരനായ ശരൺ കൃഷ്ണയാണ് മരിച്ചത്. എടമുട്ടത്ത് ദേശീയ പാതയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം നടന്നത്. തുടർന്ന് നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, വൈദ്യുതി പോസ്റ്റിലും ഇടിച്ചു. കാർ ഓടിച്ചിരുന്നത് ശരൺ കൃഷ്ണയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധു സോണിയ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. Share on FacebookTweetFollow us

