സംവരണ വിരുദ്ധ സമരം തെരുവു യുദ്ധമായി, ബംഗ്ലാദേശില്‍ കലാപം; 39 പേര്‍ മരിച്ചു; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ധാക്ക: ബംഗ്ലാദേശില്‍ ജോലി സംവരണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രക്ഷോഭം കലാപമായി. സംഘര്‍ഷങ്ങളില്‍ ഇതുവരെ 39 പേര്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ത്ഥി പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ അനുകൂലികളും തമ്മിലാണ് ഏറ്റുമുട്ടല്‍. വ്യാഴാഴ്ച ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ അതിരൂക്ഷമായ തെരുവുയുദ്ധമാണ് നടന്നത്. നൂറുകണക്കിന് സമരക്കാരെ പിരിച്ചു വിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. പ്രകോപിതരായ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. പൊലീസ് പോസ്റ്റുകള്‍ അഗ്നിക്കിരയാക്കി. ദേശീയ ടെലിവിഷന്‍ ചാനലിന്റെ ഓഫീസിനും പ്രക്ഷോഭകര്‍ തീയിട്ടു. ചാനലിലൂടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി…

