കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്നു 10 വയസുകാരി മരിച്ചു
കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്നു 10 വയസ്സുകാരി മരിച്ചു. കൊടുവള്ളി എളേറ്റിൽ പുതിയോട്ടിൽ കളുക്കാംചാലിൽ കെസി ശരീഫിൻ്റെ മകൾ ഫാത്വിമ ബത്തൂൽ(10) ആണ് മരിച്ചത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പനി ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി പനി മൂർച്ഛിച്ചതിനെ തുടർന്ന് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലറ്റിൽ ജിഎം യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. Share on FacebookTweetFollow us

