ഒരു റീലിൽ ഇനിമുതല്‍ 20 പാട്ടുകള്‍ വരെ ചേര്‍ക്കാം; പുതിയ ഫീച്ചർ ഇറക്കി ഇന്‍സ്റ്റഗ്രാം
ഇൻസ്റ്റാഗ്രാം ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവാണ് ഇന്ന്. പലരും ഇപ്പോൾ റീലുകൾക്ക് അഡിക്ട് ആണ്. അങ്ങനെ റീല് ചെയ്തു നടക്കുന്നവർക്ക് ഇപ്പോഴിതാ ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. റീലുകളിൽ ഇനി മുതൽ ഒന്നിലധികം ഓഡിയോ ട്രാക്കുകൾ ചേർക്കാനാകും. ഒന്നിലധികം എന്നു പറയുമ്പോൾ ഒന്നോ രണ്ടോ പത്തോ ഒന്നുമല്ല. 20 പാട്ടുകൾ വരെ ഒരു റീലിൽ ചേർക്കാനുള്ള മൾട്ടിപ്പിൾ ഓഡിയോ ട്രാക്കസ് സൗകര്യമാണ് ഇൻസ്റ്റഗ്രാം ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ ഇങ്ങനെ നിർമിക്കുന്ന റീൽസിന്റെ ഓഡിയോ പിന്നീട് മറ്റ് റീലുകൾ ഉപയോഗിക്കുന്നതിനായി…

