കഞ്ചാവുമായി യുവാവ് പിടിയിൽ; ചോദ്യം ചെയ്യലിൽ കൂട്ടുകാരനെയും കാട്ടിക്കൊടുത്തു; പിടിയിലായവർ ചില്ലറ വിൽപ്പനക്കാരെന്ന് എക്സൈസ്

തൃശ്ശൂർ: വാടാനപ്പള്ളിയിൽ കഞ്ചാവും ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. സായന്ത്, ഷിജിൽ എന്നിവരെയാണ് വാടാനപ്പള്ളി എക്സൈസ് പിടികൂടിയത്. ഇവരിൽ നിന്നും 140 ഗ്രാം കഞ്ചാവും, 1.07 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. പ്രതികൾ വാടാനപ്പള്ളി ഭാഗത്ത് കഞ്ചാവും ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയും വൻതോതിൽ കൊണ്ടുവന്ന് ആവശ്യക്കാർക്ക് ചില്ലറ വില്പന നടത്തുന്നവരാണെന്ന് എക്സൈസ് പറഞ്ഞു. പ്രതികൾക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് അന്വഷിച്ച് വരികയാണെന്നും എക്സൈസ് സംഘം വ്യക്തമാക്കി. വാടാനപ്പള്ളി റെയിഞ്ച് പാർട്ടി നടത്തിയ പട്രോളിംഗിൽ തൃപ്രയാർ ഭാഗത്ത് നിന്നാണ്…

Read More

ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പീഡനം; 13 വയസുകാരിയെ ബലാത്സംഗം ചെയ്തത് ഓടുന്ന കാറിൽ വച്ച്; ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാക്കൾ പിടിയിൽ

ഗ്വാളിയോർ: ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിൽ ആണ് ദാരുണ സംഭവം നടന്നത്. ഓടുന്ന കാറിൽ വച്ചായിരുന്നു 13 വയസുകാരിയെ ബലാത്സംഗം ചെയ്തത്. കേസിൽ പ്രതികളിൽ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. 13 വയസുകാരിയെ ഓടുന്ന കാറിൽ വെച്ച് ബലാത്സംഗം ചെയ്തതായി പരാതി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവരാണ് ബലാത്സംഗം ചെയ്‌തെന്നും ഒമ്പതാം ക്ലാസുകാരിയുടെ പരാതിയിൽ പറയുന്നു. പീഡിപ്പിക്കുന്നതിന്റെ വീഡിയോയും പ്രതികള്‍ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവവുമായി…

Read More

കൊലപാതക ശ്രമം, വാഹന അക്രമം അടക്കം നിരവധി കേസുകളിൽ പ്രതി; ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അഭിജിത്തിനെ കാപ്പാക്കേസില്‍ നാടുകടത്തി

പത്തനംതിട്ട: പത്തനംതിട്ട തുവയൂര്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പ ചുമത്തി നാടുകടത്തി. അഭിജിത്ത് ബാലൻ എന്ന യുവാവിനെ ആണ് കഴിഞ്ഞ മാസം 27-ാം തിയ്യതി നാടുകടത്തിയത്. കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത്. നല്ലനടപ്പ് കാട്ടി ജാമ്യം വാങ്ങി വീണ്ടും പഴയ പോലെ കുറ്റകൃത്യങ്ങൾ നടത്തിയതോടെ ആണ് ഇയാളെ നാടുകടത്തിയത്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പാക്കേസില്‍ നാടുകടത്തി. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അഭിജിത്ത് പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്….

Read More

മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ

സ്പാനിഷ് പരിശീലകന്‍ മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പുതിയ പരിശീലകനാകും. അഖിലേന്ത്യാ ഫെഡറേഷന്‍ യോഗത്തിലാണ് മാര്‍ക്വേസിനെ ഇന്ത്യൻ ടീമിന്‍റെ പരിശീലകനാക്കാന്‍ തീരുമാനിച്ചത്. നിലവിൽ എഫ്സി ഗോവയുടെ പരിശീലകനാണ് മനോലോ മാർക്കസ്.ഇഗോർ സ്റ്റിമാക്കിന് പകരക്കാരനായാണ് മാർക്കസിന്റെ നിയമനം. നേരത്തെ ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയുടെ പരിശീലകനായിരുന്നു മാർക്കസ്. ഐഎസ്എല്ലില്‍ എഫ് സി ഗോവയെ പരിശീലകനായി തുടരുന്നതിനൊപ്പം തന്നെ മാര്‍ക്വേസ് ഇന്ത്യൻ ടീമിന്‍റെ പരിശീലകനുമാകുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം. Share on FacebookTweetFollow us

Read More

പാലക്കാട് അട്ടപ്പാടിയിൽ സിപിഒ ഉൾപ്പെടെ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ച നിലയിൽ

പാലക്കാട് അട്ടപ്പാടിയിൽ സിപിഒ ഉൾപ്പെടെ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ച നിലയിൽ. മേലെ ഭൂതയാർ സ്വദേശികളായ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മുരുകൻ, കാക്കൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് വരഗയാർ പുഴക്കരികിൽ നിന്നാണ്. വനം വകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.പുതൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ മുരുകനും, സുഹൃത്ത് കാക്കനും മൂന്നുദിവസം മുമ്പാണ് ഊരായ മേലേ ഭൂതയാറിലേക്ക് പുറപ്പെട്ടത്. മൂന്നു ദിവസത്തെ അവധിക്ക് പോയ മുരുകൻ തിരിച്ചെത്തതായതോടെ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വീട്ടിൽ…

Read More

നീറ്റ് യുജി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ നീറ്റ് യുജി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതി നിർദേശപ്രകാരമാണ് ദേശീയ പരീക്ഷാ ഏജൻസിയുടെ നടപടി. ഓരോ വിദ്യാർഥിക്കും ലഭിച്ച മാർക്ക് പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരിച്ചത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിവരങ്ങൾ ലഭിക്കും.പുറത്തുവിടുന്ന മാര്‍ക്ക് ലിസ്റ്റിൽ വിദ്യാർത്ഥികളുടെ റോൾ നമ്പർ ഉണ്ടാകില്ല. അതേസമയം ഓരോ സെൻററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കിട്ടിയ മാർക്ക് എത്രയെന്ന പട്ടിക എൻടിഎ നൽകുന്നില്ലെന്ന് ഹർജിക്കാർ…

Read More

താമരശ്ശേരിയില്‍ ഒരേ ദിവസം നാല് സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍

താമരശ്ശേരിയില്‍ ഒരേ ദിവസം നാല് സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ നാലംഗ സംഘം എറണാകുളത്ത് പിടിയില്‍.ബാലുശ്ശേരി മഞ്ഞപ്പാലം തൈക്കണ്ടി ഗോകുല്‍, ചേളന്നൂര്‍ ഉരുളുമല ഷാഹിദ്(ഷാനു 20), വെള്ളിപറമ്പ് കീഴ്മഠത്തില്‍ മുഹമ്മദ് തായിഫ്(22), ചക്കുംകടവ് അമ്പലത്താഴം എം പി ഫാസില്‍ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ പന്ത്രണ്ടിന് പുലര്‍ച്ചെ സെന്‍ട്രിയില്‍ ബസാറില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും ലാബില്‍ നിന്ന് അറുപത്തി അയ്യായിരം രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും ലാവണ്യയില്‍ നിന്ന് ഒരു ടാബ്, രണ്ട് മൊബൈല്‍, ഒരു ട്രിമ്മര്‍ എന്നിവയാണ് കവര്‍ച്ച…

Read More

സാമ്പത്തിക തട്ടിപ്പ് പരാതി; ടോവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ റിലീസ് കോടതി തടഞ്ഞു

വീണ്ടും സിനിമ നിർമാതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് കോടതി തടഞ്ഞു. UGM പ്രൊഡക്‌ഷൻസിനെതിരെ പരാതി നൽകിയത് എറണാകുളം സ്വദേശി ഡോ വിനീത്.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. തന്റെ പക്കൽ നിന്നും 3.20 കോടി രൂപ വാങ്ങിയെന്ന് വിനീത് വ്യക്തമാക്കി. ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നും പരാതി. ചിത്രത്തിന്റെ തീയറ്റർ, ഒടിടി, സാറ്റലൈറ്റ് റിലീസുകൾക്ക് വിലക്ക്.ടൊവീനോ തോമസ് നായകവേഷത്തിലെത്തുന്ന പാന്‍ ഇന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രമാണ് അജയന്റെ രണ്ടാംമോഷണം. ടൊവീനോ…

Read More

14കാരന് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവ്; മലപ്പുറത്ത് കണ്‍ട്രോള്‍ റൂം

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പതിനാലുകാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ പരിശോധിച്ചഫലമാണ് പുറത്തുവന്നത്. പൂനെയിലെ ഫലം പുറത്തുവന്ന ശേഷമെ ഇക്കാര്യം ഔദ്യോഗികമായി പറയാന്‍ കഴിയുകയുളളുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് സാമ്പിളുകള്‍ എടുത്ത് നടത്തിയ പരിശോധനകള്‍ പോസിറ്റിവാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. പക്ഷെ നിപയാണെന്ന്…

Read More

ഓയൂരിൽ വിദ്യാർഥിനി പനി ബാധിച്ചു മരിച്ചു

ഓയൂർ: വിദ്യാർഥിനി പനി ബാധിച്ചു മരിച്ചു. ചെറുവക്കൽ ഊതുങ്കൽ അഞ്ജനാഭവനിൽ അർച്ചന (14) ആണ് മരിച്ചത്. മൈലോട് ടിഇഎം എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഒരാഴ്ചയായി ആശുപത്രിയിൽ നിന്നു. മരുന്നു വാങ്ങി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ പുലർച്ചെ അസുഖം മൂർച്ചിച്ചതിനെത്തുടർന്നു ആശുപത്രിയിലേക്ക് പോകും വഴി മരിച്ചു. അച്ഛൻ വിജയൻ. അമ്മ ശാന്തി. സഹോദരി അഞ്ജന. സംസ്കാരം നടത്തി Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial