ബാഗ് ഇല്ലാതെ സ്‌കൂളിലേക്കോ……?
അതെ തോളിൽ ഭാരമില്ലാതെ ‘ഫ്രീ’ ആയി സ്കൂളിൽ പോകാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ
കൊച്ചി : ബാഗും ചുമന്ന് സ്‌കൂളിലേക്ക് പോകുമ്പോൾ തോന്നിയിട്ടില്ലേ, ഒന്നു ‘ഫ്രീ’ ആയിരുന്നെങ്കിൽ എന്ന്. മാസത്തിൽ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. വൈകാതെ പദ്ധതി പ്രായോഗികമാക്കുമെന്ന് മന്ത്രി. ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം 1.6 –-2 കിലോക്കുള്ളിലും പത്താം ക്ലാസിലെ ബാഗുകളുടെ ഭാരം 2.5 –- 4.5 കിലോയ്ക്കും ഇടയിൽ ആക്കുന്ന വിധം ക്രമീകരണങ്ങൾ നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാരം കുറയ്‌ക്കുന്നതിന് വേണ്ടി നിലവിൽ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായാണ്…

