സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
കൊച്ചി: സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പൂവത്തം ചോട്ടിൽ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലവും ആഘോഷിക്കാൻ അച്ഛന്റെ സഹോദരന്റെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി. ഇതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തിരച്ചിലിനു ഒടുവിലാണ് കുട്ടിയെ വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളിൽ നിന്നും കണ്ടെത്തിയത്. അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. Share on FacebookTweetFollow…

